എംപിയായാൽ ജില്ലയിലെ പട്ടയ പ്രശ്നത്തിന് ശാശ്വത പരിഹാരം: ഐസക്
പത്തനംതിട്ട ∙ എംപിയായി തിരഞ്ഞെടുക്കപ്പെട്ടാൽ ജില്ലയിലെ പട്ടയ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ഡോ. തോമസ് ഐസക് പറഞ്ഞു. കോന്നി മണ്ഡലത്തിലെ തണ്ണിത്തോട്ടിൽ നടന്ന മുഖാമുഖം പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മലയോര മേഖലയിൽ മൂന്ന് തലമുറയ്ക്ക് മുന്നിൽ എത്തിയ ഒട്ടേറെ

പത്തനംതിട്ട ∙ എംപിയായി തിരഞ്ഞെടുക്കപ്പെട്ടാൽ ജില്ലയിലെ പട്ടയ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ഡോ. തോമസ് ഐസക് പറഞ്ഞു. കോന്നി മണ്ഡലത്തിലെ തണ്ണിത്തോട്ടിൽ നടന്ന മുഖാമുഖം പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മലയോര മേഖലയിൽ മൂന്ന് തലമുറയ്ക്ക് മുന്നിൽ എത്തിയ ഒട്ടേറെ പേർക്കാണ് ഇനിയും പട്ടയം ലഭിക്കാനുള്ളത്. വനിതകൾക്കായി 5000 കാർഷിക സംരംഭങ്ങൾ ജില്ലയിൽ ആരംഭിക്കും രണ്ട് മണിക്കൂർ അധ്വാനം കൊണ്ട് മികച്ച വരുമാനം ഉണ്ടാക്കാനുള്ള മാർഗം കണ്ടെത്തും ഒപ്പം സ്ത്രീ സുരക്ഷാ ജില്ലയായി പത്തനംതിട്ടയെ മാറ്റും.
ശബരിമല വിമാന താവളം വരുന്നതോടെ ഐടി പാർക്കും യാഥാർഥ്യം ആകുമെന്നും തോമസ് ഐസക്ക് പറഞ്ഞു. ചിറ്റാറിൽ എത്തിയ സ്ഥാനാർഥി അനശ്വര രക്തസാക്ഷി എം.എസ്.പ്രസാദിന്റെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി. കോന്നി മണ്ഡലത്തിലെ ചില ദേവാലയങ്ങളിലും തോമസ് ഐസക്ക് സന്ദർശനം നടത്തി. കോന്നി എംഎൽഎ കെ.യു.ജനീഷ് കുമാർ. എൽഡിഎഫ് നേതാക്കളായ എം.എസ്.രാജേന്ദ്രൻ, മലയാലപ്പുഴ മോഹൻ വി.മുരളീധരൻ, ജോയ് കരിമ്പടത്തിൽ അനിൽകുമാർ തുടങ്ങിയവർ സ്ഥാനാർഥിക്ക് ഒപ്പം വിവിധ ഇടങ്ങളിൽ പങ്കെടുത്തു.