120 അടി ഉയരത്തിൽ നിന്ന് ഉരുളൻ പാറക്കൂട്ടത്തിനിടയിലൂടെ വെള്ളച്ചാട്ടം: അഞ്ചാനിയിലേക്ക് സഞ്ചാരികളുടെ പ്രവാഹം
പെരുമ്പെട്ടി ∙ സഞ്ചാരികളെ ആകർഷിച്ച് പതഞ്ഞൊഴുകുന്ന അഞ്ചാനിൽ വെള്ളച്ചാട്ടം. 120 അടി ഉയരത്തിൽ നിന്ന് ശുദ്ധജലം തട്ടുതട്ടുകളായുള്ള ഉരുളൻ പാറക്കൂട്ടങ്ങൾക്കിടയിലൂടെ താഴേക്ക് പതിക്കുന്നു. അടിവാരത്തിൽ നിന്നു പാറക്കൂട്ടങ്ങൾക്കിടയിലൂടെ മുകളിലേക്കുള്ള സഞ്ചാരികളുടെ യാത്ര അപകട സാധ്യത വർധിപ്പിക്കുമെങ്കിലും

പെരുമ്പെട്ടി ∙ സഞ്ചാരികളെ ആകർഷിച്ച് പതഞ്ഞൊഴുകുന്ന അഞ്ചാനിൽ വെള്ളച്ചാട്ടം. 120 അടി ഉയരത്തിൽ നിന്ന് ശുദ്ധജലം തട്ടുതട്ടുകളായുള്ള ഉരുളൻ പാറക്കൂട്ടങ്ങൾക്കിടയിലൂടെ താഴേക്ക് പതിക്കുന്നു. അടിവാരത്തിൽ നിന്നു പാറക്കൂട്ടങ്ങൾക്കിടയിലൂടെ മുകളിലേക്കുള്ള സഞ്ചാരികളുടെ യാത്ര അപകട സാധ്യത വർധിപ്പിക്കുമെങ്കിലും യുവസംഘങ്ങൾ സാഹസിക ചിത്രങ്ങൾ പകർത്തുന്നതിനായി ഇതിന് മുതിരുന്നുണ്ടെന്നു പരിസരവാസികൾ പറഞ്ഞു.മൂന്ന് തട്ടുകളായി പതിക്കുന്ന ജല സ്രോതസ്സിൽ ഏറ്റവും മുകളിലായാണ് ചരിവ് കുറവുള്ള ഭാഗം മാത്രമാണ് അപകട സാധ്യത കുറവുള്ളത്. പാറയിൽ പായൽ പടർന്നതിനാൽ സഹസികതയ്ക്ക് മുതിർന്നാൽ കെണിയിൽപ്പെടാനും സാധ്യയേറെയാണ്.
എഴുമറ്റൂർ പഞ്ചായത്തിലെ കാരമലയുടെ അടിവാരങ്ങളിൽ ഉത്ഭവിക്കുന്ന 12 ചെറുനീച്ചാലുകൾ ചേർന്നാണ് ഈ വെളളച്ചാട്ടം രൂപപ്പെടുന്നത്. വർഷത്തിൽ ഏറിയാൽ 6 മാസം വരെ നീളും നീർച്ചാലുകളിലുടെയള്ള തെളിനീർ പ്രവാഹം. ഇവിടെ നിന്നും വാളക്കുഴിത്തോട്ടിൽ പതിക്കുന്ന ജലം ഒഴുകി കോമളം കടവിൽ മണിമലയാറ്റിൽ പതിക്കുന്നു. വാലാങ്കര - അയിരൂർ റോഡിൽ ശാന്തിപുരം ജംക്‌ഷനിൽ നിന്ന് കാരമല– ആനക്കുഴി റോഡിൽ 1.2 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം.