സ്വകാര്യ ബസ് സ്റ്റാൻഡ് ഇന്നു തുറക്കും
പത്തനംതിട്ട∙ ഒന്നാംഘട്ടം പണികൾ പൂർത്തിയാക്കി ഇന്ന് ഉദ്ഘാടനം ചെയ്യുന്ന സ്വകാര്യ ബസ് സ്റ്റാൻഡിന്റെ പ്രവേശന കവാടം ആരെയും ആകർഷിക്കും. പൂൽതകിടിയും ആകർഷകമായ ചെടികളും ബസുകൾക്ക് കയറാനും ഇറങ്ങാനും റോഡ് തിരിച്ച് ഡിവൈഡറും ലൈറ്റുകളും പ്രവേശന കവാടത്തിൽ ഒരുക്കിയിട്ടുണ്ട്. രണ്ടാം ഘട്ടം നിർമാണത്തിന് ഇന്ന് തുടക്കം.

പത്തനംതിട്ട∙ ഒന്നാംഘട്ടം പണികൾ പൂർത്തിയാക്കി ഇന്ന് ഉദ്ഘാടനം ചെയ്യുന്ന സ്വകാര്യ ബസ് സ്റ്റാൻഡിന്റെ പ്രവേശന കവാടം ആരെയും ആകർഷിക്കും. പൂൽതകിടിയും ആകർഷകമായ ചെടികളും ബസുകൾക്ക് കയറാനും ഇറങ്ങാനും റോഡ് തിരിച്ച് ഡിവൈഡറും ലൈറ്റുകളും പ്രവേശന കവാടത്തിൽ ഒരുക്കിയിട്ടുണ്ട്. രണ്ടാം ഘട്ടം നിർമാണത്തിന് ഇന്ന് തുടക്കം. പ്രവേശന കവാടത്തിൽ ബസ് സ്റ്റാൻഡ് സമുച്ചയത്തിനോടു ചേർന്ന ഭാഗം കാട് കയറി വൃത്തിഹീനമായിരുന്നു. ഇവിടെയാണ് പുൽത്തകിടി ഒരുക്കിയത്. ഡിവൈഡറിനോടു ചേർന്ന് ആകർഷകമായ ബോർഡും അതിൽ ലൈറ്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
അമൃത് പദ്ധതിയിൽ 5 കോടി രൂപ ചെലവഴിച്ചാണു ബസ് സ്റ്റാൻഡ് ഒന്നാംഘട്ടം പൂർത്തിയാക്കിയത്. 75000 ചതുരശ്ര അടി വിസ്‌തീർണമുള്ള ഏറ്റവും വലിയ യാഡാണു നവീകരിച്ചത്. സ്റ്റാൻഡ് വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞു കുണ്ടും കുഴിയും നിറഞ്ഞു കിടക്കുകയായിരുന്നു. സിഇടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 1.10 മീറ്റർ ആഴത്തിൽ മണ്ണ് നീക്കം ചെയ്‌ത് പ്രത്യേക അനുപാതത്തിൽ ജിഎസ്പി, വെറ്റ്മിക്സ‌് എന്നിവ നിറച്ച് അതിനു മുകളിൽ പൂട്ടുകട്ട പാകിയാണു ഒന്നാം ഘട്ടം നവീകരണം നടത്തിയത്. യാഡിൽ നിന്നും വെള്ളം ഒഴുകി പോകാൻ വിപുലമായ രീതിയിൽ ഓടകളും നിർമിച്ചിട്ടുണ്ട്.
230 സ്വകാര്യ ബസുകളാണു പത്തനംതിട്ട സ്റ്റാൻഡിൽ എത്തി സർവീസ് നടത്തുന്നത്. പൂട്ടുകട്ട പാകി നവീകരിച്ച ഭാഗത്താണ് പുനലൂർ, ചെങ്ങന്നൂർ, റാന്നി, സീതത്തോട്, ആങ്ങമൂഴി, വള്ളിക്കോട്–കോട്ടയം ഭാഗത്തേക്കുള്ള ബസുകളാണ് പാർക്കു ചെയ്യുന്നത്. ഒരേ സമയം 20 ബസുകൾക്ക് പുറപ്പെടുന്നതിനു മുൻപ് സ്റ്റാൻഡ് പിടിച്ച് യാത്രക്കാരെ കയറ്റാൻ ഇവിടെ സൗകര്യം ഉണ്ട്. ഇതിനു പുറമേ 30 ബസുകൾക്ക് കാത്തുകിടക്കുന്നതിനുള്ള സ്ഥലവും ഉണ്ട്. പുറപ്പെടാൻ കൂടുതൽ സമയം ഉള്ള ബസുകൾക്ക് മാറ്റിയിടാനുള്ള സൗകര്യവും ഇവിടെയുണ്ട്.
മധ്യഭാഗത്തെ യാഡിന്റെ മുക്കാൽ ഭാഗവും 7 വർഷം മുൻപ് നവീകരിച്ചതാണ്. ഇതിന്റെ ബാക്കിയുള്ള ഭാഗം കുണ്ടും കുഴിയുമായിരുന്നു. അവിടവും ഉന്നത നിലവാരത്തിൽ നവീകരിച്ചു. അടൂർ, കൊല്ലം, ഇലവുംതിട്ട, കരിമാൻതോട്, തേക്കുതോട്, മലയാലപ്പുഴ, പുതുക്കുളം ഭാഗത്തേക്കുള്ള ബസുകളാണ് മധ്യഭാഗത്തെ യാഡിൽ പാർക്കു ചെയ്യുക. ഇവിടെ ഒരു സമയം 15 ബസിനു സ്റ്റാൻഡ് പിടിക്കാൻ സ്ഥലമുണ്ട്.. ഇതിനു പുറമേ 25 ബസിനു മാറ്റി പാർക്കു ചെയ്യാനും സ്ഥലം ഉണ്ട്. നേരത്തെ കെഎസ്ആർടിസി സ്റ്റാൻഡായി ഉപയോഗിച്ചുവന്ന ഭാഗമാണ് രണ്ടാം ഘട്ടത്തിൽ നവീകരിക്കുന്നത്. കുണ്ടും കുഴിയുമായി താറുമാറായി കിടക്കുന്ന ഭാഗം മണ്ണ് നീക്കം ചെയ്‌ത് ജിഎസ്പി, വെറ്റ്മിക്സ‌് എന്നിവ നിറച്ച് അതിനു മുകളിൽ പൂട്ടുകട്ട പാകിയാണു നവീകരിക്കുക.