മനോഹരകാഴ്ചകളുമായി മാടിവിളിച്ച് ചക്കാനിൽ വെള്ളച്ചാട്ടം; സൂക്ഷിക്കണം
പെരുമ്പെട്ടി ∙ ജലസമൃദ്ധിയിൽ ചിന്നിച്ചിതറി ചക്കാനിൽ വെള്ളച്ചാട്ടം. കൊറ്റനാട് പഞ്ചായത്തിലെ വെള്ളയിൽ മലനിരകളിലെ 7 നീർച്ചാലുകൾ ചേർന്നാണ് ചക്കാനിൽ വെള്ളച്ചാട്ടം രൂപപ്പെടുന്നത്. രണ്ടു തട്ടുകളായുള്ള വെള്ളച്ചാട്ടത്തിൽ അറുപത് അടി താഴ്ചയിലേക്കാണു തെളിനീർ തുള്ളി പതഞ്ഞ് ഒഴുകുന്നത്. ഇവിടെ രണ്ടാം തട്ടിൽ

പെരുമ്പെട്ടി ∙ ജലസമൃദ്ധിയിൽ ചിന്നിച്ചിതറി ചക്കാനിൽ വെള്ളച്ചാട്ടം. കൊറ്റനാട് പഞ്ചായത്തിലെ വെള്ളയിൽ മലനിരകളിലെ 7 നീർച്ചാലുകൾ ചേർന്നാണ് ചക്കാനിൽ വെള്ളച്ചാട്ടം രൂപപ്പെടുന്നത്. രണ്ടു തട്ടുകളായുള്ള വെള്ളച്ചാട്ടത്തിൽ അറുപത് അടി താഴ്ചയിലേക്കാണു തെളിനീർ തുള്ളി പതഞ്ഞ് ഒഴുകുന്നത്. ഇവിടെ രണ്ടാം തട്ടിൽ മാത്രമാണ് അപകട സാധ്യത കുറവ്.
സാഹസിക ചിത്രങ്ങൾ പകർത്തുന്നതിനു അപകടസാധ്യത കുറഞ്ഞ മേഖലയും ഇതുതന്നെ. ഇവിടെ അതിമനോഹരമായ തട്ടുകളായുള്ള പാറക്കെട്ടിലൂടെ നിരങ്ങി ഇറങ്ങുക എന്നതു അപകടരമാണ് . ഇവിടെനിന്ന് ഒഴുകുന്ന ജലം ചീരംപടവ് തോട്ടിലെത്തി അവിടെ നിന്ന് കുളത്തൂർമൂഴി പാപ്പനാടിനു സമീപം മണിമലയാറ്റിൽ പതിക്കുന്നു. പുവനക്കടവ് - ചെറുകോൽപുഴ റോഡിൽ മഠത്തുംചാൽ സ്കൂൾ കവലയിൽ നിന്ന് വെള്ളയിൽ റോഡിൽ 1.8 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം.