തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം: വാഹന പരിശോധനയ്ക്ക് സിസിടിവി ക്യാമറയും
റാന്നി ∙ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നവരെ പിടികൂടാൻ നിയോഗിച്ചിട്ടുള്ള സംഘങ്ങളുടെ വാഹനങ്ങളിൽ ഇതാദ്യമായി സിസിടിവി ക്യാമറകളും. നിരത്തുകളിലെയും സമീപ പ്രദേശങ്ങളിലെയും ചിത്രങ്ങൾ പകർത്താവുന്ന ക്യാമറകളാണ് എല്ലാ വാഹനങ്ങളിലും സ്ഥാപിച്ചത്.വിഡിയോ സർവലൻസ് സംഘം (വിഎസ്ടി), സ്റ്റാറ്റിസ്റ്റിക്സ്

റാന്നി ∙ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നവരെ പിടികൂടാൻ നിയോഗിച്ചിട്ടുള്ള സംഘങ്ങളുടെ വാഹനങ്ങളിൽ ഇതാദ്യമായി സിസിടിവി ക്യാമറകളും. നിരത്തുകളിലെയും സമീപ പ്രദേശങ്ങളിലെയും ചിത്രങ്ങൾ പകർത്താവുന്ന ക്യാമറകളാണ് എല്ലാ വാഹനങ്ങളിലും സ്ഥാപിച്ചത്.വിഡിയോ സർവലൻസ് സംഘം (വിഎസ്ടി), സ്റ്റാറ്റിസ്റ്റിക്സ് സർവലൻസ് സംഘം (എസ്എസ്ടി), ഫ്ലൈയിങ് സ്ക്വാഡ്, ആന്റി ഡീഡേഴ്സ്മെന്റ് എന്നിവരെയാണ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്താൻ ഓരോ നിയോജകമണ്ഡലങ്ങളിലും നിയമിച്ചിട്ടുള്ളത്. വാഹനങ്ങളിൽ കടത്തുന്ന അനധികൃത പണം, മദ്യം എന്നിവ കണ്ടെത്താനാണ് എസ്എസ്ടിയെ നിയോഗിച്ചിട്ടുള്ളത്.50,000 രൂപയ്ക്കു മുകളിലുള്ള തുക ബാങ്കിൽ നിന്നെടുത്ത് വാഹനങ്ങളിൽ യാത്ര നടത്തുന്നവർ ബാങ്ക് നൽകുന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ രേഖ കയ്യിൽ കരുതണം.
ബസുകളിലും മറ്റു വാഹനങ്ങളിലുമെല്ലാം പണവുമായി യാത്ര നടത്തുന്നവർ രേഖ നിർബന്ധമായും കയ്യിൽ കരുതിയിരിക്കണം.വാഹന പരിശോധന, അനധികൃത ചുവരെഴുത്തുകൾ, പോസ്റ്റർ പതിക്കൽ എന്നിവയെല്ലാം കണ്ടെത്തുന്നതിന് പ്രത്യേകം സംഘത്തെ നിയോഗിച്ചിട്ടുണ്ട്. നിയമപരമായിട്ടാണ് അവർ പ്രവൃത്തി ചെയ്യുന്നതെന്ന് ഉറപ്പാക്കാൻ എല്ലാ സംഘത്തിലും വിഡിയോഗ്രഫറും പൊലീസുകാരനുമുണ്ട്. വാഹനം പരിശോധിക്കുന്നതിനും പോസ്റ്റർ, ഫ്ലക്സ് എന്നിവ നീക്കുന്നതുമെല്ലാം വിഡിയോയിൽ പകർത്തും. നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകളിൽ മുൻപും ഇത്തരത്തിൽ പരിശോധന നടത്തിയിരുന്നെങ്കിലും വാഹനങ്ങളിൽ ക്യാമറകൾ സ്ഥാപിച്ച് പരിശോധന നടത്തുന്നത് ഇതാദ്യമാണ്.