തിരുവല്ല ∙ യേശു ക്രിസ്തുവിന്റെ ജറുസലം പ്രവേശനത്തിന്റെ സ്‌മരണകളുമായി ക്രൈസ്‌തവ ദേവാലയങ്ങളിൽ ഓശാന പെരുന്നാൾ ആചരിച്ചു.ആരാധന മധ്യേ കുരുത്തോല പ്രദക്ഷിണവും നടന്നു. ഓശാനയോടനുബന്ധിച്ച് തിരുകർമങ്ങളും കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും കുർബാനയും വചന സന്ദേശവും നടന്നു. കുരുത്തോല ഏന്തിയുള്ള പ്രദക്ഷിണത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവല്ല ∙ യേശു ക്രിസ്തുവിന്റെ ജറുസലം പ്രവേശനത്തിന്റെ സ്‌മരണകളുമായി ക്രൈസ്‌തവ ദേവാലയങ്ങളിൽ ഓശാന പെരുന്നാൾ ആചരിച്ചു.ആരാധന മധ്യേ കുരുത്തോല പ്രദക്ഷിണവും നടന്നു. ഓശാനയോടനുബന്ധിച്ച് തിരുകർമങ്ങളും കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും കുർബാനയും വചന സന്ദേശവും നടന്നു. കുരുത്തോല ഏന്തിയുള്ള പ്രദക്ഷിണത്തിൽ വിശ്വാസികൾ ഭക്‌തിപൂർവം പങ്കെടുത്തു.

കുമ്പനാട്∙ മാർത്തോമ്മാ വലിയ പള്ളിയിൽ നടന്ന ഓശാന ശുശ്രൂഷയ്ക്ക് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത മുഖ്യകാർമികത്വം വഹിച്ചു.

ചുങ്കപ്പാറ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ ഓശാന ഞായറാഴ്ച വികാരി ഫാ. തോമസ് പയ്യമ്പള്ളിയുടെ കാർമികത്വത്തിൽ നടന്ന കുരുത്തോല പ്രദക്ഷിണം.
ADVERTISEMENT

പരുമല ∙ സെമിനാരിയിൽ നടന്ന ഓശാന പെരുന്നാൾ ശുശ്രൂഷയ്ക്ക് സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ ബർണബാസ് പ്രധാന കാർമികത്വം വഹിച്ചു. പരുമല സെമിനാരി മാനേജർ കെ.വി.പോൾ റമ്പാൻ അസി.മാനേജർമാരായ ഫാ. ജെ.മാത്തുക്കുട്ടി ഫാ.എൽദോസ് ഏലിയാസ് എന്നിവർ സഹകാർമികത്വം വഹിച്ചു.

വെണ്ണിക്കുളം ∙ സെന്റ് ബഹനാൻസ് ഓർത്തഡോക്സ് വലിയ പള്ളിയിലെ ഓശാന ശുശ്രൂഷയ്ക്ക് ഓർത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് പ്രധാന കാർമികത്വം വഹിച്ചു. വികാരി ഫാ. തോമസ് പാറക്കടവിൽ സഹകാർമികനായിരുന്നു.

ADVERTISEMENT

വളഞ്ഞവട്ടം ∙ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന ഓശാന ശുശ്രൂഷയ്ക്ക് കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മുഖ്യകാർമികത്വം വഹിച്ചു. വികാരി ഫാ.ഡോ. മാത്യൂസ് ജോൺ മനയിൽ, ഫാ. എ.ടി. ഗീവർഗീസ്  സഹകാർമികരായിരുന്നു.

പെരുമ്പെട്ടി ∙മേഖലയിലെ പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക ശുശ്രൂഷകളും നടന്നു. ചുങ്കപ്പാറ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ വികാരി ഫാ. തോമസ് പയ്യമ്പള്ളിയും കൊറ്റനാട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വികാരി ഫാ.സൈമൺ വർഗീസും പെരുമ്പെട്ടി സെന്റ് മേരീസ് ഓർത്തഡോക്സ് പളളിയിൽ വികാരി ഫാ.സിജു തോമസിന്റെയും കാർമികത്വത്തിൽ ഓശാന ശുശ്രൂഷയും  പ്രദക്ഷിണവും നടന്നു.