പത്തനംതിട്ട ∙ സംസ്ഥാനത്തെ കായികമേഖലയിൽ വരുന്ന സാമ്പത്തികവർഷം 5000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ പറഞ്ഞു. പത്തനംതിട്ട കെ.കെ നായർ സ്‌പോർട്‌സ് കോംപ്ലക്സിന്റെ നിർമാണോദ്ഘാടനം ജില്ലാ സ്റ്റേഡിയത്തിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.രാജ്യത്ത് ആദ്യമായി കായികനയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ സംസ്ഥാനത്തെ കായികമേഖലയിൽ വരുന്ന സാമ്പത്തികവർഷം 5000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ പറഞ്ഞു. പത്തനംതിട്ട  കെ.കെ നായർ  സ്‌പോർട്‌സ് കോംപ്ലക്സിന്റെ നിർമാണോദ്ഘാടനം ജില്ലാ സ്റ്റേഡിയത്തിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് ആദ്യമായി കായികനയം രൂപീകരിച്ച സംസ്ഥാനമാണ് കേരളം. ഇതിന്റെ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളാണ് കായികരംഗത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. പുതിയൊരു മാറ്റത്തിനാണ് സർക്കാർ തുടക്കം കുറിക്കുന്നത്. 

സർക്കാർ, സ്വകാര്യ മേഖലകൾ ഒത്തുചേർന്ന് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കായികതാരങ്ങൾക്ക് മികച്ച പ്രചോദനം നൽകാനും കായികനയം സഹായകരമാകും എന്നും അദ്ദേഹം പറഞ്ഞു.മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനീയർ പി.കെ. അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാധ്യക്ഷൻ ടി. സക്കീർ ഹുസൈൻ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ഓമല്ലൂർ ശങ്കരൻ, ജില്ലാ ആസൂത്രണ സമിതി അംഗം പി.കെ അനീഷ്, സംസ്ഥാന ഫുട്‌ബോൾ അസോസിയേഷൻ ട്രഷറർ ഡോ. റെജിനോൾഡ് വർഗീസ്, മുൻ ഇന്ത്യൻ ഫുട്ബാൾ താരം കെ.ടി.ചാക്കോ, നഗരസഭാ ഡപ്യൂട്ടി ചെയർപഴ്സൻ അമീന ഹൈദരലി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ആർ അജയകുമാർ, അംഗങ്ങളായ ശോഭ കെ. മാത്യു, അനില അനിൽ, ആർ. സാബു, നീനു മോഹൻ, എ. അഷ്റഫ്, ലാലി രാജു, വിമല ശിവൻ, സുജ അജി, കായിക വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ സി.എസ് രമേശ്, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

ADVERTISEMENT

കരിങ്കൊടി പ്രതിഷേധവുമായി യുഡിഎഫ്, കയ്യേറ്റ ശ്രമവുമായി ഡിവൈഎഫ്ഐ

പത്തനംതിട്ട ∙ ജില്ലാ സ്റ്റേഡിയത്തിന്റെ നിർമാണാദ്ഘാടന വേദിയിലേക്കു യുഡിഎഫ് കൗൺസിലർമാർ നടത്തിയ പ്രതിഷേധത്തെ തുടർന്ന് സ്ഥലത്ത് അൽപനേരം സംഘർഷാവസ്ഥയുണ്ടായി. നഗരസഭാധ്യക്ഷൻ ടി. സക്കീർ ഹുസൈന്റെ പ്രസംഗത്തിനിടെയാണ് ‘മന്ത്രി വീണാ ജോർജ് ഗോ ബാക്ക്’ മുദ്രാവാക്യം വിളികളോടെ കരിങ്കൊടികളുമായി യുഡിഎഫ് കൗൺസിലർമാർ വേദിയിലേക്കു പ്രതിഷേധ മാർച്ച് നടത്തിയത്. സ്ഥലത്തുണ്ടായിരുന്ന എസ്എഫ്ഐ– ഡിവൈഎഫ്ഐ– സിപിഎം പ്രവർത്തകർ യുഡിഎഫ് കൗൺസിലർമാർക്കു നേരെ പാഞ്ഞടുത്തു.

ADVERTISEMENT

ഇതിൽ ചിലർ കൗൺസിലർമാരെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. എന്നാൽ ജനാധിപത്യപരമായ രീതിയിലാണു പ്രതിഷേധിക്കുന്നതെന്നും പൂർത്തിയാക്കാതെ പിരിഞ്ഞുപോകില്ലെന്നും കൗൺസിലർമാരും നിലപാടെടുത്തു.മുതിർന്ന സിപിഎം നേതാക്കളും പ്രവർത്തകരും ഇടപെട്ടാണു പ്രവർത്തകരെ പിന്തിരിപ്പിച്ചത്. ജില്ലയുടെ പിതാവ് കെ. കെ. നായരുടെ പേരിലുള്ള സ്റ്റേഡിയത്തിന്റെ പരമാധികാരം നഗരസഭക്ക് നഷ്ടമാക്കിയ മന്ത്രി വീണ ജോർജിന്റെയും സക്കീർ ഹുസൈന്റെയും എൽഡിഎഫ് ഭരണസമിതിയുടെയും നടപടി ജനവഞ്ചനയാണെന്ന് യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ കെ. ജാസിംകുട്ടി പറഞ്ഞു. എ.സുരേഷ് കുമാർ, എം.സി. ഷെരീഫ്, സിന്ധു അനിൽ, സി.കെ.അർജുനൻ, അഖിൽ അഴൂർ, ആനി സജി, അംബിക വേണു, ആൻസി തോമസ് എന്നിവരാണു പ്രതിഷേധിച്ചത്.

Show comments