പ്രകൃതിദുരന്ത പശ്ചാത്തലത്തിൽ സിൽവർ ലൈൻ പദ്ധതി പിൻവലിക്കണം: ജോസഫ് എം. പുതുശ്ശേരി
കുന്നന്താനം∙ പ്രകൃതിദുരന്തങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ വൻ പാരിസ്ഥിതിക പ്രത്യാഘാതം സൃഷ്ടിക്കുന്ന വിനാശകരമായ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചു എന്ന് പ്രഖ്യാപിക്കാനുള്ള ആർജ്ജവം സംസ്ഥാന സർക്കാർ പ്രകടിപ്പിക്കണമെന്ന് കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. പരിസ്ഥിതി ആഘാത പഠനവും

കുന്നന്താനം∙ പ്രകൃതിദുരന്തങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ വൻ പാരിസ്ഥിതിക പ്രത്യാഘാതം സൃഷ്ടിക്കുന്ന വിനാശകരമായ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചു എന്ന് പ്രഖ്യാപിക്കാനുള്ള ആർജ്ജവം സംസ്ഥാന സർക്കാർ പ്രകടിപ്പിക്കണമെന്ന് കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. പരിസ്ഥിതി ആഘാത പഠനവും സാമൂഹ്യ ആഘാത പഠനവുമടക്കം നിയമമനുശാസിക്കുന്ന നടപടികൾ ഒന്നും നടത്താത്ത സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടി സംസ്ഥാന സർക്കാർ ഇപ്പോഴും വാശിപിടിക്കുന്നത് ദുരൂഹവും ആത്മഹത്യാപരവുമാണ്. സാങ്കേതികത്തികവും നിയമമനുശാസിക്കുന്ന നടപടികളും പൂർത്തിയാക്കാത്ത ഒരു പദ്ധതിക്കും അംഗീകാരം നൽകില്ലെന്ന് 25000 കുടുംബങ്ങൾ ഒപ്പുവെച്ച ഭീമ ഹർജി സമർപ്പിച്ച സന്ദർഭത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കിയിട്ടും സംസ്ഥാന സർക്കാർ അതിൽ കടിച്ചു തൂങ്ങുന്നത് വിദേശ വായ്പയിൽ കണ്ണ് വച്ചുകൊണ്ട് മാത്രമാണെന്നും പുതുശ്ശരി പറഞ്ഞു.
വിനാശരമായ കെ - റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 'ഫ്രീഡം ഫ്രം കെ -റെയിൽ' എന്ന മുദ്രാവാക്യമുയർത്തി സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാനത്തുടനീളം നടത്തുന്ന പ്രതിഷേധ പരിപാടിയുടെ പത്തനംതിട്ട ജില്ലാ തല ഉദ്ഘാടനം കുന്നന്താനം നടക്കൽ ജംഗ്ഷനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കൺവീനർ മുരുകേഷ് നടക്കൽ അധ്യക്ഷത വഹിച്ചു. സുനിൽ മറ്റത്ത്, വി.ജെ.റെജി, കെ.ആർ. പ്രസാദ്, ടി.എസ്. എബ്രഹാം, ജെയിംസ് കാക്കനാട്ടിൽ, എം.ആർ. രാജൻ, പി.കെ.ശശിധരൻ, സുരേഷ് സ്രാമ്പിക്കൽ, മാത്യൂസ് എബ്രഹാം, രാജു പീടികപറമ്പിൽ, രാജമ്മ ജനാർദ്ദനൻ, മഞ്ജു കൊണ്ടൂർ, സണ്ണി ഫിലിപ്പ്, ഐപ്പ് പുലിപ്ര എന്നിവർ പ്രസംഗിച്ചു.