നികുതി അടവ്: അവധി ബാധകമല്ല റാന്നി പെരുനാട് ∙ ഊർ‌ജിത നികുതി പിരിവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഓഫിസ് 31 വരെയുള്ള പൊതു അവധി ദിവസങ്ങളിലും പ്രവർത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. കെട്ടിട നികുതി, ലൈസൻസ്, മറ്റു നികുതി എന്നിവ അടയ്ക്കാനുള്ള സൗകര്യമുണ്ടാകും. വെച്ചൂച്ചിറ ∙ കെട്ടിട നികുതി 100 ശതമാനം

നികുതി അടവ്: അവധി ബാധകമല്ല റാന്നി പെരുനാട് ∙ ഊർ‌ജിത നികുതി പിരിവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഓഫിസ് 31 വരെയുള്ള പൊതു അവധി ദിവസങ്ങളിലും പ്രവർത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. കെട്ടിട നികുതി, ലൈസൻസ്, മറ്റു നികുതി എന്നിവ അടയ്ക്കാനുള്ള സൗകര്യമുണ്ടാകും. വെച്ചൂച്ചിറ ∙ കെട്ടിട നികുതി 100 ശതമാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നികുതി അടവ്: അവധി ബാധകമല്ല റാന്നി പെരുനാട് ∙ ഊർ‌ജിത നികുതി പിരിവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഓഫിസ് 31 വരെയുള്ള പൊതു അവധി ദിവസങ്ങളിലും പ്രവർത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. കെട്ടിട നികുതി, ലൈസൻസ്, മറ്റു നികുതി എന്നിവ അടയ്ക്കാനുള്ള സൗകര്യമുണ്ടാകും. വെച്ചൂച്ചിറ ∙ കെട്ടിട നികുതി 100 ശതമാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക ഒഴിവ്
കലഞ്ഞൂർ∙ഐഎച്ച്ആർഡി കോളജിൽ മാത്തമാറ്റിക്സ് വിഭാഗം ഗെസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. അഭിമുഖം ഏപ്രിൽ 1ന് 11ന്. പിജി, നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. 04734 292350.

സർവേ രേഖകൾ പരിശോധിക്കാം
കോന്നി∙താലൂക്കിലെ പ്രമാടം വില്ലേജിൽ ഉൾപ്പെട്ട പ്രദേശങ്ങളിലെ ഡിജിറ്റൽ സർവേ, കേരള സർവേ, അതിരടയാളം എന്നിവ പൂർത്തിയായി. സർവേ റെക്കോർഡുകൾ എന്റെ ഭൂമി പോർട്ടലിലും പ്രമാടം ഡിജിറ്റൽ സർവേ ക്യാംപ് ഓഫിസിലും (ഇളകൊള്ളൂർ പന്നിക്കണ്ടം ജംക്‌ഷൻ) പ്രദർശിപ്പിച്ചിട്ടുണ്ട്. ഭൂമിയുടെ രേഖകൾ ഓൺലൈനായി പരിശോധിക്കാം. പരാതി ഉണ്ടെങ്കിൽ അടൂർ റീസർവേ സൂപ്രണ്ടിന് അപ്പീൽ നൽകണം. നിശ്ചിത ദിവസത്തിനകം അപ്പീൽ നൽകിയില്ലെങ്കിൽ റീസർവേ റെക്കോർഡുകളിൽ രേഖപ്പെടുത്തിയിട്ടുള്ള ഭൂവുടമകളുടെ പേരുവിവരം, അതിരുകൾ, വിസ്തീർണം എന്നിവ കുറ്റമറ്റതായി പ്രഖ്യാപിച്ച് അവസാന വിജ്ഞാപനമിറക്കി അന്തിമമാക്കും.

ADVERTISEMENT

നികുതി അടവ്: അവധി ബാധകമല്ല
റാന്നി പെരുനാട് ∙ ഊർ‌ജിത നികുതി പിരിവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഓഫിസ് 31 വരെയുള്ള പൊതു അവധി ദിവസങ്ങളിലും പ്രവർത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. കെട്ടിട നികുതി, ലൈസൻസ്, മറ്റു നികുതി എന്നിവ അടയ്ക്കാനുള്ള സൗകര്യമുണ്ടാകും.

വെച്ചൂച്ചിറ ∙ കെട്ടിട നികുതി 100 ശതമാനം പിരിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് ഓഫിസ് ഇന്നും നാളെയും തുറന്ന് പ്രവർത്തിക്കും. ഉടമകൾ ഇതു പ്രയോജനപ്പെടുത്തണമെന്ന് പ്രസിഡന്റ് അറിയിച്ചു.

ആനിക്കാട് ∙ പഞ്ചായത്തിലെ കെട്ടിടനികുതി പിരിച്ചെടുക്കുന്നതിന് ഇന്ന് 10 മുതൽ 5 വരെ ഓഫിസ് തുറന്നു പ്രവർത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

നികുതി സ്വീകരിക്കും
അടൂർ ∙ കെട്ടിട നികുതി സ്വീകരിക്കുന്നതിന് പൊതുഅവധി ദിവസമായ ഇന്നും നാളെയും 31നും ഏറത്ത് പഞ്ചായത്ത് ഓഫിസ് തുറന്നു പ്രവർത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

ഏഴംകുളം ∙ കെട്ടിട നികുതി അടയ്ക്കുന്നതിനുള്ള സൗകര്യാർഥം അവധി ദിനങ്ങളായ ഇന്നും 31 നും പഞ്ചായത്ത് ഓഫിസ് തുറന്നു പ്രവർത്തിക്കുന്നതാണ്.

പന്തളം ∙ അവധി ദിവസങ്ങളാണെങ്കിലും ഇന്നും നാളെയും നഗരസഭാ ഓഫിസിൽ കെട്ടിടനികുതി അടയ്ക്കുന്നതിനായി പ്രത്യേക കൗണ്ടറുകൾ പ്രവർത്തിക്കും. 10 മുതൽ 4 വരെയാണ് സമയം.

ADVERTISEMENT

പഞ്ചായത്ത്  ഓഫിസ് തുറക്കും
പ്രമാടം ∙ പഞ്ചായത്ത് ഓഫിസ് ഇന്നും നാളെയും  31നും തുറന്ന് പ്രവർത്തിക്കും. കെട്ടിട നികുതി, ലൈസൻസ് ഫീസ് എന്നിവ അടയ്ക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.

ബാങ്ക്പ്രവർത്തിക്കും
കോന്നി∙മാസാവസാനം തുടർച്ചയായി അവധി ദിവസങ്ങൾ വരുന്നതിനാൽ ഇടപാടുകാരുടെ സൗകര്യാർഥം ഇന്ന്  കാർഷിക വികസന ബാങ്ക് പ്രവൃത്തിദിനമായിരിക്കുമെന്ന് പ്രസിഡന്റ് എസ്‌.വി.പ്രസന്നകുമാർ അറിയിച്ചു.

ADVERTISEMENT

കെ.എ.ഫ്രാൻസിസ് മാധ്യമ പുരസ്കാരം: എൻട്രികൾ ക്ഷണിച്ചു
കോട്ടയം ∙ മലയാള മനോരമ ആഴ്ചപ്പതിപ്പ് മുൻ എഡിറ്റർ ഇൻ ചാർജും കോട്ടയം പ്രസ് ക്ലബ് മുൻ പ്രസിഡന്റുമായ കെ.എ.ഫ്രാൻസിസിന്റെ സ്മരണയ്ക്കായി കോട്ടയം പ്രസ് ക്ലബ് മാധ്യമ പുരസ്കാരം (25,000 രൂപ) ഏർപ്പെടുത്തുന്നു. ദിനപത്രം, ടിവി എന്നിവയോടു ചേർന്നു പ്രവർത്തിക്കുന്ന ഓൺലൈൻ മാധ്യമങ്ങളിൽ 2023ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ പുരസ്കാരത്തിന് അയയ്ക്കാം. മറ്റ് ഓൺലൈൻ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന കെയുഡബ്ല്യുജെ അംഗങ്ങൾക്കും അപേക്ഷിക്കാം. അവസാന തീയതി: ഏപ്രിൽ 10. വിവരങ്ങൾക്ക്: kafrancisaward@gmail.com, 9447104971.

എംജിഒസിഎസ്എം എജ്യുക്കേഷൻ ഓറിയന്റേഷൻ പ്രോഗ്രാം നടത്തും
തിരുവല്ല ∙ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ്‌ ക്രൈസ്തവ വിദ്യാർഥി പ്രസ്ഥാനത്തിന്റെ (എംജിഒസിഎസ്എം) നേതൃത്വത്തിൽ വിദ്യാർഥികൾക്കായി എജ്യുക്കേഷൻ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിക്കും. പത്താം ക്ലാസിലേക്ക് പ്രവേശിക്കുന്ന വിദ്യാർഥികൾക്കായി ഏപ്രിൽ 21 മുതൽ 26 വരെയും, 11–ാം ക്ലാസിലേക്ക് പ്രവേശിക്കുന്നവർക്ക് മേയ് 12 മുതൽ 17 വരെയും ഓർത്തഡോക്സ്‌ സ്റ്റുഡന്റ് സെന്ററിലാണ് പരിപാടി. പാഠ്യ-പഠ്യേതര പഠന ശിൽപശാല, വ്യക്തിത്വ വികസനം, നേതൃപരിശീലനം, കരിയർ ഓറിയന്റേഷൻ തുടങ്ങിയ ക്ലാസുകളാണുള്ളത്. മിനിസ്ട്രി ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിന്റെ പ്രത്യേക കരിയർ കൗൺസലിങ്ങും ഉണ്ടാകും. സഭയുടെ വിവിധ ഭദ്രാസനങ്ങളിൽ നിന്നുള്ള വിദ്യാർഥി പ്രതിനിധികൾ സംബന്ധിക്കും. റജിസ്ട്രേഷന്: 7503821180, 949632978.

ചെസ് സിലക്‌ഷൻ ടൂർണമെന്റ് 
പത്തനംതിട്ട ∙ ജില്ലാ ചെസ് അസോസിയേഷൻ അണ്ടർ 17 ചെസ് സിലക്‌ഷൻ ടൂർണമെന്റ് 30ന് 9.30ന് അടൂർ അമറ്റ് കോളജിൽ നടത്തും. ഇന്ന് രാത്രി 8ന് മുൻപ് റജിസ്റ്റർ ചെയ്യണം. 9847401333

വിബിഎസ് ഒന്നുമുതൽ 
മണ്ണടി ∙ മാർത്തോമ്മാ ഇടവകയുടെ വിബിഎസ് ഏപ്രിൽ ഒന്നു മുതൽ 9 വരെ നടക്കും.ഏപ്രിൽ ഒന്നിന് രാവിലെ 9 ന് ഇടവക വികാരി റവ.ടി.കെ.അലക്സാണ്ടർ തരകൻ വി.ബി.എസ് ഉദ്ഘാടനം ചെയ്യും.

ഒവിബിഎസ്
കുടശനാട് ∙ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർഥാടന കേന്ദ്രത്തിൽ ഒവിബിഎസ് ക്ലാസുകൾ ഏപ്രിൽ 2 ന് തുടങ്ങും. കേന്ദ്ര സെക്രട്ടറി സന്തോഷ് ബേബി ഉദ്ഘാടനം ചെയ്യും. വികാരി ഫാ.വിൽസൺ ശങ്കരത്തിൽ അധ്യക്ഷത വഹിക്കും. ഫാ.ടിനോ തങ്കച്ചൻ മുഖ്യസന്ദേശം നൽകും. 6ന് സമാപിക്കും.

ഈസ്റ്റർ ഗാനസന്ധ്യ
തിരുവല്ല ∙ മാർത്തോമ്മാ സഭയിലെ മുതിർന്ന പൗരൻമാരുടെ കൂട്ടായ്മയായ മാർത്തോമ്മാ സീനിയർ സിറ്റിസൻസ് ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ 30ന് 5.30ന് തിരുവല്ല സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ അമേസിങ് ഗ്രേസ് എന്ന പേരിൽ ഈസ്റ്റർ ഗാന സന്ധ്യ നടക്കും. മാർത്തോമ്മാ സഭ അടൂർ ഭദ്രാസനാധിപൻ മാത്യൂസ് മാർ സെറാഫിം സന്ദേശം നൽകും. ഡോ. ഫിലിപ് തോമസ്, പ്രഫ. ഇ.വി.തോമസ്, പ്രഫ.ഏബ്രഹാം ജോസഫ് എന്നിവർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT