കൗതുകമായി തുളസി വനം; താരങ്ങളായി 19 ഇനം തുളസിച്ചെടികൾ
കോന്നി∙ഇക്കോ ടൂറിസം കേന്ദ്രത്തിലെ തുളസി വനത്തിൽ താരങ്ങളായി 19 ഇനം തുളസിച്ചെടികൾ. കുഴിമുണ്ടോൻ തുളസി, മഞ്ഞൾ തുളസി, ഗ്രാമ്പു തുളസി, പൂച്ച തുളസി, ഭസ്മ തുളസി, അഗസ്ത്യ തുളസി, പെപ്പർ മിന്റ് തുളസി, തായ് തുളസി, അയമോദക തുളസി, തുളസി ചെറുതേക്ക്, ചെറിയ കൃഷ്ണ തുളസി, രാമ തുളസി, വെള്ള കൃഷ്ണ തുളസി, നീല കൃഷ്ണ തുളസി,

കോന്നി∙ ഇക്കോ ടൂറിസം കേന്ദ്രത്തിലെ തുളസി വനത്തിൽ താരങ്ങളായി 19 ഇനം തുളസിച്ചെടികൾ. കുഴിമുണ്ടോൻ തുളസി, മഞ്ഞൾ തുളസി, ഗ്രാമ്പു തുളസി, പൂച്ച തുളസി, ഭസ്മ തുളസി, അഗസ്ത്യ തുളസി, പെപ്പർ മിന്റ് തുളസി, തായ് തുളസി, അയമോദക തുളസി, തുളസി ചെറുതേക്ക്, ചെറിയ കൃഷ്ണ തുളസി, രാമ തുളസി, വെള്ള കൃഷ്ണ തുളസി, നീല കൃഷ്ണ തുളസി, മിന്റ് തുളസി, പച്ചില തുളസി, കർപ്പൂര തുളസി, ചെറിയ രാമ തുളസി, യൂക്കാലിപ്റ്റസ് തുളസി എന്നിവയാണ് തുളസി വനത്തിൽ നട്ടു പിടിപ്പിച്ചത്.
റേഞ്ച് ഓഫിസിലേക്കു പോകുന്ന റോഡിന്റെയും കന്റീൻ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെയും ഇടയിലുള്ള സ്ഥലമാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്. ഓരോ ഇനം ചെടികൾക്കും വ്യത്യസ്ത സുഗന്ധമാണ്. റേഞ്ച് ഓഫിസർ ടി.അജികുമാർ മുൻകൈ എടുത്ത് നെയ്യാറ്റിൻകരയിൽ നിന്നാണ് ഇവയുടെ തൈകൾ ഇവിടെയെത്തിച്ചത്. കാലാവസ്ഥ വ്യതിയാനം മൂലം ഏതാനും തൈകൾ ഉണങ്ങിയിട്ടുണ്ട്. ഇതിന്റെ തൈകൾ എത്തിച്ച് വളർത്തുമെന്ന് അധികൃതർ പറഞ്ഞു. തുളസി വനം കൂടാതെ രാമച്ചത്തിന്റെയും കച്ചോലത്തിന്റെയും തോട്ടങ്ങളും ടൂറിസം കേന്ദ്രത്തിലുണ്ട്.