മാലിന്യം തള്ളൽ; വലിയതോട്ടിലെ ഒഴുക്ക് നിലച്ചു
ചാലാപ്പള്ളി ∙ ടൗണിലൂടെ ഒഴുകുന്ന വലിയതോട്ടിൽ മാലിന്യം തള്ളൽ മൂലം ഒഴുക്ക് നിലച്ചു. ജലം പൂർണമായി കെട്ടിനിന്ന് കൊതുകും കൂത്താടികളും പരക്കുന്ന കാഴ്ച. വ്യാപാര, വ്യവസായ സ്ഥാപനങ്ങളിലേതടക്കമുള്ള ജൈവ അജൈവ മാലിന്യങ്ങൾ തോട്ടിലേക്കാണ് തള്ളുന്നതെന്നാണ് പരാതി ഉയരുന്നത്. മേഖലയിലെ ഗാർഹികേതര ആവശ്യങ്ങൾക്ക്

ചാലാപ്പള്ളി ∙ ടൗണിലൂടെ ഒഴുകുന്ന വലിയതോട്ടിൽ മാലിന്യം തള്ളൽ മൂലം ഒഴുക്ക് നിലച്ചു. ജലം പൂർണമായി കെട്ടിനിന്ന് കൊതുകും കൂത്താടികളും പരക്കുന്ന കാഴ്ച. വ്യാപാര, വ്യവസായ സ്ഥാപനങ്ങളിലേതടക്കമുള്ള ജൈവ അജൈവ മാലിന്യങ്ങൾ തോട്ടിലേക്കാണ് തള്ളുന്നതെന്നാണ് പരാതി ഉയരുന്നത്. മേഖലയിലെ ഗാർഹികേതര ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന തോട്ടിലെ ജലം ഇപ്പോൾ പൂർണമായി മലിനമാണ്. ചില പ്രദേശങ്ങളിൽ ശുചിമുറി മാലിന്യവും തള്ളുന്നെന്ന് ആക്ഷേപം ഉയരുന്നു. മേഖലയിൽ മാലിന്യം തള്ളുന്നത് ശിക്ഷാർഹമാണ് എന്ന് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാര്യമൊന്നുമില്ല. അധികൃതരുടെ അടിയന്തര ശ്രദ്ധ പതിയണമെന്ന ആവശ്യം ശക്തമാണ്.