കുടിയേറ്റ ഗ്രാമങ്ങളെ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കുന്നതിൽ വൻ പ്രതിഷേധം
സീതത്തോട് ∙ ശബരിമലയോടു ചേർന്ന കുടിയേറ്റ ഗ്രാമങ്ങളെ പരിസ്ഥിതി ലോല മേഖലയായി (ഇഎസ്എ) മാറ്റാനുള്ള നീക്കത്തിനെതിരെ കർഷകരായ സ്ഥല ഉടമകളുടെ നേതൃത്വത്തിൽ തുലാപ്പള്ളിയിൽ വൻ പ്രതിഷേധം. പ്രക്ഷോഭം കൂടുതൽ ശക്തമാക്കാനും തീരുമാനം. ആറാമത് അന്തിമ കരട് വിജ്ഞാപനം വന്നിട്ടും അധികൃതർ കാട്ടുന്ന നിരുത്തരവാദപരമായ

സീതത്തോട് ∙ ശബരിമലയോടു ചേർന്ന കുടിയേറ്റ ഗ്രാമങ്ങളെ പരിസ്ഥിതി ലോല മേഖലയായി (ഇഎസ്എ) മാറ്റാനുള്ള നീക്കത്തിനെതിരെ കർഷകരായ സ്ഥല ഉടമകളുടെ നേതൃത്വത്തിൽ തുലാപ്പള്ളിയിൽ വൻ പ്രതിഷേധം. പ്രക്ഷോഭം കൂടുതൽ ശക്തമാക്കാനും തീരുമാനം. ആറാമത് അന്തിമ കരട് വിജ്ഞാപനം വന്നിട്ടും അധികൃതർ കാട്ടുന്ന നിരുത്തരവാദപരമായ സമീപനത്തിൽ ആശങ്കയുണ്ടെന്നു കർഷകർ പറയുന്നു. പെരുനാട് പഞ്ചായത്തിലെ 6,7,8 വാർഡുകളിൽപ്പെട്ട വട്ടപ്പാറ, തുലാപ്പള്ളി, നാറാണംതോട്, പുളിയംകുന്നുമല, കിസുമം, നെല്ലിമല തുടങ്ങിയ പ്രദേശങ്ങളെയാണ് പരിസ്ഥിതി ലോല മേഖലയായി (ഇഎസ്എ) പ്രഖ്യാപിക്കാനുള്ള നീക്കം നടക്കുന്നതെന്ന് സമര സമിതിയുടെ ആരോപണം.
ജില്ലയിൽ ചിറ്റാർ, തണ്ണിത്തോട്, കൊല്ലമുള, വടശേരിക്കര പഞ്ചായത്തിൽപ്പെട്ട ഹെക്ടർ കണക്കിനു സ്ഥലങ്ങളും പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെട്ടിട്ടുണ്ട്. വിജ്ഞാപനത്തിൽ കേരളത്തിലെ 131 വില്ലേജുകളെയാണ് ഇഎസ്എ യിൽ ഉൾപ്പെടുത്തിയിരിക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നത്. മുൻപ് 123 വില്ലേജുകളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ 8 വില്ലേജുകളെ കൂടി പുതിയതായി ഉൾപ്പെട്ടിട്ടുണ്ട്. സർക്കാർ പ്രസിദ്ധീകരിച്ചിരിക്കുന്ന ഭൂപടത്തിൽ ഈ പ്രദേശങ്ങളെല്ലാം പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെട്ടതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ജോണി കെ. ജോർജ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. പമ്പാവാലി സംരക്ഷണ സമിതി ചെയർമാൻ പി.ജെ.സെബാസ്റ്റ്യൻ, ബിജു പുള്ളോലിൽ, ജിനോഷ് വേങ്ങത്താനം എന്നിവർ പ്രസംഗിച്ചു. ഫാ. ബെന്നി തട്ടാംപറമ്പിൽ, ഫാ. എബിൻ തോമസ്, ഫാ. ജയിംസ് തെക്കേമുറി, പ്രസാദ് കുളങ്ങര, രാജീവ് ചീങ്കല്ലേൽ, അനിൽ മൂട്ടിൽ, പഞ്ചായത്ത് അംഗം സിബി അഴകത്ത്, അനീഷ് വേങ്ങത്താനം എന്നിവർ പങ്കെടുത്തു. അടിയന്തിര ഗ്രാമ സഭകൾ വിളിച്ച് കൂട്ടി വിഷയം ചർച്ച ചെയ്യാനുള്ള നടപടികൾ ആരംഭിക്കാൻ പഞ്ചായത്ത് അധികൃതരെ സമീപിക്കാനും വിഷയത്തിന്റെ ഗൗരവം മുഖ്യമന്ത്രി അടക്കമുള്ളവരെ ധരിപ്പിക്കുന്നതിനുള്ള നിവേദനങ്ങൾ ബന്ധപ്പെട്ടവർക്കു നൽകാനുള്ള പ്രമേയവും പ്രതിഷേധ യോഗത്തിൽ തീരുമാനിച്ചു.