ഫിഫ്റ്റി– ഫിഫ്റ്റി ഭാഗ്യക്കുറി: ഒന്നാം സമ്മാനം കോന്നിയിൽ വിറ്റ ടിക്കറ്റിന്
പത്തനംതിട്ട ∙ സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനങ്ങൾ തുടർച്ചയായി ജില്ലയിലേക്ക്. ഇന്നലെ നറുക്കെടുത്ത ഫിഫ്റ്റി– ഫിഫ്റ്റി ഭാഗ്യക്കുറിയിൽ ഒന്നാം സമ്മാനമായ ഒരു കോടി ലഭിച്ചത് കോന്നിയിൽ നിന്നെടുത്ത ടിക്കറ്റിനാണ്. ചൊവ്വാഴ്ച നറുക്കെടുത്ത സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 75

പത്തനംതിട്ട ∙ സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനങ്ങൾ തുടർച്ചയായി ജില്ലയിലേക്ക്. ഇന്നലെ നറുക്കെടുത്ത ഫിഫ്റ്റി– ഫിഫ്റ്റി ഭാഗ്യക്കുറിയിൽ ഒന്നാം സമ്മാനമായ ഒരു കോടി ലഭിച്ചത് കോന്നിയിൽ നിന്നെടുത്ത ടിക്കറ്റിനാണ്. ചൊവ്വാഴ്ച നറുക്കെടുത്ത സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം ലഭിച്ചത് പത്തനംതിട്ടയിൽ വിറ്റ ടിക്കറ്റിനാണ്. ഈ മാസം 13നും ഫിഫ്റ്റി – ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സ്ഥാനം ജില്ലയിൽ വിറ്റ ടിക്കറ്റിനാണു ലഭിച്ചത്. മല്ലപ്പള്ളിയിലെ ചുമട്ടുതൊഴിലാളിക്കാണ് അന്ന് ഒന്നാം സമ്മാനം ലഭിച്ചത്.
ഇന്നലെ പത്തനംതിട്ട ശിവരാമൻപിള്ള ഏജൻസിയുടെ കോന്നി ബ്രാഞ്ചിൽ നിന്നുള്ള ലോട്ടറിക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്. തമിഴ്നാട് സ്വദേശിയായ അന്തോണി എന്നയാൾക്കാണ് ലോട്ടറി വിറ്റതെന്നും റിയൽ എസ്റ്റേറ്റ് ജോലിയുമായി ബന്ധപ്പെട്ട് കോന്നിയിൽ എത്താറുള്ള ആളാണെന്നും നടത്തിപ്പുകാരൻ പറഞ്ഞു. അദ്ദേഹം ഇന്നു രാവിലെ പത്തനംതിട്ടയിൽ എത്തുമെന്നാണു വിവരം. ചൊവ്വാഴ്ച ഒന്നാം സമ്മാനം നേടിയ ലോട്ടറിയും ഇതേ ഏജൻസിയുടെ പത്തനംതിട്ട ബ്രാഞ്ചിൽ നിന്നാണു വിറ്റുപോയത്. ഈ ഭാഗ്യശാലിയെ കണ്ടെത്താനായിട്ടില്ല.