റോഡിൽ കത്തിനിന്ന സൗരോർജ വിളക്ക് പിഴുതു തള്ളി; ഇപ്പോൾ അനാഥമായി വഴിവക്കത്ത് കിടക്കുന്നു
റാന്നി ∙ റോഡിൽ കത്തിനിന്ന വഴിവിളക്ക് പിഴുതു തള്ളി. നാഥനില്ലാതെ വിളക്കിപ്പോൾ പൊതു സ്ഥലത്തു കിടക്കുന്നു. അടിച്ചിപ്പുഴ കമ്യൂണിറ്റി ഹാളിനു സമീപത്തെ കാഴ്ചയാണിത്.6 വർഷം മുൻപ് റാന്നി ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് സ്ഥാപിച്ച സൗരോർജ വിളക്കാണിത്. ബലക്ഷയത്തെ തുടർന്നു പൊളിച്ചു നീക്കിയ കമ്യൂണിറ്റി ഹാളിനു സമീപം

റാന്നി ∙ റോഡിൽ കത്തിനിന്ന വഴിവിളക്ക് പിഴുതു തള്ളി. നാഥനില്ലാതെ വിളക്കിപ്പോൾ പൊതു സ്ഥലത്തു കിടക്കുന്നു. അടിച്ചിപ്പുഴ കമ്യൂണിറ്റി ഹാളിനു സമീപത്തെ കാഴ്ചയാണിത്. 6 വർഷം മുൻപ് റാന്നി ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് സ്ഥാപിച്ച സൗരോർജ വിളക്കാണിത്. ബലക്ഷയത്തെ തുടർന്നു പൊളിച്ചു നീക്കിയ കമ്യൂണിറ്റി ഹാളിനു സമീപം റോഡിൽ സ്ഥാപിച്ചിരിക്കുകയായിരുന്നു വിളക്ക്.
സൗരോർജ പാനലിനു പുറമേ 4 ലൈറ്റുകളും ബാറ്ററിയുമാണ് വിളക്കു കാലിലുള്ളത്. കാർ ഇടിച്ച് കാൽ ചെറുതായി വളഞ്ഞിരുന്നു. പിന്നാലെ മണ്ണുമാന്തി ഉപയോഗിച്ച് വഴിവിളക്ക് പിഴുതു നീക്കുകയായിരുന്നു. സുരക്ഷിതമായ സ്ഥലത്ത് ഇത് സ്ഥാപിക്കാൻ നടപടിയുണ്ടായിട്ടില്ല. വിളക്ക് പിഴുതു നീക്കിയവർക്കെതിരെ പരാതി നൽകിയിട്ടും നടപടിയില്ലെന്നാണ് ആക്ഷേപം.