പന്തളം ∙ കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ നിയമവിദ്യാർഥിനിയെ കടന്നുപിടിച്ച സർക്കാർ ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. മൈനർ ഇറിഗേഷൻ വകുപ്പ് പത്തനംതിട്ട ഓഫിസിലെ ഡിവിഷനൽ അക്കൗണ്ടന്റായ മൈലപ്ര ചരിവുപറമ്പിൽ സി.ആർ.സുരാജാണ് (36) അറസ്റ്റിലായത്.ഇന്നലെ രാവിലെ ഒൻപതോടെ, കോട്ടയത്ത് നിന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പന്തളം  ∙ കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ നിയമവിദ്യാർഥിനിയെ കടന്നുപിടിച്ച സർക്കാർ ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. മൈനർ ഇറിഗേഷൻ വകുപ്പ് പത്തനംതിട്ട ഓഫിസിലെ ഡിവിഷനൽ അക്കൗണ്ടന്റായ മൈലപ്ര ചരിവുപറമ്പിൽ സി.ആർ.സുരാജാണ് (36) അറസ്റ്റിലായത്. ഇന്നലെ രാവിലെ ഒൻപതോടെ, കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ ചെങ്ങന്നൂരിനും കാരയ്ക്കാടിനുമിടയിൽ വച്ചാണ് സംഭവം.

പെരുമ്പാവൂരുള്ള ബന്ധുവീട്ടിൽ പോയി മടങ്ങുകയായിരുന്നു സുരാജ്. അടുത്ത സീറ്റിലിരുന്ന പെൺകുട്ടിയോട് ഇയാൾ മോശമായി പെരുമാറിയെന്നാണ് പരാതി. ആദ്യം പെൺകുട്ടി താക്കീതു ചെയ്തെങ്കിലും ഇയാൾ തുടർന്നും ശല്യം ചെയ്തതോടെ വിദ്യാർഥിനി കണ്ടക്ടറെ വിവരമറിയിച്ചു. പരാതിയുണ്ടെന്നു വിദ്യാർഥിനി പറഞ്ഞതോടെ ബസ് പന്തളം പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.