പത്തനംതിട്ട∙ നഗരത്തിലാണെങ്കിലും മുണ്ടുകോട്ടയ്ക്കൽ നിവാസികൾക്കു വോട്ട് ചെയ്യാൻ ഇത്തവണയും കുത്തനെയുള്ള പടികൾ കയറണം. മുണ്ടുകോട്ടയ്ക്കൽ ശ്രീനാരായണ ശതവത്സര മെമ്മോറിയൽ സ്കൂളിൽ 3 വേട്ടെടുപ്പു കേന്ദ്രങ്ങളാണ്. ആറന്മുള മണ്ഡലത്തിലെ 223, 224, 225 എന്നീ ബൂത്തുകളാണ് ഇവിടെയുള്ളത്. 223ൽ 1026, 224ൽ 597, 225ൽ 1256

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട∙ നഗരത്തിലാണെങ്കിലും മുണ്ടുകോട്ടയ്ക്കൽ നിവാസികൾക്കു വോട്ട് ചെയ്യാൻ ഇത്തവണയും കുത്തനെയുള്ള പടികൾ കയറണം. മുണ്ടുകോട്ടയ്ക്കൽ ശ്രീനാരായണ ശതവത്സര മെമ്മോറിയൽ സ്കൂളിൽ 3 വേട്ടെടുപ്പു കേന്ദ്രങ്ങളാണ്. ആറന്മുള മണ്ഡലത്തിലെ 223, 224, 225 എന്നീ  ബൂത്തുകളാണ് ഇവിടെയുള്ളത്. 223ൽ 1026, 224ൽ 597, 225ൽ 1256 വോട്ടർമാരാണുള്ളത്.

വലിയ കുന്നിനു മുകളിലാണ് സ്കൂൾ
പത്തനംതിട്ട– കടമ്മനിട്ട റോഡിൽ നിന്നു പടി കയറാതെ സ്കൂളിൽ എത്താൻ വഴിയില്ല. കുത്തനെയുള്ള പടി ആയതിനാൽ  കയറാൻ പ്രയാസപ്പെടും. കയറി ക്ഷീണിക്കുമ്പോൾ ഇടയ്ക്ക് നിന്നു വിശ്രമിച്ചാണ് ആളുകൾ കയറുന്നത്. നിന്നു വിശ്രമിക്കാൻ 8 പടികൾ നല്ല വീതിയിലാണ് നിർമിച്ചിട്ടുള്ളത്.

ADVERTISEMENT

3 ബൂത്തിലെയും പകുതിയിൽ കൂടുതൽ വോട്ടർമാർ 50 വയസ്സിനു മുകളിലുള്ളവരാണ്. രോഗികൾ, പ്രായമായവർ എന്നിവർ പടി കയറി വോട്ടെടുപ്പ് കേന്ദ്രത്തിൽ എത്താൻ ഏറെ കഷ്ടപ്പെടാറുണ്ട്. ഇതുകാരണം പലരും വോട്ട് ചെയ്യാൻ വരാതായി. വോട്ടെടുപ്പ് കേന്ദ്രം മാറ്റി സ്ഥാപിക്കാൻ  നേരത്തെ ആലോചന നടന്നെങ്കിലും സമീപത്തെങ്ങും സ്കൂൾ കെട്ടിടം ഇല്ലാത്തതിനാൽ ഉപേക്ഷിച്ചു.

ഐഎൻടിയുസി ജില്ലാ സെക്രട്ടറി സജി കെ.സൈമൺ ഹൈക്കോടതിയെ സമീപിച്ച് ശബരിമലയിലെ മാതൃകയിൽ ഡോളി സൗകര്യം ഏർപ്പെടുത്തുന്നതിന് അനുകൂല വിധി സമ്പാദിച്ചു. പിന്നീട് നടന്ന നഗരസഭ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ തിരഞ്ഞെടുപ്പ് വിഭാഗം ഡോളി സൗകര്യം ക്രമീകരിച്ചു. ഇത്തവണയും ഡോളി സൗകര്യം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നഗരസഭ കൗൺസിലർ ആൻസി തോമസ് വരണാധികാരിയായ ജില്ലാ കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.