വലിയ പാലത്തിന്റെ തൂണിൽ ആൽമരം: അറ്റകുറ്റപ്പണി നടത്താൻ ആവശ്യം
മല്ലപ്പള്ളി ∙ വലിയ പാലത്തിന്റെ തൂണിൽ മരങ്ങൾ വളരുന്നത് തകർച്ചയ്ക്കു കാരണമാകുമെന്ന് പരാതി. ടൗണിനോടു ചേർന്നുള്ള തൂണിലാണ് ആൽമരം വളരുന്നത്. മരത്തിന്റെ വേരും തൂണുകളിലാകമാനം വ്യാപിച്ചു. സിമന്റിനുള്ളിലേക്കു വേരുകളിറങ്ങിയാൽ കേടുപാടുകൾ സംഭവിക്കാം. തൂൺ കാണാൻ കഴിയാത്തവിധം കാട് വളർന്നു. പാലത്തിന്റെ

മല്ലപ്പള്ളി ∙ വലിയ പാലത്തിന്റെ തൂണിൽ മരങ്ങൾ വളരുന്നത് തകർച്ചയ്ക്കു കാരണമാകുമെന്ന് പരാതി. ടൗണിനോടു ചേർന്നുള്ള തൂണിലാണ് ആൽമരം വളരുന്നത്. മരത്തിന്റെ വേരും തൂണുകളിലാകമാനം വ്യാപിച്ചു.
സിമന്റിനുള്ളിലേക്കു വേരുകളിറങ്ങിയാൽ കേടുപാടുകൾ സംഭവിക്കാം. തൂൺ കാണാൻ കഴിയാത്തവിധം കാട് വളർന്നു. പാലത്തിന്റെ അടിവശത്തേക്കും കാട് വളർന്നതിനാൽ പ്ലാസ്റ്റിക് കവറുകളിലാക്കി മാലിന്യം തള്ളുന്നുണ്ട്. പുവനക്കടവ് മുതൽ വടക്കൻകടവ് വരെ മണിമലയാറിന്റെ തീരത്തുകൂടിയുള്ള റോഡിന്റെ വശങ്ങളിലും മാലിന്യം ഉപേക്ഷിക്കുന്നു.
പുവനക്കടവ്, ചന്തക്കടവ്, വടക്കൻകടവ് എന്നിവിടങ്ങളിൽ കുളിക്കുന്നതിനും തുണികൾ അലക്കുന്നതിനും എത്തുന്നവർക്ക് ദുർഗന്ധം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും പരാതിയുണ്ട്.7 പതിറ്റാണ്ടോളം പഴക്കമുള്ള പാലത്തിൽ കാലാകാലങ്ങളിലുള്ള അറ്റകുറ്റപ്പണികൾ നടത്തുന്നില്ലെന്ന ആക്ഷേപവുമുണ്ട്. കോഴഞ്ചേരി പാലത്തിന്റെ അറ്റകുറ്റപ്പണികൾ ഇപ്പോൾ നടക്കുന്നുണ്ടെന്നതാണ് മല്ലപ്പള്ളി പാലത്തിനും പുനരുദ്ധാരണം വേണമെന്ന ആവശ്യത്തിലേക്കെത്തുന്നത്. മണിമലയാറിന്റെ അടിത്തട്ട് താഴ്ന്നതിനാൽ പാലത്തിന്റെ അസ്തിവാരവും ഉയർന്നുനിൽക്കുകയാണ്.