അജ്ഞാതർ വീട് മണ്ണെണ്ണ ഒഴിച്ചു കത്തിച്ചെന്ന് പരാതി
സീതത്തോട് ∙ പേഴുംമ്പാറ ടിവി മെക്കാനിക്കായ രാജ് ഭവനിൽ രാജ്കുമാറിന്റെ വീട് അജ്ഞാതർ മണ്ണെണ്ണ ഒഴിച്ചു കത്തിച്ചതായി പരാതി. വസ്ത്രങ്ങൾ, കസേര, കട്ടിൽ തുടങ്ങിയവയും വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്ന ബൈക്കും പൂർണമായും കത്തിനശിച്ചു.വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. കുടുംബാംഗങ്ങളുമൊത്ത് രാജ്കുമാർ

സീതത്തോട് ∙ പേഴുംമ്പാറ ടിവി മെക്കാനിക്കായ രാജ് ഭവനിൽ രാജ്കുമാറിന്റെ വീട് അജ്ഞാതർ മണ്ണെണ്ണ ഒഴിച്ചു കത്തിച്ചതായി പരാതി. വസ്ത്രങ്ങൾ, കസേര, കട്ടിൽ തുടങ്ങിയവയും വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്ന ബൈക്കും പൂർണമായും കത്തിനശിച്ചു.വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. കുടുംബാംഗങ്ങളുമൊത്ത് രാജ്കുമാർ ആറന്മുളയിൽ താമസിക്കുന്ന സഹോദരിയുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു.
വീട് കുത്തിത്തുറന്ന അജ്ഞാതർ മുറിക്കുള്ളിൽ മണ്ണെണ്ണ തളിച്ചശേഷം തീയിടുകയായിരുന്നുവെന്നു പറയുന്നു.കഴിഞ്ഞ മാർച്ചിൽ രാജ്കുമാറിന്റെ കാറും കത്തി നശിച്ചിരുന്നു. ഷോർട്ട് സർക്ക്യൂട്ടാണെന്ന നിഗമനത്തിലായിരുന്നു അന്ന്. വീട് കത്തിച്ച സംഭവവും കാറ് കത്തിയതും തമ്മിൽ ബന്ധമുണ്ടെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. പെരുനാട് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.