മഞ്ഞനിക്കര അഖണ്ഡ പ്രാർഥന ഒക്ടോബർ 12നും 13നും പത്തനംതിട്ട ∙ മഞ്ഞനിക്കര മാർ ഇഗ്നാത്തിയോസ് ദയറയിലെ പരിശുദ്ധ മാർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ കബറിങ്കൽ നടക്കുന്ന അഖണ്ഡ പ്രാർഥന ഒക്ടോബർ 12നും 13നും നടത്തും. 12ന് രാവിലെ 7.30ന് കുർബാന: ഐസക് മാർ ഒസ്ത്താത്തിയോസ്, 10ന് മാത്യൂസ് മാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഞ്ഞനിക്കര അഖണ്ഡ പ്രാർഥന ഒക്ടോബർ 12നും 13നും
പത്തനംതിട്ട ∙ മഞ്ഞനിക്കര മാർ ഇഗ്നാത്തിയോസ് ദയറയിലെ പരിശുദ്ധ മാർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ കബറിങ്കൽ നടക്കുന്ന അഖണ്ഡ പ്രാർഥന ഒക്ടോബർ 12നും 13നും നടത്തും. 12ന് രാവിലെ 7.30ന് കുർബാന: ഐസക് മാർ ഒസ്ത്താത്തിയോസ്, 10ന് മാത്യൂസ് മാർ തേവോദോസിയോസ് അഖണ്ഡ പ്രാർഥന ഉദ്ഘാടനം ചെയ്യും. 

യൂഹാനോൻ മാർ മിലിത്തിയോസ് അധ്യക്ഷത വഹിക്കും. 11നും 2.30നും വൈകിട്ട് 6നും ധ്യാനപ്രസംഗം. 13ന് രാവിലെ 5ന് കുർബാന: ഗീവർഗീസ് മാർ അത്തനാസിയോസ്. തുടർന്ന് പ്രദക്ഷിണം, ആശീർവാദം, നേർച്ചവിളമ്പ് എന്നിവ നടക്കുമെന്ന് ജനറൽ കൺവീനർ ജേക്കബ് തോമസ് കോറെപ്പിസ്കോപ്പ അറിയിച്ചു.

ADVERTISEMENT

മാന്നാർ മഹാത്മാ ജലോത്സവം നാളെ
മാന്നാർ ∙ 58ാമത് മാന്നാർ മഹാത്മാ ജലോത്സവം പമ്പാനദിയിലെ കൂര്യത്തുകടവിൽ നാളെ നടക്കും. കളിവള്ളങ്ങളുടെ ജോടി തിരിച്ചുള്ള നറുക്കെടുപ്പ്  ഇന്നു രാവിലെ 9.30ന് സൈക്കിൾമുക്കിലുള്ള ജലോത്സവ സമിതി ഓഫിസിൽ നടക്കും. നാളെ 2.30ന് 40 കളിവള്ളങ്ങൾ പങ്കെടുക്കുന്ന മത്സരങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. ജലോത്സവ സമിതി ജനറൽ കൺവീനർ എൻ.ഷൈലാജ് അധ്യക്ഷത വഹിക്കുമെന്ന് ജനറൽ സെക്രട്ടറി ടി.കെ. ഷാജഹാൻ അറിയിച്ചു.

നേത്രരോഗ നിർണയ ക്യാംപ്
കോഴഞ്ചേരി ∙ സെന്റ് തോമസ് കോളജ് നാഷനൽ സർവീസ് സ്കീം, മുളമൂട്ടിൽ ഐ ആശുപത്രിയുമായി ചേർന്ന് നാളെ (19) 10 മുതൽ ഒന്നുമണിവരെ ഗവ. ഹൈസ്കൂളിൽ സൗജന്യ നേത്രരോഗ നിർണയ ക്യാംപ് നടക്കും. ഫോൺ: 9539096555.

ADVERTISEMENT

ബിഎസ്എൻഎൽ മേള 
കോഴഞ്ചേരി ∙ ബിഎസ്എൻഎൽ കസ്റ്റമർ സെന്ററിൽ ഇന്നുമുതൽ 21 വരെ ബിഎസ്എൻഎൽ മേള നടക്കും. 4 ജി സിമ്മിലേക്കു സൗജന്യമായി മാറുന്നതിനുള്ള സൗകര്യം മേളയിലുണ്ടാകും.

അധ്യാപക ഒഴിവ്
റാന്നി ∙ എംഎസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ് സീനിയർ തസ്തികയിലേക്ക് ദിവസ വേതനത്തിൽ അധ്യാപക ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ 23ന് 2ന് സ്കൂൾ ഓഫിസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

ADVERTISEMENT

വൈദ്യുതി മുടക്കം
മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്‌ഷനിൽ മങ്കുഴിപ്പടി, പുല്ലുകുത്തി, ട്രാൻസ്ഫോമർ പരിധിയിൽ 9 മുതൽ 5 വരെയും പൂച്ചവയൽ, വെറ്ററിനറി, ഇളപ്പുങ്കൽ, ചോയിസ് സ്കൂൾ എന്നീ ട്രാൻസ്ഫോമറുകളിൽ 10 മുതൽ 5 വരെയും ഭാഗികമായി വൈദ്യുതി മുടക്കം.