പത്തനംതിട്ട ∙ പരിഷ്കരിച്ച പാഠ്യപദ്ധതിയിൽ മൂന്നിലെയും അഞ്ചിലെയും പുതിയ പുസ്തകങ്ങൾ കുട്ടികളുടെ കൈകളിൽ എത്തുന്നത് മണ്ണാറക്കുളഞ്ഞി സ്വദേശി കാർട്ടൂണിസ്റ്റ് ഷാജി മാത്യുവിന്റെ ചിത്രങ്ങളുമായി. മൂന്നിലെ മലയാളം, ഗണിതം, അഞ്ചിലെ ഇംഗ്ലിഷ് പാഠാവലികളിൽ ഷാജി വരച്ച ചിത്രങ്ങളാണേറെയും. ഈ പുസ്തകങ്ങളിലെ 32

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ പരിഷ്കരിച്ച പാഠ്യപദ്ധതിയിൽ മൂന്നിലെയും അഞ്ചിലെയും പുതിയ പുസ്തകങ്ങൾ കുട്ടികളുടെ കൈകളിൽ എത്തുന്നത് മണ്ണാറക്കുളഞ്ഞി സ്വദേശി കാർട്ടൂണിസ്റ്റ് ഷാജി മാത്യുവിന്റെ ചിത്രങ്ങളുമായി. മൂന്നിലെ മലയാളം, ഗണിതം, അഞ്ചിലെ ഇംഗ്ലിഷ് പാഠാവലികളിൽ ഷാജി വരച്ച ചിത്രങ്ങളാണേറെയും. ഈ  പുസ്തകങ്ങളിലെ 32 പാഠങ്ങൾക്കാണു ഷാജിയുടെ ചിത്രങ്ങൾ ജീവൻ നൽകിയത്. മൂന്നിലെ മലയാളം പുസ്തകത്തിലെ ‘വാമൊഴി ചന്തം’ പാഠത്തിനു കുട്ടികളുടെ ഇഷ്ടകഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. പഴഞ്ചൊൽ പെരുമ, മാനത്തെ കാഴ്ചകൾ, താളവും മേളവും തുടങ്ങി ഓരോ പാഠത്തിലും പേരിന് അനുസരിച്ചുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിട്ടുള്ളത്. അതുപോലെയാണ് അഞ്ചിലെ ഇംഗ്ലിഷിലും. 

ഇത്തവണ പാഠപുസ്തക പരിഷ്കരണത്തിനായി 8 മാസത്തെ പരിശ്രമം വേണ്ടിവന്നതായി ഷാജി ഓർക്കുന്നു. തിരുവനന്തപുരം പൂജപ്പുര, പെരിന്തൽമണ്ണ, തുമ്പമൺ എന്നിവിടങ്ങളിലായിരുന്നു മലയാളം പുസ്തക ക്യാംപ്. ഇംഗ്ലിഷിന്റേത് പത്തനംതിട്ട, ചരൽക്കുന്ന്, പരപ്പനങ്ങാടി എന്നിവിടങ്ങളിലും. പുസ്തകത്തിന്റെ കാഴ്ചപ്പാട്, സമീപനം, ഉള്ളടക്കം എന്നിവ ഓരോ വിഷയത്തിലെയും വിദഗ്ധർ വിശദീകരിക്കുമ്പോൾ തന്നെ അതിലേക്കു വേണ്ട കഥാപാത്രങ്ങളുടെ രൂപംകുറിച്ചിട്ടാണു ചിത്ര രചന നടത്തിയത്. പാഠഭാഗത്തിന് അനുസരിച്ചു ചിത്രങ്ങൾ വരയ്ക്കുക കാർട്ടൂൺ പോലെ അത്ര എളുപ്പമല്ല. ഉള്ളടക്ക സമിതി അംഗങ്ങളുമായി പലതവണ ചർച്ച നടത്തിയാണ് ആശയങ്ങൾ രൂപപ്പെടുത്തിയത്.