പത്തനംതിട്ട∙ കോളേജ് ഓഫ് എൻജിനീയറിങ് കല്ലൂപ്പാറയുടെ രജത ജൂബിലി ആഘോഷങ്ങൾ സംഘടിപ്പിച്ചു. ഈ മാസം ഇരുപതിന് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇലക്ട്രോണിക്സ് വിഭാഗം മേധാവി ഡോ. ഫിലിപ്പ് ചെറിയാൻ അധ്യക്ഷത വഹിച്ചു. കംപ്യൂട്ടർ വിഭാഗം മേധാവി രാജ് കുമാറും മറ്റു പൂർവ്വ അധ്യാപകരും ആശംസകൾ നേർന്നു. കോളേജിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട∙ കോളജ് ഓഫ് എൻജിനീയറിങ് കല്ലൂപ്പാറയുടെ രജത ജൂബിലി ആഘോഷങ്ങൾ സംഘടിപ്പിച്ചു. ഈ മാസം ഇരുപതിന് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇലക്ട്രോണിക്സ് വിഭാഗം മേധാവി ഡോ.ഫിലിപ്പ് ചെറിയാൻ അധ്യക്ഷത വഹിച്ചു. കംപ്യൂട്ടർ വിഭാഗം മേധാവി രാജ് കുമാറും മറ്റു പൂർവ്വ അധ്യാപകരും ആശംസകൾ നേർന്നു. കോളജിന്റെ ആദ്യത്തെ പ്രിൻസിപ്പൽ ഡോ. സൂസമ്മ ചാക്കോയും സന്നിഹിതയായിരുന്നു. 2000- 2004 വർഷത്തിലെ വിദ്യാർഥികളാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. ഇവരുടെ വിദ്യാർഥി സംഗമവും പൂർവ്വ അധ്യാപകരുടെ ആദരവും ഇന്നേ ദിവസം നടന്നു.

1999 ലാണ് കല്ലൂപ്പാറ എൻജിനീയറിങ് കോളേജിൽ ആദ്യത്തെ ബാച്ച് പഠനം ആരംഭിക്കുന്നത്. 2000 ബാച്ചിലെ നൂറോളം വിദ്യാർഥികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പരിപാടിക്കായി എത്തിച്ചേർന്നു. ഇവരുടെ നേതൃത്വത്തിൽ രൂപീകരിച്ച വിദഗ്ധ പാനൽ, ഇപ്പോഴത്തെ വിദ്യാർഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും തൊഴിൽ അവസരങ്ങളെ ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള ഉപദേശങ്ങൾ നൽകുകയും ചെയ്തു. 2000 ബാച്ചിലെ സുബിൻ വസന്തനാണു പരിപാടികൾക്കു നേതൃത്വം  നൽകിയത്.