പത്തനംതിട്ട ∙ ഈസ്റ്റർ ദിനത്തിന്റെ നന്മ, വീടില്ലാത്ത മേരിക്ക് ഇന്ന് അടച്ചുറപ്പുള്ള വീട് സമ്മാനമായി നൽകും. നിർധനരായ കുടുംബങ്ങൾക്ക് സ്നേഹത്തണലൊരുക്കുന്ന സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിലിന്റെ 300–ാമത് വീടാണ് ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ് ദിനമായ ഇന്ന് കുടുംബത്തിനു സമർപ്പിക്കുന്നത്. ജോബ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ ഈസ്റ്റർ ദിനത്തിന്റെ നന്മ, വീടില്ലാത്ത മേരിക്ക് ഇന്ന് അടച്ചുറപ്പുള്ള വീട് സമ്മാനമായി നൽകും. നിർധനരായ കുടുംബങ്ങൾക്ക് സ്നേഹത്തണലൊരുക്കുന്ന സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിലിന്റെ 300–ാമത് വീടാണ് ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ് ദിനമായ ഇന്ന് കുടുംബത്തിനു സമർപ്പിക്കുന്നത്.

ജോബ് വർഗീസിന്റെയും സൂസി വർഗീസിന്റെയും സഹായത്താൽ 750 ചതുരശ്രയടിയിൽ ഇരുനില വീടാണ് നിർമിച്ചത്. മേരിക്കുട്ടിയും മരണമടഞ്ഞ മകന്റെ മകളും അടച്ചുറപ്പില്ലാത്ത വീട്ടിലാണ് കഴിഞ്ഞു വന്നത്. ഇവരുടെ ദുരിതജീവിതം കണ്ടതോടെയാണ് ഉള്ള ചെറിയ ഭൂമിയിൽ വീട് ഒരുക്കിയത്. മൂന്നു മുറിയും അടുക്കളയും ഹാളും ശുചിമുറിയും അടങ്ങുന്നതാണ് ഈ ഈസ്റ്റർ സമ്മാനം.

ADVERTISEMENT

അധ്യാപന ജോലിക്കിടെ എൻഎസ്എസ് പ്രോഗ്രാം ഓഫിസറായിരിക്കുന്ന കാലത്ത് കുട്ടികളുടെ സാമൂഹിക പ്രവർത്തനത്തിന്റെ ഭാഗമായാണ് 2006ൽ ഏപ്രിലിൽ ആദ്യ വീട് നിർമിച്ചത്. അവിടെ നിന്നാരംഭിച്ച സേവനം 100–ാമത് വീട്ടിലേക്ക് എത്താൻ നീണ്ട 12 വർഷം എടുത്തെങ്കിൽ 200 തികയ്ക്കാൻ 6 വർഷം മാത്രമാണ് വേണ്ടിവന്നത്.

നൂറാമത് വീട് പൂർത്തിയാക്കിയത് ലഭിച്ച അവാർ‍‍ഡ് തുക ഉപയോഗിച്ചാണ്. ഒരു വീടിന് സഹായവുമായി എത്തി 12ൽ പരം വീടുകൾ നിർമിച്ചു നൽകാൻ സഹായിച്ചവരും ഈ യജ്ഞത്തിൽ പങ്കാളികളായിട്ടുണ്ട്. നൽകുന്ന സഹായം കൃത്യതയോടെയും പാഴാകാതെയും അർഹരായവരുടെ കൈകളിൽ എത്തുന്നു എന്ന തിരിച്ചറിവാകാം ഇതിനു കാരണമെന്നാണ് എം.എസ്.സുനിൽ പറയുന്നത്.