വിഷു പൂജ: ശബരിമല നട 10ന് തുറക്കും; 11 മുതൽ 18 വരെ നെയ്യഭിഷേകത്തിന് അവസരം
ശബരിമല ∙ വിഷു പൂജകൾക്കായി അയ്യപ്പ ക്ഷേത്രനട 10ന് തുറക്കും. 11 മുതൽ 18 വരെ ദിവസവും രാവിലെ നെയ്യഭിഷേകത്തിനു സൗകര്യമുണ്ട്. പുലർച്ചെ 5.30ന് അഭിഷേകം തുടങ്ങും. 10ന് വൈകിട്ട് 5നാണ് മേൽശാന്തി പി.എൻ.മഹേഷ് ക്ഷേത്രനട തുറക്കുന്നത്. വിഷുക്കണി ദർശനം 14ന് പുലർച്ചെ 4 മുതൽ 7 വരെയാണ്. ഐശ്വര്യ സമൃദ്ധിക്കായി

ശബരിമല ∙ വിഷു പൂജകൾക്കായി അയ്യപ്പ ക്ഷേത്രനട 10ന് തുറക്കും. 11 മുതൽ 18 വരെ ദിവസവും രാവിലെ നെയ്യഭിഷേകത്തിനു സൗകര്യമുണ്ട്. പുലർച്ചെ 5.30ന് അഭിഷേകം തുടങ്ങും. 10ന് വൈകിട്ട് 5നാണ് മേൽശാന്തി പി.എൻ.മഹേഷ് ക്ഷേത്രനട തുറക്കുന്നത്. വിഷുക്കണി ദർശനം 14ന് പുലർച്ചെ 4 മുതൽ 7 വരെയാണ്.
ഐശ്വര്യ സമൃദ്ധിക്കായി അയ്യപ്പസ്വാമിയുടെ പുണ്യരൂപം കണികണ്ടു സുകൃതാമൃതം നുകരാൻ ഭക്തർക്ക് അവസരം ലഭിക്കും. തന്ത്രിയും മേൽശാന്തിയും ഭക്തർക്ക് വിഷുക്കൈനീട്ടവും നൽകും. 13ന് രാത്രി അത്താഴ പൂജയ്ക്കു ശേഷം ശ്രീകോവിലിൽ വിഷുക്കണി ഒരുക്കിയാണ് നട അടയ്ക്കുക. 14ന് പുലർച്ചെ 4ന് നട തുറന്ന ശേഷം ശ്രീകോവിലിലെ ദീപങ്ങൾ തെളിച്ച് ആദ്യം അയ്യപ്പനെ കണി കാണിക്കും. പിന്നെ ഭക്തർക്ക് കണി കാണാൻ അവസരം ലഭിക്കും. പൂജകൾ പൂർത്തിയാക്കി 18ന് രാത്രി 10ന് നട അടയ്ക്കും.