തത്ത വർഗത്തിലെ ഏറ്റവും വലിയ പക്ഷി; വൻ തത്ത 'അലക്സാണ്ട്രിൻ പാരക്കീറ്റ്' പത്തനംതിട്ടയിൽ
തിരുവല്ല ∙ ജില്ലയിലാദ്യമായി തത്ത വർഗത്തിലെ ഏറ്റവും വലിയ പക്ഷിയായ അലക്സാണ്ട്രിൻ പാരക്കീറ്റിനെ കണ്ടെത്തി. വൻ തത്ത എന്നാണ് ഇതിന്റെ മലയാളം പേര്. പുഷ്പഗിരി കോളജ് ഓഫ് ഫാർമസിയിലെ വിദ്യാർഥിയും പത്തനംതിട്ട ബേഡേഴ്സ് കൂട്ടായ്മയിലെ അംഗവുമായ ബ്രൈറ്റ് റോയിയാണ് കോളജ് ക്യാംപസിൽ നിന്ന് ഈ പക്ഷിയെ കണ്ടെത്തിയതും

തിരുവല്ല ∙ ജില്ലയിലാദ്യമായി തത്ത വർഗത്തിലെ ഏറ്റവും വലിയ പക്ഷിയായ അലക്സാണ്ട്രിൻ പാരക്കീറ്റിനെ കണ്ടെത്തി. വൻ തത്ത എന്നാണ് ഇതിന്റെ മലയാളം പേര്. പുഷ്പഗിരി കോളജ് ഓഫ് ഫാർമസിയിലെ വിദ്യാർഥിയും പത്തനംതിട്ട ബേഡേഴ്സ് കൂട്ടായ്മയിലെ അംഗവുമായ ബ്രൈറ്റ് റോയിയാണ് കോളജ് ക്യാംപസിൽ നിന്ന് ഈ പക്ഷിയെ കണ്ടെത്തിയതും ചിത്രം പകർത്തിയതും. പുനലൂർ സ്വദേശിയാണ് ബ്രൈറ്റ്. ഇതോടെ ജില്ലയിൽ കണ്ടെത്തിയ പക്ഷിയിനങ്ങളുടെ എണ്ണം 355 ആയി ഉയർന്നു.
2001ൽ വയനാട്ടിലാണ് സംസ്ഥാനത്താദ്യമായി അലക്സാണ്ട്രിൻ പാരക്കീറ്റിനെ കണ്ടെത്തിയത്. പക്ഷികളെക്കുറിച്ചുള്ള വിവരങ്ങൾ ശാസ്ത്രീയമായി ശേഖരിക്കുന്ന ഇ–ബേഡ് പോർട്ടലിലെ വിവരങ്ങൾ പ്രകാരം സംസ്ഥാനത്ത് 21 തവണ മാത്രമാണ് അലക്സാണ്ട്രിൻ പാരക്കീറ്റിനെ കണ്ടെത്തിയിട്ടുള്ളത്. വടക്കു – പടിഞ്ഞാറൻ ഇന്ത്യയിൽ ഒരു കാലത്ത് ധാരാളമായി കാണപ്പെട്ടിരുന്ന ഈ തത്തകളെ അലക്സാണ്ടർ ചക്രവർത്തിയുടെ പടയോട്ടകാലത്ത് പഞ്ചാബ് മേഖലയിൽ നിന്ന് മെഡിറ്ററേനിയൻ, യൂറോപ്പ് ഭാഗങ്ങളിലേക്ക് കയറ്റി അയച്ചിരുന്നു.
വൻ തത്തയുടെ ഇംഗ്ലിഷ് പേര് ഈ കാരണം കൊണ്ടുതന്നെ അലക്സാണ്ടർ ചക്രവർത്തിയുമായി ബന്ധപ്പെട്ടാണുണ്ടായത്. തെക്ക്, തെക്കു – കിഴക്ക് ഏഷ്യൻ രാജ്യങ്ങളിൽ കാണുന്ന ഇവ വംശനാശ ഭീഷണി നേരിടുന്ന പക്ഷിയിനമാണ്. പുഷ്പഗിരിയിൽ 7 എണ്ണത്തിനെയാണ് കണ്ടത്. ശരാശരി 58 സെന്റിമീറ്റർ നീളമുള്ള ഇവയ്ക്ക് 25 വർഷത്തിലേറെ ആയുസ്സുണ്ട്. കവിളിൽ നീല കലർന്ന പച്ച നിറമുള്ള കാണാൻ ആകർഷകമായ ഈ തത്തയിനത്തെ പലയിടത്തും ഇണക്കി വളർത്തിയിരുന്നു. വന്യജീവി സംരക്ഷണ നിയമ പ്രകാരം ഇന്ത്യയിൽ ഇവയെ വീടുകളിൽ വളർത്തുന്നത് കുറ്റകരമാണ്.