ADVERTISEMENT

സീതത്തോട് ∙ ഗവി ടൂറിസം മേഖല ഇനി മുതൽ ബിഎസ്എൻഎൽ മൊബൈൽ ഫോൺ റേഞ്ചിന്റെ പരിധിയിൽ. ഗവി നിവാസികളുടെ ദീർഘനാളത്തെ ആഗ്രഹം സഫലമാക്കി 4 ജി ടവറിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എംപി നിർവഹിച്ചു. ഗവിയിൽ നിന്നും കൊച്ചുപമ്പ വരെയുള്ള പ്രദേശങ്ങളിൽ സിഗ്നൽ സുഗമമായി ലഭിക്കും. ഇതോടെ ഇന്റർനെറ്റ് അടക്കമുള്ള സേവനങ്ങൾ ലഭിച്ച് തുടങ്ങി. പുതിയ ടവർ വന്നതിൽ ഏറ്റവും അധികം പ്രയോജനം ലഭിക്കുന്നത് ഗവി ഗവ. സ്കൂളിലെ കുട്ടികൾക്കാണ്. ഇന്റർ നെറ്റ് സൗകര്യങ്ങൾ ആയതോടെ കുട്ടികളുടെ പഠന നിലവാരവും ആധുനിക സൗകര്യങ്ങളോടെ മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് സ്കൂൾ അധികൃതർ.

കെഎഫ്ഡിസി തോട്ടം തൊഴിലാളികൾ ഗവി ടൂറിസവുമായി ബന്ധപ്പെട്ട പ്രവർത്തകർ വനം–കെഎസ്ഇബി–പൊലീസ് വകുപ്പുകളിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെയുള്ളവരാണ് ടവറിന്റെ പ്രധാന ഉപഭോക്താക്കൾ. മൂഴിയാർ കഴിഞ്ഞാൽ ഒറ്റപ്പെട്ട സ്ഥലത്ത് മാത്രമായിരുന്നു മുൻപ് സിഗ്നൽ ലഭിച്ചിരുന്നത്. ബൂസ്റ്റർ സംവിധാനം ഉപയോഗിച്ച് വളരെ കുറച്ച് ദൂരത്തിൽ മാത്രം ഗവിയോടു ചേർന്ന പ്രദേശങ്ങളിൽ മുൻപ് സിഗ്നൽ ലഭിച്ചിരുന്നു. പുതിയ ടവർ കമ്മിഷൻ ചെയ്തതോടെ ഗവിയുമായി ബന്ധപ്പെട്ട മിക്ക പ്രദേശങ്ങളിലും സിഗ്നൽ ലഭിക്കും. ബിഎസ്എൻഎൽ ജനറൽ മാനേജർ സാനു ജോർജ് അധ്യക്ഷത വഹിച്ചു.

English Summary:

Gavi Tourism Zone Gets Connected: BSNL 4G Tower Inaugurated

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com