അടൂർ ∙ ഇന്ത്യയിൽ നല്ല ഭരണവും ഗവൺമെന്റും ഉണ്ടാക്കാൻ രാഹുൽഗാന്ധിയെ കൊണ്ടേ കഴിയൂവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. പത്തനംതിട്ട പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ വിജയത്തിനായി നടന്ന യുഡ‍ിഎഫ് അടൂർ നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യ കണ്ട ഏറ്റവും വലിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടൂർ ∙ ഇന്ത്യയിൽ നല്ല ഭരണവും ഗവൺമെന്റും ഉണ്ടാക്കാൻ രാഹുൽഗാന്ധിയെ കൊണ്ടേ കഴിയൂവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. പത്തനംതിട്ട പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ വിജയത്തിനായി നടന്ന യുഡ‍ിഎഫ് അടൂർ നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യ കണ്ട ഏറ്റവും വലിയ നേതാവ് രാഹുൽ ഗാന്ധിയാണ്. മോദി പറയുന്ന ഗാരന്റി വാറന്റിയില്ലാത്തതാണ്. ഏകാധിപത്യവും ജനാധിപത്യത്തെ തച്ചുടയ്ക്കുന്നതുമായ ഭരണമാണ് മോദിയുടേത്. മോദി സർക്കാരിനെതിരെ ശബ്ദമുയർന്നവരെയെല്ലാം ജയിലിൽ അടയ്ക്കുകയാണ്. കേരളത്തെ തകർക്കുന്ന തരത്തിലുള്ള ഭരണമാണ് പിണറ‌ായി വിജയൻ കാഴ്ചവയ്ക്കുന്നത്. കേരളത്തെ കടക്കെണിയിലേക്ക് തള്ളിവിട്ട സർക്കാരിനെതിരെയുള്ള വിധിയെഴുത്തായിരിക്കണം ഈ തിരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

പറഞ്ഞ വാഗ്ദാനങ്ങൾ നടപ്പാക്കാത്ത  ഭരണമാണ് മോദിസർക്കാരിന്റെതെങ്കിൽ സാമൂഹിക ക്ഷേമ പെൻഷൻ പോലും യഥാസമയം കൊടുക്കാൻ കഴിയാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി പറഞ്ഞു. രണ്ടു സർക്കാരുകളും ജനദ്രോഹ നടപടികളുമായി മുന്നോട്ടു പോയ സർക്കാരുകളായതിനാൽ ഈ സർക്കാരുകൾക്കെതിരെയുള്ള വിധിയെഴുത്തായിരിക്കണം ഈ തിര‍ഞ്ഞെടുപ്പെന്നും ആന്റോ പറഞ്ഞു. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ കെ.എസ്. ശിവകുമാർ അധ്യക്ഷത വഹിച്ചു.

കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, പന്തളം സുധാകരൻ, യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ, ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, ഡി.കെ. ജോൺ, വർഗീസ് മാമ്മൻ, എ. ഷംസുദ്ദീൻ, ഷൈജു ഇസ്മായിൽ, തോപ്പിൽ ഗോപകുമാർ, പഴകുളം ശിവദാസൻ, ജെ.എസ്. അടൂർ, എസ്. ബിനു, പൊടിമോൻ കെ. മാത്യു, സക്കറിയ വർഗീസ്, എം.ജി. കണ്ണൻ, ബിജു വർഗീസ്, ഏഴംകുളം അജു, ‍ഡി.എൻ. തൃദീപ്, ബിജിലി ജോസഫ്, മണ്ണടി പരമേശ്വരൻ, ഷീന പടിഞ്ഞാറ്റക്കര, നരേന്ദ്രനാഥ്, ബിനു എസ്. ചക്കാലയിൽ, റിനോ പി. രാജൻ, അബു ഏബ്രഹാം വീരപ്പള്ളി, ഫെന്നി നൈനാൻ, തൗഫീഖ് രാജൻ, ജയകൃഷ്ണൻ, മഞ്ജു വിശ്വനാഥ്, ലാലി ജോൺ, സുധാ നായർ, ഗീതചന്ദ്രൻ, കുഞ്ഞുകുഞ്ഞമ്മ ജോസഫ്, ജെൻസി കടുവങ്കൽ എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT