വടക്കടത്തുകാവ്∙മുറിച്ചിട്ട മരച്ചില്ല വീണു സ്കൂൾ മുറ്റത്തെ ഗാന്ധി പ്രതിമ തകർന്നു. 1934 ജനുവരി 19 ന് ഗാന്ധിജി പ്രസംഗിച്ച ഏറത്ത് പഞ്ചായത്തിലെ വടക്കടത്തുകാവ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്തെ ആൽമരച്ചുവട്ടിൽ സ്ഥാപിച്ചിരുന്ന പ്രതിമയാണു പൂർണമായി തകർന്നത്. സ്കൂൾ പരിസരത്ത് അപകടാവസ്ഥയിൽ നിൽക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടക്കടത്തുകാവ്∙മുറിച്ചിട്ട മരച്ചില്ല വീണു സ്കൂൾ മുറ്റത്തെ ഗാന്ധി പ്രതിമ തകർന്നു. 1934 ജനുവരി 19 ന് ഗാന്ധിജി പ്രസംഗിച്ച ഏറത്ത് പഞ്ചായത്തിലെ വടക്കടത്തുകാവ് വൊക്കേഷനൽ ഹയർ സെക്കൻഡറി  സ്കൂൾ മുറ്റത്തെ ആൽമരച്ചുവട്ടിൽ സ്ഥാപിച്ചിരുന്ന പ്രതിമയാണു പൂർണമായി തകർന്നത്. സ്കൂൾ പരിസരത്ത് അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കണമെന്ന സ്കൂൾ പിടിഎയുടെയും പഞ്ചായത്ത് അധികൃതരുടെയും തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സ്കൂൾ അങ്കണത്തിൽ നിന്ന ആൽമരത്തിന്റെ ചില്ല മുറിച്ചു നീക്കിയത്. എന്നാൽ വേണ്ടത്ര മുൻ കരുതൽ ഇല്ലാതെയും അശ്രദ്ധമായും മരച്ചില്ല മുറിച്ചിട്ടതിനെ തുടർന്നാണു പ്രതിമ തകർന്നതെന്ന് നാട്ടുകാർ ആരോപിച്ചു.

ഗാന്ധിജിയുടെ പാദസ്പർശമേറ്റ മണ്ണിൽ സ്മരണ നിലനിർത്തി ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ സ്ഥാപിച്ച പ്രതിമ നശിപ്പിക്കപ്പെട്ടതിൽ കടുത്ത പ്രതിഷേധവും ഉയർന്നു. മരച്ചില്ല മുറിക്കാൻ നിർദേശം നൽകിയവർ വേണ്ട മേൽനോട്ടം വഹിക്കാതെ പ്രതിമ ബോധപൂർവം തകർത്തതാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു പറഞ്ഞു. അദ്ദേഹം ജില്ലാ പഞ്ചായത്തംഗമായിരിക്കുമ്പോഴാണ് ഫണ്ട് അനുവദിച്ച് 2014 ൽ പ്രതിമ സ്ഥാപിച്ചത്. അപകടാവസ്ഥയിൽ നിന്ന മരച്ചില്ല മുറിച്ചു നീക്കാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തിരുന്നു. മരം മുറിക്കുന്ന തൊഴിലാളികൾ ചില്ല മുറിക്കുന്നതെപ്പോഴെന്നു മുൻകൂട്ടി അറിയിച്ചിരുന്നില്ല. അശ്രദ്ധമായി ചില്ല മുറിച്ചിട്ടപ്പോൾ  പ്രതിമ തകർന്നു. സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും പഞ്ചായത്തംഗം ശ്രീലേഖ ഹരികുമാർ പറഞ്ഞു.