ADVERTISEMENT

തിരുവല്ല∙കിഴക്കൻ മുത്തൂർ പടപ്പാട് ശ്രീദേവി ക്ഷേത്രത്തിൽ മോഷണം. ശ്രീകോവിലും ഓഫിസ് മുറിയും അടക്കം കുത്തി തുറന്ന മോഷ്ടാക്കൾ അൻപതോളം ഓട്ടു വിളക്കുകളും തൂക്കു വിളക്കുകളും കലശക്കുടങ്ങളും, പിത്തള പറയും അടക്കം 5 ലക്ഷത്തോളം രൂപയുടെ സാധന സാമഗ്രികൾ മോഷ്ടിച്ചു. ഇന്നലെ പുലർച്ചെ 5 മണിയോടെ മേൽശാന്തി ക്ഷേത്രം തുറക്കാൻ എത്തിയപ്പോഴാണു മോഷണ വിവരം പുറത്തറിഞ്ഞത്.

തിരുവല്ല പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന സിസി ക്യാമറകൾ പ്രവർത്തനരഹിതമാണ്. 50 കിലോയോളം തൂക്കം വരുന്ന ഓട്ടു വിളക്കുകളടക്കമാണു ക്ഷേത്രത്തിൽ നിന്നു കടത്തിയത്. ഒന്നിലധികം പേരാണു മോഷണം നടത്തിയതെന്നാണ് എന്നാണു പൊലീസിന്റെ നിഗമനം. പുലർച്ചെ കനത്ത മഴയായിരുന്നു. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കുമെന്നു പൊലീസ് പറഞ്ഞു. പടപ്പാട് ക്ഷേത്രത്തിൽ മുൻപും പലതവണ മോഷണം ഉണ്ടായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com