75 പാചകക്കാർ, 44 കൂട്ടം വിഭവങ്ങൾ; പണ്ഡാര അടുപ്പിൽ അഗ്നി പകർന്നു, അഷ്ടമി രോഹിണി വള്ള സദ്യ നാളെ
ആറന്മുള ∙ പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യയ്ക്കുള്ള വിഭവങ്ങൾ തയാറാക്കുന്നതിന് പണ്ഡാര അടുപ്പിൽ അഗ്നി പകർന്നു. വള്ളസദ്യ നാളെ നടക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. മന്ത്രി വീണാ ജോർജ് പങ്കെടുക്കും. പാർഥസാരഥി ക്ഷേത്രം മേൽശാന്തി രാജീവ്കുമാർ ശ്രീകോവിലിൽനിന്ന് പകർന്ന ദീപം
ആറന്മുള ∙ പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യയ്ക്കുള്ള വിഭവങ്ങൾ തയാറാക്കുന്നതിന് പണ്ഡാര അടുപ്പിൽ അഗ്നി പകർന്നു. വള്ളസദ്യ നാളെ നടക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. മന്ത്രി വീണാ ജോർജ് പങ്കെടുക്കും. പാർഥസാരഥി ക്ഷേത്രം മേൽശാന്തി രാജീവ്കുമാർ ശ്രീകോവിലിൽനിന്ന് പകർന്ന ദീപം
ആറന്മുള ∙ പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യയ്ക്കുള്ള വിഭവങ്ങൾ തയാറാക്കുന്നതിന് പണ്ഡാര അടുപ്പിൽ അഗ്നി പകർന്നു. വള്ളസദ്യ നാളെ നടക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. മന്ത്രി വീണാ ജോർജ് പങ്കെടുക്കും. പാർഥസാരഥി ക്ഷേത്രം മേൽശാന്തി രാജീവ്കുമാർ ശ്രീകോവിലിൽനിന്ന് പകർന്ന ദീപം
ആറന്മുള ∙ പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യയ്ക്കുള്ള വിഭവങ്ങൾ തയാറാക്കുന്നതിന് പണ്ഡാര അടുപ്പിൽ അഗ്നി പകർന്നു. വള്ളസദ്യ നാളെ നടക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. മന്ത്രി വീണാ ജോർജ് പങ്കെടുക്കും. പാർഥസാരഥി ക്ഷേത്രം മേൽശാന്തി രാജീവ്കുമാർ ശ്രീകോവിലിൽനിന്ന് പകർന്ന ദീപം വഞ്ചിപ്പാട്ടിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയിൽ പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ ഏറ്റുവാങ്ങി പാചകപ്പുരയിലെ നിലവിളക്ക് തെളിച്ചു. ഇവിടെനിന്നു പകർന്ന അഗ്നി പ്രസിഡന്റ് വള്ളസദ്യ കരാറുകാരനായ സി.കെ. ഹരിശ്ചന്ദ്രന്റെ മുഖ്യപാചകക്കാരൻ വിനോദ്കുമാറിന് കൈമാറി. തുടർന്ന് അടുപ്പിലേക്കു അഗ്നി പകർന്നു.
ഇന്നലെ രാവിലെ 8നും 8.45നും മധ്യേയാണ് ഊട്ടുപുരയിൽ അഗ്നിപകർന്നത്. അഗ്നിപകരലിനു മുന്നോടിയായി ക്ഷേത്രത്തിൽ മേൽശാന്തിയുടെ കാർമികത്വത്തിൽ അഷ്ടദ്രവ്യ ഗണപതിഹോമവും നടന്നു. അഷ്ടമിരോഹിണി വള്ളസദ്യയ്ക്കുശേഷവും ഒക്ടോബർ 2 വരെ വള്ളസദ്യ വഴിപാട് നടക്കും. ജൂലൈ 21ന് ആണ് വള്ളസദ്യ ആരംഭിച്ചത് അഭീഷ്ടകാര്യ സിദ്ധി, സന്താനലബ്ധി, സർപ്പദോഷ പരിഹാരം എന്നിവയ്ക്കാണ് ആറന്മുളയിൽ ഭക്തർ വഴിപാടായി വള്ളസദ്യ നടത്തുന്നത്. പമ്പാനദിയോടു ചേർന്നുള്ള 52 കരകളിലെ പള്ളിയോടങ്ങളാണ് തിരുവാറന്മുളേശ്വരനെ കാണാനെത്തുന്നത്. ചിങ്ങമാസത്തിലെ തിരുവോണനാളിലും വള്ളംകളി നടക്കുന്ന ഉത്തൃട്ടാതിയിലും വള്ളസദ്യ വഴിപാടില്ല.
അടുപ്പിലേക്ക് അഗ്നിപകരൽ ചടങ്ങിൽ പള്ളിയോട സേവാസംഘം വൈസ് പ്രസിഡന്റ് കെ.എസ്. സുരേഷ്കുമാർ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ജോയിന്റ് സെക്രട്ടറി അജയ് ഗോപിനാഥ്, ട്രഷറർ രമേശ് മാലിമേൽ, അഷ്ടമിരോഹിണി കൺവീനർ സുരേഷ്കുമാർ, ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ഈശ്വരൻ നമ്പൂതിരി, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് കെ.ബി. സുധീർ, പള്ളിയോട സേവാസംഘം എക്സിക്യൂട്ടീവ് അംഗങ്ങളായ ബി. കൃഷ്ണകുമാർ, അജി ആർ. നായർ, കെ.ആർ. സന്തോഷ്, എം.കെ. ശശികുമാർ, രഘുനാഥ്, പി. വിജയകുമാർ, പാർഥസാരഥി പിള്ള, ഡോ. സുരേഷ്കുമാർ, മുരളി ജി. പിള്ള എന്നിവർ പ്രസംഗിച്ചു.
75 പാചകക്കാർ, 44 കൂട്ടം വിഭവങ്ങൾ
ആറന്മുള ∙ അഷ്ടമിരോഹിണി നാളായ നാളെ നടക്കുന്ന വള്ളസദ്യയിലെ വിഭവങ്ങൾ തയാറാക്കുന്നതിനുള്ള പ്രവൃത്തികൾ ഇന്നലെ തുടങ്ങി. രാവിലെ നടന്ന ചടങ്ങിൽ അടുപ്പിൽ അഗ്നിപകർന്നതോടെയാണ് വിഭവങ്ങൾക്കാവശ്യമായ പച്ചക്കറികൾ അരിയുന്നത് ഉൾപ്പെടെയുള്ള പ്രവൃത്തികൾ ആരംഭിച്ചത്. പള്ളിയോട സേവാസംഘം, തിരുവിതാംകൂർ ദേവസ്വംബോർഡ് എന്നിവരുടെ നേതൃത്വത്തിലാണ് വള്ളസദ്യ നടത്തുന്നത്.
കഴിഞ്ഞ 3 വർഷമായി വള്ളസദ്യ തയാറാക്കിയ സി.കെ. ഹരിശ്ചന്ദ്രനാണ് ഇത്തവണയും പാചകം ചെയ്യുന്നത്. 44 കൂട്ടം വിഭവങ്ങളാണ് തയാറാക്കുന്നത്. 75 പാചകക്കാർ ഉൾപ്പെടെ 350ൽ ഏറെ ആൾക്കാരും ചേർന്നാണ് പാചകം ചെയ്യുന്നത്. ഇവർക്കൊപ്പം പള്ളിയോട കരക്കാരും സഹായത്തിനുണ്ട്. ക്ഷേത്രത്തിനുള്ളിൽ നടക്കുന്ന സദ്യയിൽ 60,000 പേർക്കും ക്ഷേത്രത്തിന് പുറത്ത് 10,000 പേർക്കുമാണ് സദ്യയൊരുക്കുന്നത്. ക്ഷേത്രത്തിന് പുറത്തു സദാശിവനുമാണ് സദ്യയൊരുക്കുന്നത്.
52 പള്ളിയോട കരകളിൽനിന്ന് ഭക്തർ നൽകിയ പച്ചക്കറികൾക്ക് പുറമേ നാരങ്ങാനം പഞ്ചായത്ത്, ഹോർട്ടികോർപ് എന്നിവിടങ്ങളിൽനിന്നും പച്ചക്കറികൾ വാങ്ങിയിട്ടുണ്ട്. 52 പള്ളിയോട കരക്കാർക്കും പ്രത്യേകമായി ഇരിപ്പിടങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. പ്രത്യേക ക്ഷണിതാക്കൾക്കായി ഊട്ടുപുരയിലാണ് വള്ളസദ്യ. പാഞ്ചജന്യം, കൃഷ്ണവേണി ഓഡിറ്റോറിയങ്ങളിലും സദ്യ നടക്കും. അമ്പലപ്പുഴയിൽനിന്ന് എത്തുന്ന പാചക വിദഗ്ധർ അമ്പലപ്പുഴ പാൽപ്പായസം തയാറാക്കും.
പച്ചക്കറികൾ എത്തിച്ചു നൽകിഹോർട്ടികോർപ്
ആറന്മുള ∙ അഷ്ടമിരോഹിണി നാളിൽ നടക്കുന്ന വള്ളസദ്യയ്ക്കുള്ള പച്ചക്കറികൾ എത്തിച്ചു നൽകി സംസ്ഥാന ഹോർട്ടികോർപ്. ഈവർഷം ആദ്യമായാണ് സർക്കാർ സ്ഥാപനം നേരിട്ട് സഹകരിക്കുന്നത്. പള്ളിയോട സേവാസംഘവും ഹോർട്ടികോർപ്പും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിൽ വിപണി വിലയേക്കാൾ കുറച്ചാണ് നാടൻ പച്ചക്കറികൾ എത്തിച്ചത്.
പയർ, പടവലം, വെള്ളരി, പാവയ്ക്ക, കുമ്പളങ്ങ, മുരിങ്ങയ്ക്ക തുടങ്ങിയ അഞ്ചലിലെ കർഷകരിൽനിന്ന് നേരിട്ട് സംഭരിച്ചവയാണ്. മത്തങ്ങ, കാബേജ്, അമരയ്ക്ക എന്നിവ കർണാടക, കൈതച്ചക്ക ഉൾപ്പെടെയുള്ള പഴവർഗങ്ങൾ കേരളത്തിലെ പലഭാഗങ്ങളിൽനിന്നും തമിഴ്നാട്ടിൽനിന്ന് തക്കാളിയും സംഭരിച്ചവയാണ്.
പാളത്തൈര് ഇന്ന് ക്ഷേത്രത്തിലെത്തിക്കും
ആറന്മുള ∙ പാർഥസാരഥി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി നാളിലെ വള്ളസദ്യയ്ക്കാവശ്യമായ പാളത്തൈര് ചേനപ്പാടിയിൽനിന്ന് ഇന്ന് ക്ഷേത്രത്തിലെത്തിക്കും. രാവിലെ 8ന് ചേനപ്പാടിയിൽനിന്ന് 1,500 ലീറ്റർ തൈര് ഘോഷയാത്രയായി 10ന് എത്തിക്കും. ഭക്തർ വഴിപാടായി സമർപ്പിക്കുന്ന തൈരിനു പുറമേ വാഴൂർ തീർഥപാദാശ്രമത്തിലെ ഗോശാലയിൽനിന്നുള്ള പാലും തൈരാക്കിയിരുന്നു.
600ൽ ഏറെ ഭക്തർ ഉൾപ്പെടുന്ന സംഘം വിവിധ ക്ഷേത്രങ്ങളിലെ വഴിപാടിന് ശേഷമാകും പാർഥസാരഥി ക്ഷേത്രത്തിൽ എത്തുന്നത്. പാളത്തൈരുമായി എത്തുന്നവർക്ക് പള്ളിയോട സേവാസംഘം വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിട്ടുണ്ട്.
മഹാ പ്രളയത്തിൽനിന്ന് ഉയർത്തെഴുന്നേറ്റ വരയന്നൂർ പള്ളിയോടം
ആറന്മുളയിൽനിന്ന് ഒരുവിളിപ്പാടകലെ മാത്രമാണെങ്കിലും വരയന്നൂർ പള്ളിയോടക്കരയ്ക്ക് ഒരു പതിറ്റാണ്ടിന്റെ പ്രായമേയുള്ളൂ. പമ്പയുടെ വരയന്നൂർ എന്ന വടക്കേകര 2011ൽ മേലുകരയിൽനിന്ന് പള്ളിയോടം വാങ്ങിയാണ് ആറന്മുള പാർഥസാരഥിയുടെ പള്ളിയോടങ്ങളിലൊന്നായി മാറുന്നത്. 2018ൽ പള്ളിയോടം പുതുക്കിപ്പണിതെങ്കിലും 2018 ലെ മഹാപ്രളയത്തിൽ പൂർണമായും തകർന്നു.
എന്നാൽ 2019ൽ വെൺപാല കരയിൽനിന്നു പുതിയ പള്ളിയോടം വാങ്ങി പള്ളിയോടക്കരയെന്ന സ്ഥാനം നിലനിർത്തി. 2019 ലെ ഉത്തൃട്ടാതി ജലമേളയിൽ ലൂസേഴ്സ് ഫൈനലിൽ ട്രോഫി നേടിയിട്ടുണ്ട്. ഉത്തൃട്ടാതി ജലമേള, തിരുവോണത്തോണിക്ക് അകമ്പടി സേവിക്കൽ എന്നിവ കൂടാതെ സമീപ പ്രദേശത്തെ ജലമേളകളിൽ വരയന്നൂരിന്റെ സാന്നിധ്യമുണ്ട്. വള്ളസദ്യകളിലും സജീവമായി പങ്കെടുക്കുന്നുണ്ട്. 64തുഴക്കാരും 4 അമരക്കാരും 12 പാട്ടുകാരും ഉൾപ്പെടെ 80 പേർക്കു കയറാം.
ഉടമസ്ഥത: വരയന്നൂർ 4776 ാം നമ്പർ ശ്രീകൃഷ്ണവിലാസം എൻഎസ്എസ് കരയോഗം.
അളവ്: നാൽപത്തിനാലേമുക്കാൽ കോൽ നീളം, 66 അംഗുലം ഉടമ, 16 അടി അമരപ്പൊക്കം.
ക്യാപ്റ്റൻ: എം.ജി.സുരേഷ് ബാബു
പള്ളിയോട പ്രതിനിധികൾ: വി.വിശ്വനാഥപിള്ള, കെ.മോഹനകുമാർ
ആറന്മുള ക്ഷേത്രത്തിന്റെ അവകാശമുള്ള കരയിലെ പള്ളിയോടം, മാലക്കര
‘തൃക്കോവിലപ്പനെൻ ഉൾക്കുരുന്നിൽ വിളങ്ങേണം.’ മാലക്കര പള്ളിയോടത്തിന്റെ ആറന്മുളയ്ക്കുള്ള യാത്ര ഈ പ്രാർഥനയോടെയാണ്. പടിഞ്ഞാറോട്ട് ദർശനമുള്ള തൃക്കോവിൽ മഹാവിഷ്ണുവിന്റെ സാന്നിധ്യംകൊണ്ട് ഭാഗ്യം സിദ്ധിച്ച കരയാണ് മാലക്കര. ആറന്മുള ക്ഷേത്രത്തിന് അവകാശമുള്ള 4 കരകളിലൊന്നാണ് മാലക്കരയെന്ന് ഐതിഹ്യമാലയിൽ പറയുന്നുണ്ട്. അതേപോലെ ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിന്റെ 20 കരകളിൽ പ്രധാനപ്പെട്ടതുകൂടിയാണ് മാലക്കര.
ഒരു നൂറ്റാണ്ടു മുൻപ് 2 പള്ളിയോടം സ്വന്തമായുണ്ടായിരുന്ന കരയാണിത്. ഇതിൽ ചെറിയത് ഓതറ കരയ്ക്ക് കൈമാറി. വലിയ പള്ളിയോടത്തിന് 1965ൽ തകരാർ സംഭവിച്ചു. തുടർന്ന് 1994ൽ പുതിയ പള്ളിയോടം നിർമിച്ച് നീരിലിറക്കി. ചങ്ങങ്കരി തങ്കപ്പൻ ആചാരിയായിരുന്നു ശിൽപി. തങ്കപ്പൻ ആചാരി സ്വന്തമായി നിർമിച്ച അവസാനത്തെ പള്ളിയോടമാണിത്.
ഉടമസ്ഥത: മാലക്കര 237 ാം നമ്പർ എൻഎസ്എസ് കരയോഗം.
അളവുകൾ: നീളം നാൽപ്പത്തിയേഴേകാൽ കോൽ, ഉടമ. 64 അംഗുലം, അമരപ്പൊക്കം 17 അടി.
ക്യാപ്റ്റൻ: മാലക്കര ശശികുമാർ
പള്ളിയോട പ്രതിനിധികൾ: കെ.ഹരീഷ് കുമാർ, മാലക്കര ശശികുമാർ