കോഴഞ്ചേരി ∙ തിരുവല്ല–കുമ്പഴ റോഡിൽ അപകടക്കെണിയൊരുക്കി കുമ്പനാട് പടിഞ്ഞാറേക്കവല, പുല്ലാട് തെക്കേക്കവല എന്നിവിടങ്ങളിൽ കുഴികൾ രൂപപ്പെട്ടു. കുമ്പനാട്–പുറമറ്റം–പുതുശേരി റോഡ് കുമ്പനാട് പ‍ടിഞ്ഞാറേക്കവലയിലും കോട്ടയം–കോഴഞ്ചേരി സംസ്ഥാനപാത പുല്ലാട് തെക്കേക്കവലയിലുമാണു സന്ധിക്കുന്നത്. ഇരുറോഡുകളിൽനിന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴഞ്ചേരി ∙ തിരുവല്ല–കുമ്പഴ റോഡിൽ അപകടക്കെണിയൊരുക്കി കുമ്പനാട് പടിഞ്ഞാറേക്കവല, പുല്ലാട് തെക്കേക്കവല എന്നിവിടങ്ങളിൽ കുഴികൾ രൂപപ്പെട്ടു. കുമ്പനാട്–പുറമറ്റം–പുതുശേരി റോഡ് കുമ്പനാട് പ‍ടിഞ്ഞാറേക്കവലയിലും കോട്ടയം–കോഴഞ്ചേരി സംസ്ഥാനപാത പുല്ലാട് തെക്കേക്കവലയിലുമാണു സന്ധിക്കുന്നത്. ഇരുറോഡുകളിൽനിന്നും എത്തുന്ന വാഹനങ്ങൾ തിരുവല്ല–കുമ്പഴ റോഡിലേക്കു പ്രവേശിക്കുന്നത് അപകടഭീതിയിലാണ്. കുമ്പനാട് പടിഞ്ഞാറേക്കവലയിൽ അരയടിയിലേറെ താഴ്ചയുള്ള കുഴികളുമുണ്ട്. ഇരുചക്രവാഹനങ്ങൾ ഇതിനുള്ളിൽപെട്ടാൽ ജീവഹാനി സംഭവിക്കാം.

റോഡിന്റെ മധ്യഭാഗത്തേക്കും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. വേഗത്തിൽ എത്തുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ കുഴി കാണുമ്പോൾ പെട്ടെന്നു വെട്ടിച്ചു മാറ്റുന്നത് അപകടത്തിന് കാരണമാകാം. തിരുവല്ലയിൽനിന്ന് കോഴഞ്ചേരിയിലേക്കുള്ള വാഹനങ്ങൾ കുഴികൾ ഒഴിച്ച് വലതുവശത്തുകൂടിയാണ് പോകുന്നത്. ഇതും അപകടത്തിലേക്കു വഴിതെളിക്കാം.

ADVERTISEMENT

പുല്ലാട് തെക്കേക്കവലയിൽ കുഴിയടയ്ക്കൽ പരമ്പര തന്നെ നടത്തിയിട്ടും വീണ്ടും കുഴികൾ രൂപപ്പെടാൻ തുടങ്ങിയിട്ടുണ്ട്. കോട്ടയം–കോഴഞ്ചേരി സംസ്ഥാനപാതയിൽനിന്ന് കുമ്പഴ റോഡിലേക്കു വളവുതിരിഞ്ഞ് പ്രവേശിക്കുന്ന ഭാരവാഹനങ്ങളുടെ തുടർച്ചയായ സഞ്ചാരമാണ് റോഡ് തകർച്ചയ്ക്കു കാരണം. ശരിയാംവിധം കോൺക്രീറ്റോ, ടാറിങ്ങോ നടത്തിയാൽ മാത്രമേ തകർച്ച പരിഹരിക്കാൻ കഴിയൂയെന്നാണു നാട്ടുകാരുടെ അഭിപ്രായം. തകർച്ചമൂലം ഗതാഗതക്കുരുക്കും ഉണ്ടാകാറുണ്ട്. കുഴികളിൽ ചാടിയുള്ള ദുരിതത്തിനു പുറമേ മിനിറ്റുകളോളം കാത്തുകിടന്നാലേ കവല കടക്കാൻ കഴിയൂയെന്നാണ് യാത്രക്കാർ പറയുന്നത്.