കർക്കടകമാസ പൂജയ്ക്കായി ശബരിമല നട ഇന്നു തുറക്കും
ശബരിമല ∙ കർക്കടകമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട ഇന്നു വൈകിട്ട് 5ന് തുറക്കും. 20 വരെ പൂജകൾ ഉണ്ടാകും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മേൽശാന്തി പി.എൻ.മഹേഷ് നട തുറന്നു ശ്രീകോവിലിലെ ദീപങ്ങൾ തെളിയിക്കും. പിന്നീട് മാളികപ്പുറം ക്ഷേത്രനട തുറക്കാനായി അവിടുത്തെ മേൽശാന്തി പി.ജി.മുരളിക്ക്

ശബരിമല ∙ കർക്കടകമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട ഇന്നു വൈകിട്ട് 5ന് തുറക്കും. 20 വരെ പൂജകൾ ഉണ്ടാകും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മേൽശാന്തി പി.എൻ.മഹേഷ് നട തുറന്നു ശ്രീകോവിലിലെ ദീപങ്ങൾ തെളിയിക്കും. പിന്നീട് മാളികപ്പുറം ക്ഷേത്രനട തുറക്കാനായി അവിടുത്തെ മേൽശാന്തി പി.ജി.മുരളിക്ക് താക്കോലും ഭസ്മവും നൽകി യാത്രയാക്കും. ഉപദേവ ക്ഷേത്ര നട തുറന്ന ശേഷം പതിനെട്ടാംപടി ഇറങ്ങി ആഴിയും തെളിയിക്കും. പിന്നീട് ഭക്തരെ പതിനെട്ടാംപടി കയറി ദർശനം നടത്താൻ അനുവദിക്കും. 20 വരെ പൂജകൾ ഉണ്ടാകും.
എല്ലാ ദിവസവും നെയ്യഭിഷേകം, അഷ്ടാഭിഷേകം, കളഭാഭിഷേകം, പുഷ്പാഭിഷേകം, ഉദയാസ്തമനപൂജ, പടിപൂജ എന്നിവ ഉണ്ട്. 20ന് രാത്രി 10ന് നട അടയ്ക്കും. തീർഥാടകരുടെ സൗകര്യാർഥം കെഎസ്ആർടിസി 77 ബസ് ക്രമീകരിച്ചിട്ടുണ്ട്. പമ്പ–നിലയ്ക്കൽ ചെയിൻ സർവീസ് ഉണ്ട്. കൂടാതെ ചെങ്ങന്നൂർ, പത്തനംതിട്ട, കുമളി എന്നിവിടങ്ങളിൽ നിന്നു പമ്പയ്ക്ക് പ്രത്യേക സർവീസ് ഉണ്ടാകും. അടുത്ത മണ്ഡല മകരവിളക്കു തീർഥാടനത്തിനു മുന്നോടിയായി ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ വിലയിരുത്താൻ ദേവസ്വം മന്ത്രി വി.എൻ.വാസവൻ ഇന്ന് എരുമേലി, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങൾ സന്ദർശിക്കും. ദേവസ്വം ബോർഡുമായി ചർച്ചയും നടത്തും.