വിദ്യാർഥിക്ക് ഭക്ഷ്യവിഷബാധ: പന്തളത്തെ ഹോട്ടൽ പൂട്ടിച്ചു; ശുചിമുറിക്കു സമീപം പാകം ചെയ്യാനുള്ള മാംസം
പന്തളം ∙ ബട്ടർ ചിക്കൻ കഴിച്ച മെഡിക്കൽ വിദ്യാർഥിക്കു ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടർന്നു നഗരസഭാ ആരോഗ്യവിഭാഗം എംഎം ജംക്‌ഷനിൽ പ്രവർത്തിച്ചിരുന്ന ഫലക് മജ്‍ലിസ് എന്ന ഹോട്ടൽ പൂട്ടിച്ചു.പരിശോധനയിൽ ഹോട്ടലിന് ലൈസൻസ് ഇല്ലെന്നും കണ്ടെത്തി. ബുധനാഴ്ചയാണു സംഭവം. പുണെ സ്വദേശിയായ വിദ്യാർഥിക്കാണ് (19) അസ്വസ്ഥത

പന്തളം ∙ ബട്ടർ ചിക്കൻ കഴിച്ച മെഡിക്കൽ വിദ്യാർഥിക്കു ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടർന്നു നഗരസഭാ ആരോഗ്യവിഭാഗം എംഎം ജംക്‌ഷനിൽ പ്രവർത്തിച്ചിരുന്ന ഫലക് മജ്‍ലിസ് എന്ന ഹോട്ടൽ പൂട്ടിച്ചു. പരിശോധനയിൽ ഹോട്ടലിന് ലൈസൻസ് ഇല്ലെന്നും കണ്ടെത്തി. ബുധനാഴ്ചയാണു സംഭവം. പുണെ സ്വദേശിയായ വിദ്യാർഥിക്കാണ് (19) അസ്വസ്ഥത അനുഭവപ്പെട്ടത്. തുടർന്ന് പന്തളത്തെയും ചെങ്ങന്നൂരിലെയും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.നഗരസഭയിലെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യം ബോധ്യപ്പെട്ടതിനെത്തുടർന്നാണ് നോട്ടിസ് നൽകിയ ശേഷം ഹോട്ടൽ പൂട്ടിച്ചത്. ശുചിമുറിയുടെ പൈപ്പിനോടു ചേർന്ന് മസാല പുരട്ടിയ നിലയിൽ പാകം ചെയ്യാനുള്ള മാംസവും ആരോഗ്യവിഭാഗം കണ്ടെത്തി.
ഹെൽത്ത് കാർഡ്, വെള്ളം പരിശോധിച്ചതിന്റെ സർട്ടിഫിക്കറ്റ് എന്നിവയും ഉണ്ടായിരുന്നില്ല. 2021ലാണ് ഏറ്റവുമൊടുവിൽ വെള്ളം പരിശോധിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പലതവണ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്ത് പിഴ അടക്കാൻ നോട്ടിസ് നൽകിയിരുന്നെന്നും എന്നാൽ പിഴത്തുക ഹോട്ടലുടമ അടച്ചിരുന്നില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.വരും ദിവസങ്ങളിൽ കർശനമായ പരിശോധന തുടരുമെന്നു നഗരസഭാ സെക്രട്ടറി ഇ.ബി.അനിത അറിയിച്ചു. ഹെൽത്ത് സൂപ്രണ്ട് ബിനോയ് ബിജി, ഹെൽത്ത് ഇൻസ്‌പെക്ടർ (ഗ്രേഡ് ഒന്ന്) വി.കൃഷ്ണകുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പി.ആർ.ദീപുമോൻ, ഇ.കെ.മനോജ്, വി.അനീഷ, എ.ഷഹന എന്നിവരും പരിശോധനയിൽ പങ്കെടുത്തു.