ആദ്യത്തേതിന് വാസ്തു ദോഷം; ‘42 വർഷ’ത്തിനു ശേഷം പത്തനംതിട്ട കലക്ടർ ഔദ്യോഗിക വസതിയിലേക്ക്
പത്തനംതിട്ട ∙ നീണ്ട കാത്തിരിപ്പിനു വിരാമം. കലക്ടറുടെ ഔദ്യോഗിക വസതിക്കു വേണ്ടി കുലശേഖരപതിയിൽ 1.76 കോടി രൂപ ചെലവിൽ നിർമിച്ച വീട്ടിൽ 9ന് ഗൃഹപ്രവേശം. താമസത്തിനായി രണ്ട് നിലയിലായി കിടക്ക മുറികൾ, സന്ദർശകർക്ക് കാത്തിരിക്കാൻ പ്രത്യേക മുറി, സമ്മേളന ഹാൾ, പഴ്സനൽ സ്റ്റാഫിനുള്ള മുറി, സുരക്ഷാ ജീവനക്കാർക്ക് താമസിക്കാനുള്ള മുറി തുടങ്ങി എല്ലാ സൗകര്യവുമുള്ള കെട്ടിടമാണ് നിർമിച്ചത്. പെയ്ന്റിങ്, വയറിങ്, പ്ലമിങ് വൈദ്യുതി, വെള്ളം തുടങ്ങി എല്ലാ പണികളും തീർത്ത് മൂന്നര വർഷം കഴിഞ്ഞിട്ടും കലക്ടർമാർ വാടകക്കെട്ടിടത്തിൽ താമസിക്കാതിരുന്നത് വിവാദമായിരുന്നു.

ജില്ല രൂപീകരിച്ചിട്ട് 42 വർഷമായെങ്കിലും ആദ്യമായാണ് കലക്ടർ ഔദ്യോഗിക വസതിയിലേക്ക് ഗൃഹപ്രവേശം നടത്തുന്നത്. കലക്ടർക്കായി നിർമിച്ച രണ്ടാമത്തെ ഔദ്യോഗിക വസതിയാണ് ഇത്. നന്നുവക്കാട്ടായിരുന്നു ആദ്യം നിർമിച്ചത്. അതിനു വാസ്തു ദോഷം ഉണ്ടെന്ന കാരണത്താൽ താമസിക്കാൻ ആരും തയാറായില്ല.
10 വർഷത്തിലേറെ കാടുകയറി കിടന്ന ശേഷം ജില്ലാ ഉപഭോക്തൃ കോടതിക്കു കൈമാറി. അതിനു ശേഷമാണു കുലശേഖരപതിയിൽ ഔദ്യോഗിക വസതിക്കായി സ്ഥലം കണ്ടെത്തിയത്. മിൽമ ചില്ലിങ് പ്ലാന്റിന്റെ സ്ഥലമായിരുന്നു ഇത്.കൈപ്പട്ടൂർ– തട്ട – അടൂർ റോഡിൽ തോലുഴത്തു മിൽമ ഡയറി നിർമിച്ചതോടെ കുലശേഖരപതിയിലെ മിൽമ ചില്ലിങ് പ്ലാന്റ് വർഷങ്ങളോളം പൂട്ടിക്കിടക്കുന്നു.
സ്ഥലം കാട് കയറി ഉപയോഗശൂന്യമായതോടെ കുറച്ചു സ്ഥലം ഒൗദ്യോഗിക വസതി നിർമിക്കാൻ കലക്ടർക്ക് വിട്ടുനൽകി. ടികെ റോഡിൽ കുലശേഖരപതി വേ ബ്രിജ് ജംക്‌ഷനിൽ നിന്ന് 100 മീറ്റർ ഉള്ളിലേക്ക് മാറിയാണ് ഔദ്യോഗിക വസതി നിർമിച്ചത്.ഗൃഹപ്രവേശനത്തിനു മുന്നോടിയായി അടുക്കള മോടിപിടിപ്പിക്കുന്ന ചെയ്യുന്ന ജോലികൾ ഇന്നലെ പൂർത്തിയായി. വൈദ്യുതി വിതരണം മുടങ്ങിയാലും വെളിച്ചം ലഭിക്കുന്നതിനുള്ള ഇൻവർട്ടറും അതിന്റെ ബാറ്ററികളും സ്ഥാപിക്കുന്ന ജോലികളും ഇന്നലെ നടന്നു.