അലഞ്ഞു നടന്ന് നായ്ക്കൾ; തിരുവല്ല നഗരത്തിലും സമീപമേഖലകളിലും ആശങ്ക
തിരുവല്ല∙നഗരത്തിലും സമീപ പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. കാവുംഭാഗം ജംക്ഷനിൽ രാവിലെ മുതൽ വാഹനങ്ങൾക്ക് ഇടയിലൂടെ പായുന്ന നായ്ക്കളെ കാണാൻ കഴിയും.ഇവിടെ സ്വകാര്യ ആശുപത്രിക്ക് സമീപമാണു നായ്ക്കൾ അലഞ്ഞു തിരിയുന്നത്.. കാൽനട യാത്രക്കാർ ഏറെ പേടിയോടെയാണു പോകുനതെന്നു നാട്ടുകാർ പറഞ്ഞു.

തിരുവല്ല∙നഗരത്തിലും സമീപ പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. കാവുംഭാഗം ജംക്ഷനിൽ രാവിലെ മുതൽ വാഹനങ്ങൾക്ക് ഇടയിലൂടെ പായുന്ന നായ്ക്കളെ കാണാൻ കഴിയും. ഇവിടെ സ്വകാര്യ ആശുപത്രിക്ക് സമീപമാണു നായ്ക്കൾ അലഞ്ഞു തിരിയുന്നത്.. കാൽനട യാത്രക്കാർ ഏറെ പേടിയോടെയാണു പോകുനതെന്നു നാട്ടുകാർ പറഞ്ഞു.
രാത്രിയിലാണ് ഇവയുടെ ശല്യം ഏറ്റവും കൂടുതൽ. വാഹനം ഇടിച്ച് നായ്ക്കൾ ചാകുന്നു. എന്നാൽ ഇവയെ നീക്കം ചെയ്യാൻ കാലതാമസം എടുക്കുന്നതിനാൽ ദുർഗന്ധം കൊണ്ട് ഏറെ ബുദ്ധിമുട്ടുന്നതായി സമീപവാസിയായ രാജൻ പറഞ്ഞു.ചിലർ ഇറച്ചി അവശിഷ്ടങ്ങൾ നൽകുന്നതാണു നായ്ക്കൾ തമ്പടിക്കാൻ കാരണം എന്നും അദ്ദേഹം പറഞ്ഞു.
തിരുവല്ല താലൂക്ക് ആശുപത്രി പരിസരത്തു രാത്രി ആയാൽ നായ്ക്കളുടെ ശല്യമുണ്ട് .ഗുരുതര രോഗികളെയും കൊണ്ട് എത്തുന്ന ആംബുലൻസിന് നേരെ ഇവ കുരച്ചുകൊണ്ടുചാടിവീഴുന്നത് ഇവിടെ പതിവുകാഴ്ചയാണ്. തിരുവല്ല റെയിൽവേ സ്റ്റേഷനിലും പരിസരത്തും ഏറെ തെരുവ് നായ്ക്കൾ ഉണ്ട്. യാത്രക്കാരുടെ ഇരിപ്പിടത്തിന് അടിയിൽ ആണു നായ്ക്കൾ വിശ്രമിക്കുന്നത്. പലപ്പോഴും യാത്രക്കാർ അറിയാതെ നായ്ക്കളെ ചവിട്ടിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
രാത്രി യാത്ര മുടക്കും
തിരുമൂലപുരം , കുറ്റൂർ, തെങ്ങേലി എന്നിവിടങ്ങളിലും രാത്രി ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് പിറകെ നായ്ക്കൾ കുരച്ചു കൊണ്ട് ഓടുന്നു. ഇത് പലപ്പോഴും അപകടങ്ങൾക്ക് ഇടയാക്കുന്നു. കുറ്റൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു സമീപം തെരുവ് വിളക്കുകൾ കത്താത്തതിനാൽ നായ്ക്കൾ ഇവിടെ തമ്പടിച്ചിരിക്കുന്നു.
തെങ്ങേലി പ്രദേശത്ത് നായ്ക്കൾ കോഴികളെ പിടിക്കുന്നതു പതിവാണ്.പെരിങ്ങര പഞ്ചായത്തിലും തെരുവ് നായ്ക്കളെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് നാട്ടുകാർ. ചന്ത പീടിക ജംക്ഷൻ, പതിനഞ്ചിൽ പാലം, റോഡ് കടവ് റോഡ്, കുരച്ചാൽ പാലത്തിന് സമീപം എന്നിവിടങ്ങളിലും തെരുവുനായ് ശല്യം വളരെക്കൂടുതലാണ്.