ആറന്മുള ∙ പാർഥസാരഥി ക്ഷേത്രത്തിൽ ഇന്ന് പ്രസിദ്ധമായ ചോതി അളവ് നടക്കും. ചോതി അളവിനുള്ള തയാറെടുപ്പുകൾ ക്ഷേത്രത്തിൽ പൂർത്തിയായി. ആറന്മുളയിലെ പാടശേഖരങ്ങളിൽ വിളയിച്ച നെല്ല് അളവിനായി ക്ഷേത്രത്തിൽ സമർപ്പിക്കുമെന്ന് കർഷകൻ ഉത്തമൻ ഇടയാറന്മുള പറഞ്ഞു.ആറന്മുള പാടശേഖരങ്ങളിൽ നിന്നുള്ള നെല്ലാണ് ആചാരങ്ങളുടെ ഭാഗമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആറന്മുള ∙ പാർഥസാരഥി ക്ഷേത്രത്തിൽ ഇന്ന് പ്രസിദ്ധമായ ചോതി അളവ് നടക്കും. ചോതി അളവിനുള്ള തയാറെടുപ്പുകൾ ക്ഷേത്രത്തിൽ പൂർത്തിയായി. ആറന്മുളയിലെ പാടശേഖരങ്ങളിൽ വിളയിച്ച നെല്ല് അളവിനായി ക്ഷേത്രത്തിൽ സമർപ്പിക്കുമെന്ന് കർഷകൻ ഉത്തമൻ ഇടയാറന്മുള പറഞ്ഞു. ആറന്മുള പാടശേഖരങ്ങളിൽ നിന്നുള്ള നെല്ലാണ് ആചാരങ്ങളുടെ ഭാഗമായ ചോതി അളവിനും തിരുവോണ തോണിയിൽ അരിയായി കൊണ്ടുവരുന്നതിനും നൽകിയിരുന്നത്.

ആറന്മുളയിൽ നെൽകൃഷി നിലച്ചുപോയതിനാൽ കുട്ടനാട്ടിൽനിന്നു നെല്ല് സംഭരിച്ചാണ് ഇടക്കാലത്ത് ആചാരപാലനം നടത്തിയിരുന്നത്. ഇപ്പോൾ ആറന്മുള പാടശേഖരങ്ങളിൽ വീണ്ടും നെൽകൃഷി തുടങ്ങിയതിനാൽ ചോതി അളവിനുള്ള നെല്ലും ഇവിടെനിന്നാണ് സമർപ്പിക്കുന്നത്. 51 പറ നെല്ലാണ് എത്തിക്കുന്നത്. പ്രഭാത പൂജകൾക്കുശേഷം കിഴക്കേ ഗജമണ്ഡപത്തിൽ കാരാഴ്മക്കാരാണ് ചോതി അളവ് നടത്തുന്നത്.

ADVERTISEMENT

വള്ളസദ്യയിൽ പങ്കെടുത്ത് കെ. സുരേന്ദ്രൻ
ആറന്മുള ∙ പാർഥസാരഥി ക്ഷേത്രസന്നിധിയിൽ നടക്കുന്ന വഴിപാട് വള്ളസദ്യയിൽ പങ്കെടുത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ.  ഇന്നലെ നടന്നത് 14 വള്ളസദ്യകൾ. മല്ലപ്പുഴശേരി പള്ളിയോടത്തിൽ എത്തിയാണ് വള്ളസദ്യയിൽ പങ്കെടുത്തത്. തുഴച്ചിൽകാർ പാടിയ വഞ്ചിപ്പാട്ടിനൊപ്പം കൈകൾ കൊട്ടി സുരേന്ദ്രനും പങ്കാളിയായി.

ബിജെപി ജില്ലാ പ്രസിഡന്റ് വി.എ. സൂരജും ഒപ്പമുണ്ടായിരുന്നു.  ഇന്നലെ കുറിയന്നൂർ, ഇടശേരിമല കിഴക്ക്, മല്ലപ്പുഴശേരി, ഉമയാറ്റുകര, ഇടശേരിമല, മാലക്കര, തെക്കേമുറി, തെക്കേമുറി കിഴക്ക്, കോയിപ്രം, പ്രയാർ, നെല്ലിയ്ക്കൽ, ഇടയാറന്മുള കിഴക്ക്, ളാക ഇടയാറന്മുള, ഇടപ്പാവൂർ എന്നീ പള്ളിയോടങ്ങൾക്കാണ് വഴിപാട് വള്ളസദ്യ നടന്നത്.