ആറന്മുള ∙ പമ്പയുടെ ഓളപ്പരപ്പിനു മീതേ പള്ളിയോടങ്ങൾ തുഴച്ചിറകുകൾ വിടർത്തി കുതിച്ചുപാഞ്ഞ ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ കോയിപ്രം, ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടി പള്ളിയോടങ്ങൾക്കു മന്നം ട്രോഫി. ഇരുവിഭാഗം ഫൈനലുകളിലും ഇഞ്ചോടിഞ്ച് മത്സരമായിരുന്നു. ഭക്തിയും ആചാരവും കായികശക്തിയും ഒന്നു ചേരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആറന്മുള ∙ പമ്പയുടെ ഓളപ്പരപ്പിനു മീതേ പള്ളിയോടങ്ങൾ തുഴച്ചിറകുകൾ വിടർത്തി കുതിച്ചുപാഞ്ഞ ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ കോയിപ്രം, ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടി പള്ളിയോടങ്ങൾക്കു മന്നം ട്രോഫി. ഇരുവിഭാഗം ഫൈനലുകളിലും ഇഞ്ചോടിഞ്ച് മത്സരമായിരുന്നു. ഭക്തിയും ആചാരവും കായികശക്തിയും ഒന്നു ചേരുന്ന ഓളപ്പരപ്പിലെ പൂരക്കാഴ്ചയിൽ 49 പള്ളിയോടങ്ങളാണ് എ, ബി ബാച്ചുകളിലായി മത്സരിച്ചത്. ജലഘോഷയാത്രയിൽ 51 പള്ളിയോടങ്ങൾ പങ്കെടുത്തു.

ഓളപ്പരപ്പിൽ നിറഞ്ഞാടി...: ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തോടനുബന്ധിച്ച് നടന്ന മത്സര വള്ളംകളിയിൽ പങ്കെടുത്തശേഷം മടങ്ങുന്ന പള്ളിയോടം. ചിത്രം: മനോരമ

നെഹ്റു ട്രോഫി മാതൃകയിൽ ടൈമിങ് അടിസ്ഥാനത്തിലായിരുന്നു ഇത്തവണ ജലോത്സവം. എ, ബി ബാച്ചുകളിൽ കുറഞ്ഞ സമയത്തിൽ ഫിനിഷ് ചെയ്ത 4 പള്ളിയോടങ്ങളാണു ഫൈനലിൽ മാറ്റുരച്ചത്. എ ബാച്ചിൽ ഇടനാട് പള്ളിയോടം രണ്ടാമതും ഇടപ്പാവൂർ പേരൂർ മൂന്നാമതും നെല്ലിക്കൽ നാലാമതുമെത്തി. ബി ബാച്ചിൽ കോടിയാട്ടുകര രണ്ടാമതും തോട്ടപ്പുഴശ്ശേരി മൂന്നാമതും ഇടക്കുളം നാലാമതുമായി ഫിനിഷ് ചെയ്തു.

ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തോടനുബന്ധിച്ചു സത്രക്കടവിൽ നിന്നു ഘോഷയാത്ര ആരംഭിച്ചപ്പോൾ പോപ്പർ ഉപയോഗിച്ചു വർണക്കടലാസുകൾ വിതറിയപ്പോൾ. ചിത്രം: മനോരമ
ADVERTISEMENT

പൊതുസമ്മേളനവും ജലഘോഷയാത്രയും മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്‌ഘാടനം ചെയ്തു. മന്ത്രി പി.എ.മുഹമ്മദ് റിയാസ് മത്സര വള്ളംകളിയുടെ ഉദ്ഘാടനം നിർവഹിച്ചു. മന്ത്രി സജി ചെറിയാൻ പള്ളിയോട ശിൽപികളെ ആദരിച്ചു. മന്ത്രി വീണാ ജോർജ് സുവനീർ പ്രകാശനം ചെയ്തു. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ അധ്യക്ഷനായി. എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, പ്രമോദ് നാരായണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ, കലക്ടർ എസ്.പ്രേംകൃഷ്ണൻ, തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു.

English Summary:

The Aranmula Uthrittathi Water Festival witnessed exciting snake boat races on the Pamba River. The Koipram boat and Kottathoor Kaithakkodi boat emerged victorious in the A and B batches respectively. 49 snake boats competed in a display of devotion, tradition, and athleticism, adding to the cultural vibrancy of Kerala.