കോന്നി∙കല്ലേലി - കൊക്കാത്തോട് റൂട്ടിൽ കാട്ടാനകളുടെ സാന്നിധ്യം പ്രദേശവാസികളുടെ യാത്രയ്ക്കു ഭീഷണിയാകുന്നതായി പരാതി. കൊക്കാത്തോട്, ഒരേക്കർ, വയക്കര, കല്ലേലിത്തോട്ടം പ്രദേശങ്ങളിലെ ജനങ്ങൾക്കാണ് ഏറെ പ്രശ്നം. കല്ലേലി ചെക്പോസ്റ്റ് കഴിഞ്ഞുള്ള ഭാഗം മുതൽ ഒരേക്കർ വരെയുള്ള ഭാഗം വരെയും പലയിടത്തും പകൽ പോലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോന്നി∙ കല്ലേലി - കൊക്കാത്തോട് റൂട്ടിൽ കാട്ടാനകളുടെ സാന്നിധ്യം പ്രദേശവാസികളുടെ യാത്രയ്ക്കു ഭീഷണിയാകുന്നതായി പരാതി. കൊക്കാത്തോട്, ഒരേക്കർ, വയക്കര, കല്ലേലിത്തോട്ടം പ്രദേശങ്ങളിലെ ജനങ്ങൾക്കാണ് ഏറെ പ്രശ്നം. കല്ലേലി ചെക്പോസ്റ്റ് കഴിഞ്ഞുള്ള ഭാഗം മുതൽ ഒരേക്കർ വരെയുള്ള ഭാഗം വരെയും പലയിടത്തും പകൽ പോലും കാട്ടാനയുടെ സാന്നിധ്യമുണ്ട്. മുൻപ് യാത്രക്കാർ കാട്ടാനയെ കണ്ട് ഭയന്ന് ഓടിയ സംഭവം ഉണ്ടായിട്ടുണ്ട്. യാത്രാ ബസിലും ജീപ്പിലും ഇരുചക്രവാഹനങ്ങളിലും സഞ്ചരിക്കുന്നവർ റോഡരികിൽ കാട്ടാനയെ കാണാറുണ്ട്. രാത്രികാലങ്ങളിൽ ഇവ കൂട്ടമായെത്തി കൃഷി നശിപ്പിക്കുകയും ചെയ്യുന്നു.

കല്ലേലി കുരിശിൻമൂട് ഭാഗത്തെ ജനവാസമേഖലകളിലും ഇവയുടെ ശല്യമുണ്ട്. കഴിഞ്ഞദിവസം വടക്കേടത്ത് ഷൈനു ഫിലിപ്, ആമക്കുന്നേൽ ബേബിച്ചൻ എന്നിവരുടെ വീടിനു സമീപം എത്തിയ കാട്ടാന തെങ്ങ്, വാഴ തുടങ്ങിയവ നശിപ്പിച്ചു. കല്ലേലിത്തോട്ടം എസ്റ്റേറ്റ് മേഖലയിലാണ് സ്ഥിരമായി കാട്ടാന എത്താറുള്ളത്.  ഇതുമൂലം അതിരാവിലെയും സന്ധ്യ കഴിഞ്ഞുമുള്ള യാത്രക്കാരാണു ഭീതിയോടെ സഞ്ചരിക്കുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ കൊക്കാത്തോട്ടിൽ നിന്നു രാത്രി ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. അതിനാൽ കല്ലേലി - കൊക്കാത്തോട് റൂട്ടിൽ വനാതിർത്തിയിൽ ഉരുക്ക് വേലിയോ സൗരോർജ വേലിയോ നിർമിക്കണമെന്നും റോഡരികിലെ കുറ്റിക്കാട് വെട്ടിത്തെളിക്കാനും ആവശ്യമുയർന്നിട്ടുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT