മണിപ്പുരിനെക്കുറിച്ചു സംസാരിക്കേണ്ടവർ മിണ്ടുന്നില്ല: മാർത്തോമ്മാ മെത്രാപ്പൊലീത്ത
മാരാമൺ ∙ മണിപ്പുരിനെക്കുറിച്ചു സംസാരിക്കേണ്ടവർ സംസാരിക്കുന്നില്ലെന്നു ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. 129ാമത് മാരാമൺ കൺവൻഷന്റെ സമാപന യോഗത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. വയനാട്ടിലെ പ്രശ്നത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളോടൊപ്പമുണ്ടെന്ന് തെളിയിച്ചു. എന്നാൽ മണിപ്പുരിൽ അത്തരം
മാരാമൺ ∙ മണിപ്പുരിനെക്കുറിച്ചു സംസാരിക്കേണ്ടവർ സംസാരിക്കുന്നില്ലെന്നു ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. 129ാമത് മാരാമൺ കൺവൻഷന്റെ സമാപന യോഗത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. വയനാട്ടിലെ പ്രശ്നത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളോടൊപ്പമുണ്ടെന്ന് തെളിയിച്ചു. എന്നാൽ മണിപ്പുരിൽ അത്തരം
മാരാമൺ ∙ മണിപ്പുരിനെക്കുറിച്ചു സംസാരിക്കേണ്ടവർ സംസാരിക്കുന്നില്ലെന്നു ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. 129ാമത് മാരാമൺ കൺവൻഷന്റെ സമാപന യോഗത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. വയനാട്ടിലെ പ്രശ്നത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളോടൊപ്പമുണ്ടെന്ന് തെളിയിച്ചു. എന്നാൽ മണിപ്പുരിൽ അത്തരം
മാരാമൺ ∙ മണിപ്പുരിനെക്കുറിച്ചു സംസാരിക്കേണ്ടവർ സംസാരിക്കുന്നില്ലെന്നു ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. 129ാമത് മാരാമൺ കൺവൻഷന്റെ സമാപന യോഗത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. വയനാട്ടിലെ പ്രശ്നത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളോടൊപ്പമുണ്ടെന്ന് തെളിയിച്ചു. എന്നാൽ മണിപ്പുരിൽ അത്തരം ഇടപെടലുകളുണ്ടായില്ല. അവിടെ നിന്നുള്ള 30 കുട്ടികൾ തിരുവല്ലയിലെ സ്കൂളിലുണ്ട്. ഇലയനങ്ങിയാൽ കുട്ടികൾ പേടിച്ചു ഞെട്ടിയുണരുമായിരുന്നു. അവരുടെ ഭയം മാറാൻ ആഴ്ചകളെടുത്തു. അപരനെ ചേർത്തുപിടിക്കാൻ നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ ലോകം കുടുംബ ബന്ധങ്ങളെ ശിഥിലമാക്കിക്കൊണ്ടിരിക്കയാണ്. ആളുകൾ തമ്മിൽ സംസാരിക്കുന്നില്ല. ബന്ധങ്ങൾ പവിത്രമാണ്. അവ കാത്തു സൂക്ഷിക്കണം. ബന്ധങ്ങൾക്ക് വിള്ളൽ സംഭവിക്കുമ്പോൾ സ്വർഗം ദുഃഖിക്കുന്നു. വീടുകളിൽ സ്വന്തം മുറികളിൽ ഓരോരുത്തരും അടച്ചിരിക്കുകയാണ്. വീട്ടിലെത്തുന്ന അതിഥി ഒറ്റയ്ക്കിരിക്കുന്ന അവസ്ഥയാണ്. ഭക്ഷണം കഴിക്കാൻ വിളിച്ചാൽ പോലും ആരും വരികയോ, ഒരുമിച്ചിരിക്കുകയോ ചെയ്യുന്നില്ല. ബന്ധങ്ങൾ വീണ്ടെടുക്കുമ്പോളാണ് സ്വർഗം സന്തോഷിക്കുന്നത്. ആളുകൾ ഒറ്റപ്പെടാൻ ഇടയാകരുത്.
അവരെ നാം കേൾക്കണം, ചേർത്തു പിടിക്കണം. ആഘോഷങ്ങൾ പ്രദർശനമാക്കി മാറ്റരുത്.ദൈവത്തിൽ രൂപാന്തരപ്പെടാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഡോ. ഐസക് മാർ പീലക്സിനോസ് അധ്യക്ഷത വഹിച്ചു. മാർത്തോമ്മാ സുവിശേഷ സംഘം സെക്രട്ടറി റവ. എബി കെ.ജോഷ്വ പ്രസ്താവന നടത്തി. സീനിയർ വികാരി ജനറൽ റവ.ജോർജ് മാത്യു സമാപന പ്രാർഥന നടത്തി.
ക്നാനായ സമുദായ വലിയ മെത്രാപ്പൊലീത്ത ആർച്ച് ബിഷപ് ഡോ. കുര്യാക്കോസ് മാർ സേവേറിയോസ്, കെസിസി പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ്, ചർച്ച് ഓഫ് ഇംഗ്ലണ്ട് ബിഷപ് സാജു മുതലാളി, തോമസ് മാർ തിമോത്തിയോസ്, ഡോ. ഐസക് മാർ പീലക്സിനോസ്, ഡോ. ഏബ്രഹാം മാർ പൗലോസ്, ഡോ. മാത്യൂസ് മാർ മക്കാറിയോസ്, ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്, ഡോ. തോമസ് മാർ തീത്തോസ്, സഖറിയാസ് മാർ അപ്രേം, ഡോ ജോസഫ് മാർ ഇവാനിയോസ്, മാത്യൂസ് മാർ സെറാഫിം തുടങ്ങിയവർ പങ്കെടുത്തു.
ലോക ഐക്യത്തിനായി സാക്ഷ്യമാകണം: ഡോ. യുയാക്കിം മാർ കൂറിലോസ്
മാരാമൺ ∙ ത്യാഗത്തിന്റെ വഴിയിൽ സമർപ്പണത്തോടെ മുന്നേറാൻ കഴിയണമെന്ന് ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത. മാരാമൺ കൺവൻഷനിൽ ഇന്നലെ രാവിലത്തെ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാനപരമായി നമുക്ക് മാറ്റം ഉണ്ടാകണം. ദൈവത്തിന്റെ നല്ലതും പൂർണതയുള്ളതുമായ ഹിതത്തിനു കീഴടങ്ങി ജീവിക്കാൻ കഴിയണം. ക്രിസ്തീയ ഐക്യം സാധ്യമാകണം.
ക്രിസ്തു ശിക്ഷ്യരെന്ന നിലയിൽ ലോകത്തിന്റെ ഐക്യത്തിനായി സാക്ഷ്യം വഹിക്കാൻ കഴിയണം. ഐക്യത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെ പ്രതീകമാണ് സഭ. എന്നിട്ടും നമ്മൾ ഭിന്നിച്ചു നിൽക്കുന്നു. ക്രിസ്തീയ ഐക്യത്തിലൂടെ മാത്രമേ ലോകത്തിന് നന്മ പകരാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത, തോമസ് മാർ തിമോത്തിയോസ്, ഡോ. ഐസക് മാർ പീലക്സിനോസ്, ഡോ. ഏബ്രഹാം മാർ പൗലോസ്, ഡോ. മാത്യൂസ് മാർ മക്കാറിയോസ്, ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്, ഡോ. തോമസ് മാർ തീത്തോസ്, സഖറിയാസ് മാർ അപ്രേം, ഡോ. ജോസഫ് മാർ ഇവാനിയോസ്, മാത്യൂസ് മാർ സെറാഫിം തുടങ്ങിയവർ പങ്കെടുത്തു.
ദൈവ കേന്ദ്രീകൃതമായി ജീവിക്കണം: ഡോ. മസാങ്കോ
മാരാമൺ ∙ കഴിവുകളെയും സാധ്യതകളെയും പാഴാക്കാതെ ദൈവ കേന്ദ്രീകൃതമായി ജീവിക്കാൻ കഴിയണമെന്ന് ഡോ.മാക് എം.ജെ.മസാങ്കോ. മാരാമൺ കൺവൻഷനിൽ ഇന്നലെ ഉച്ചയ്ക്കു നടന്ന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നമ്മൾ പലപ്പോഴും ബാഹ്യമായ സൗഖ്യം തേടുന്നവരാണ്. എന്നാൽ ആത്മീയ സൗഖ്യം ലഭിക്കുന്നവരായി നാം മാറണം. ദൈവ സാന്നിധ്യത്തെ നാം വിസ്മരിക്കരുത് ഇരുളടഞ്ഞ ജീവിത സാധ്യതകളെ ദൈവം തുറക്കുമ്പോൾ അത് പ്രകാശത്തിന്റെ വഴിയായി മാറുന്നു.
നിത്യപ്രകാശത്തിന്റെ വഴി ദൈവമാണ്. ആ പ്രകാശത്തിന്റെ ധൈര്യമാണ് നമ്മുടെ ജീവിതത്തിന് ആവശ്യമായിരിക്കുന്നതെന്നും അതിന് ക്രിസ്തു കേന്ദ്രീകൃതമായ ജീവിതം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. റവ. സജീവ് തോമസ് പരിഭാഷപ്പെടുത്തി. ഡോ. ഐസക് മാർ പീലക്സിനോസ് അധ്യക്ഷത വഹിച്ചു.
സമാപന ദിവസം നേതാക്കളും ജനപ്രതിനിധികളും
മാരാമൺ ∙ കൺവൻഷനിൽ സമാപന ദിവസം പങ്കെടുക്കാൻ ജനപ്രതിനിധികളും നേതാക്കളും. കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല, ആന്റോ ആന്റണി എംപി, കൊടിക്കുന്നിൽ സുരേഷ് എംപി, രാജ്യസഭ മുൻ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ, എംഎൽഎമാരായ മാത്യു ടി. തോമസ്, പി.സി. വിഷ്ണുനാഥ്, മോൻസ് ജോസഫ്, കെ.യു.ജനീഷ്കുമാർ. പ്രമോദ് നാരായണൻ, മുൻ എംഎൽഎമാരായ ജോസഫ് എം.പുതുശേരി, രാജു ഏബ്രഹാം, കലക്ടർ എ. ഷിബു, കെപിസിസി സെക്രട്ടറിമാരായ എബി കുര്യാക്കോസ്, റിങ്കു ചെറിയാൻ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വർഗീസ് മാമ്മൻ, ജോർജ് കുന്നപ്പുഴ, ബിജു ലങ്കാഗിരി, ജെറി മാത്യു സാം, കെ.കെ.റോയിസൺ. ജോൺസൺ വിളവിനാൽ, അനീഷ് കുന്നപ്പുഴ, ബിഎസ്എൻഎൽ ജനറൽ മാനേജർ സാജു ജോർജ്, മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം ജനറൽ സെക്രട്ടറി എബി കെ.ജോഷ്വ, ട്രഷറർ ഡോ. എബി തോമസ് വാരിക്കാട്, ലേഖക സെക്രട്ടറി പ്രഫ. ഏബ്രഹാം പി. മാത്യു, സഞ്ചാര സെക്രട്ടറി റവ.ജിജി വർഗീസ്, മാർത്തോമ്മാ സഭാ സെക്രട്ടറി റവ.എബി ടി.മാമ്മൻ, വൈദിക ട്രസ്റ്റി റവ.ഡേവിഡ് ഡാനിയൽ, അത്മായ സെക്രട്ടറി അൻസിൽ സഖറിയ കോമാട്ട് തുടങ്ങിയവർ പങ്കെടുത്തു.