എ.കെ.ആന്റണി കോൺഗ്രസിന്റെ ഉറച്ച ശബ്ദം: വി.ഡി.സതീശൻ
പത്തനംതിട്ട ∙ എല്ലാക്കാലത്തും കോൺഗ്രസിന്റെ ഉറച്ച ശബ്ദമാണ് എ.കെ.ആന്റണിയെന്നും അദ്ദേഹത്തെ അധിക്ഷേപിക്കാനുള്ള നീക്കം പൊതുസമൂഹം തള്ളിക്കളയുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ശാരീരിക അസ്വസ്ഥതകൾ ഉള്ളതിനാൽ ഇത്തവണ തിരഞ്ഞെടുപ്പു പ്രചാരണ പരിപാടികൾക്കു സജീവമായി ഉണ്ടാകില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നെന്നും

പത്തനംതിട്ട ∙ എല്ലാക്കാലത്തും കോൺഗ്രസിന്റെ ഉറച്ച ശബ്ദമാണ് എ.കെ.ആന്റണിയെന്നും അദ്ദേഹത്തെ അധിക്ഷേപിക്കാനുള്ള നീക്കം പൊതുസമൂഹം തള്ളിക്കളയുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ശാരീരിക അസ്വസ്ഥതകൾ ഉള്ളതിനാൽ ഇത്തവണ തിരഞ്ഞെടുപ്പു പ്രചാരണ പരിപാടികൾക്കു സജീവമായി ഉണ്ടാകില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നെന്നും സതീശൻ പറഞ്ഞു.
സാമൂഹിക സുരക്ഷാ പെൻഷൻ ആരുടെയും അവകാശമല്ലെന്നാണു സംസ്ഥാന സർക്കാർ ഹൈക്കോടതിയെ ബോധിപ്പിച്ചിരിക്കുന്നത്. അപ്പോൾ പെൻഷൻ സർക്കാരിന്റെ ഔദാര്യമാണോയെന്ന് എൽഡിഎഫ് വ്യക്തമാക്കണം. ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള നിലപാട് കോൺഗ്രസ് പ്രകടനപത്രികയിൽ വ്യക്തമാക്കിയിട്ടുണ്ട്. മോദി സർക്കാർ നടപ്പാക്കിയ ഭരണഘടനാ വിരുദ്ധ നിയമങ്ങൾ റദ്ദാക്കുമെന്നുമുണ്ട്. മുഖ്യമന്ത്രി തെറ്റിദ്ധാരണ പരത്താനാണു ശ്രമിക്കുന്നത്.
‘കേരള സ്റ്റോറി’ പ്രദർശനം സംബന്ധിച്ച ചർച്ചയും വിവാദങ്ങളും പൂർണമായും ഒഴിവാക്കണമെന്നാണു നിലപാട്. മതങ്ങളെ തമ്മിൽ ഭിന്നിപ്പിച്ചു വോട്ട് നേടുക എന്ന ആർഎസ്എസ് അജൻഡ കേരളത്തിൽ വിലപ്പോകില്ലെന്നും സതീശൻ പറഞ്ഞു.