പത്തനംതിട്ട ജില്ലയിൽ ഇന്ന് (09-07-2024); അറിയാൻ, ഓർക്കാൻ
സ്പോട്അഡ്മിഷൻ പത്തനംതിട്ട ∙ സ്‌കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസ് (സ്റ്റാസ്) പത്തനംതിട്ടയിൽ ബിഎസ്‌സി കംപ്യൂട്ടർ സയൻസ്, സൈബർ ഫൊറൻസിക്, ബിസിഎ, എംഎസ്‌സി സൈബർ ഫൊറൻസിക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഫിഷറി ബയോളജി ആൻഡ് അക്വാകൾച്ചർ, ബി കോം ഫിനാൻസ് ആൻഡ് ടാക്സേഷൻ, അക്കൗണ്ടിങ് കോഴ്സുകളിൽ ഒഴിവുളള

സ്പോട് അഡ്മിഷൻ
പത്തനംതിട്ട ∙ സ്‌കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസ് (സ്റ്റാസ്) പത്തനംതിട്ടയിൽ ബിഎസ്‌സി കംപ്യൂട്ടർ സയൻസ്, സൈബർ ഫൊറൻസിക്, ബിസിഎ, എംഎസ്‌സി സൈബർ ഫൊറൻസിക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഫിഷറി ബയോളജി ആൻഡ് അക്വാകൾച്ചർ, ബി കോം ഫിനാൻസ് ആൻഡ് ടാക്സേഷൻ, അക്കൗണ്ടിങ് കോഴ്സുകളിൽ ഒഴിവുളള സീറ്റുകളിലേക്ക് സ്പോട് അഡ്മിഷൻ ആരംഭിച്ചു. സംവരണ വിഭാഗത്തിൽപെട്ടവർക്ക് ഫീസ് ആനുകൂല്യവും സ്‌കോളർഷിപ്പും ലഭിക്കും. 9446302066
ഗതാഗത നിയന്ത്രണം
∙തിരുവല്ല– കായംകുളം റോഡിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇന്നു മുതൽ 20വരെ വൈകിട്ട് 6 മുതൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.
അധ്യാപക ഒഴിവ്
മലയാലപ്പുഴ ∙ ഗവ ന്യു എൽപി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ ആവശ്യമുണ്ട്. നാളെ 11ന് അഭിമുഖത്തിൽ പങ്കെടുക്കണം. 9605919507
വയ്യാറ്റുപുഴ ∙ വികെഎൻഎം വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ കെമിസ്ട്രി അധ്യാപക ഒഴിവുണ്ട്. എംഎസ്‌സി, ബിഎഡ്, സെറ്റ് യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം 11ന് 11ന് സ്കൂളിലെത്തണം. 9947872361
ഇട്ടിയപ്പാറ ∙ പഴവങ്ങാടി ഗവ. യുപി സ്കൂളിൽ എൽപി വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. നാളെ 10ന് അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 9447700537.
ജലവിതരണം മുടങ്ങും
അടിച്ചിപ്പുഴ ∙ അലിമുക്ക് ബൂസ്റ്റർ പമ്പ് ഹൗസിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാറാണംമൂഴി, വടശേരിക്കര, പഴവങ്ങാടി എന്നീ പഞ്ചായത്തുകളിൽ ഒരാഴ്ചത്തേക്ക് ജലവിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
ടാപ്പിങ് പരിശീലനം
കുറിയന്നൂർ ∙ റബർ ഉൽപാദന കർഷക സംഘവും റബർ ബോർഡും ചേർന്ന് ടാപ്പിങ് പരിശീലനം നൽകും. താൽപര്യമുള്ളവർ ബന്ധപ്പെടുക. 9847908919.