പത്തനംതിട്ടയിൽ ചിത്രം തെളിഞ്ഞു; നാലാം അങ്കത്തിന് കച്ചമുറുക്കി ആന്റോ ആന്റണി
പത്തനംതിട്ട ∙ നാലാം അങ്കത്തിന് കച്ചമുറുക്കി ആന്റോ ആന്റണി. യുഡിഎഫ് സ്ഥാനാർഥികളുടെ അന്തിമ പട്ടിക പ്രഖ്യാപിച്ചതോടെ വീറോടെ പ്രചാരണ രംഗത്ത് ഇറങ്ങാനുള്ള ഒരുക്കത്തിലാണ് നേതാക്കളും പ്രവർത്തകരും. ഒൗദ്യോഗിക പ്രഖ്യാപനം വരുന്നതിനു മുൻപു തന്നെ ആന്റോ ആന്റണി മണ്ഡലത്തിൽ വിവിധ പരിപാടികളിൽ പങ്കെടുത്തു

പത്തനംതിട്ട ∙ നാലാം അങ്കത്തിന് കച്ചമുറുക്കി ആന്റോ ആന്റണി. യുഡിഎഫ് സ്ഥാനാർഥികളുടെ അന്തിമ പട്ടിക പ്രഖ്യാപിച്ചതോടെ വീറോടെ പ്രചാരണ രംഗത്ത് ഇറങ്ങാനുള്ള ഒരുക്കത്തിലാണ് നേതാക്കളും പ്രവർത്തകരും. ഔദ്യോഗിക പ്രഖ്യാപനം വരുന്നതിനു മുൻപു തന്നെ ആന്റോ ആന്റണി മണ്ഡലത്തിൽ വിവിധ പരിപാടികളിൽ പങ്കെടുത്തു വരികയായിരുന്നു.
വനിതകൾക്കു കാൻസർ നിർണയ ക്യാംപ് ഉൾപ്പെടെയുള്ള പുതിയ പദ്ധതികൾക്ക് തുടക്കമിടുകയും ചെയ്തു. ആന്റോ ആന്റണിക്ക് മണ്ഡലത്തിൽ മുഖവുരയുടെ ആവശ്യമില്ലെന്നത് യുഡിഎഫ് ക്യാംപിന്റെ ആത്മവിശ്വാസം കൂട്ടുന്നു. ഇന്ന് വൈകിട്ട് യുഡിഎഫ് യോഗം കൂടി പ്രചാരണ പരിപാടികൾ സംബന്ധിച്ചു അന്തിമ തീരുമാാനമെടുക്കും. നേട്ടങ്ങളുടെ വലിയ പട്ടികയുമായാണ് ആന്റോ നാലാം തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
തദ്ദേശ സ്ഥാപനങ്ങൾക്കു കീഴിലുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് 28 ആംബുലൻസുകൾ, വിവിധ പഞ്ചായത്തുകളിൽ 8 വോളിബോൾ കോർട്ടുകൾ, പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിന് കേന്ദ്രസഹായമായി 24.75 കോടി രൂപ, കോന്നിയിലും ചെന്നീർക്കരയിലും പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ, ഗവിയിലുൾപ്പെടെ 20 ബിഎസ്എൽഎൽ മൊബൈൽ ടവറുകൾ, ഭരണിക്കാവ്–മുണ്ടക്കയം നിലവിലുള്ള ദേശീയപാത നവീകരണത്തിന് 100 കോടി ഉൾപ്പെടെ അക്കമിട്ടു നിരത്താൻ ഒട്ടേറെ നേട്ടങ്ങൾ ആന്റോയ്ക്കുണ്ട്. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കുടുംബയോഗങ്ങളും ഇന്നലെ മുതൽ ആരംഭിച്ചിട്ടുണ്ട്. കിഫ്ബി വഴി നടപ്പാക്കിയ പദ്ധതി നേട്ടങ്ങളുടെ പകിട്ടിൽ പ്രചാരണ രംഗത്തുള്ള എൽഡിഎഫ് സ്ഥാനാർഥി ഡോ.തോമസ് ഐസക് വനിതാ ദിനത്തിൽ വനിതകളുടെ നേതൃത്വത്തിൽ തിരുവല്ലയിൽ പ്രചാരണത്തിനിറങ്ങി.
ജനാധിപത്യ മഹിളാ അസോസിയേഷൻ പത്തനംതിട്ടയിൽ നടത്തിയ മഹിളാ സംഗമത്തിലും അദ്ദേഹം പങ്കെടുത്തു. കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നതും മണിപ്പൂരിലെ അക്രമവുമെല്ലാം എൽഡിഎഫ് പ്രചാരണ വിഷയങ്ങളാണ്. വന്യമൃഗ ശല്യം ഒഴിവാക്കാൻ കുരങ്ങിനെയും മയിലിനെയും ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്നും എംപിയായി തിരഞ്ഞെടുക്കപ്പെട്ടാൽ തന്റെ പ്രധാന പരിഗണന ഇതിനായിരിക്കുമെന്നും അദ്ദേഹം പൂഞ്ഞാറിൽ നടന്ന മുഖാമുഖം പരിപാടിയിൽ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണു എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണി വോട്ട് തേടുന്നത്. ശിവരാത്രി പ്രമാണിച്ച് ഇന്നലെ രാവിലെ ക്ഷേത്ര സന്ദർശന തിരക്കിലായിരുന്നു അദ്ദേഹം. തൃപ്പാറ മഹാദേവ ക്ഷേത്രത്തിൽ പി.സി.ജോർജും അനിലിനൊപ്പം ഉണ്ടായിരുന്നു. ആലുവാംകുടി, തിരുമാലിട ക്ഷേത്രങ്ങളും സന്ദർശിച്ചു. ഭക്തജനങ്ങൾ അനിൽ ആന്റണിക്ക് സ്വീകരണം നൽകി. കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, വാഴൂർ മേഖലകളിൽ പ്രചാരണം നടത്തി.