ADVERTISEMENT

അടൂർ∙ നഗരസഭാ കാര്യാലയത്തിനായി 3 നിലക്കെട്ടിടത്തിന്റെ നിർമാണം പുരോഗമിക്കുന്നു. 3 നിലകളുടെയും മേൽക്കൂര വാർത്തു കഴിഞ്ഞു. ഇപ്പോൾ ഭിത്തികെട്ടും തേപ്പും നടക്കുകയാണ്. എൽഡിഎഫ് ഭരണസമിതിയുടെ കാലാവധിക്കുള്ളിൽ പണികൾ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ബൈപാസ് അരികിലായിട്ടാണു പുതിയ കെട്ടിടത്തിന്റെ നിർമാണം. ഏറ്റവും താഴത്തെ നിലയിൽ പാർക്കിങ് സൗകര്യം കൂടാതെ ഓഫിസ് മുറികളുമുണ്ടാകും.  ഒന്നാം നില പൂർണമായും ഓഫിസ് മുറികളായിരിക്കും. ഏറ്റവും മുകൾ നിലയിൽ കൗൺസിൽഹാൾ, നഗരസഭാ അധ്യക്ഷൻ, ഉപാധ്യക്ഷൻ, സ്ഥിരം സമിതി അധ്യക്ഷൻമാർ, സെക്രട്ടറി എന്നിവർക്കുള്ള മുറികൾ, കോൺഫറൻസ് ഹാൾ എന്നിവ. 

മുനിസിപ്പൽ ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സ് എന്നിവയ്ക്കായുള്ള 2 നില കെട്ടിടത്തിന്റെ നിർമാണവും പുരോഗമിക്കുകയാണ്. ഇതിന്റെ രണ്ടിന്റെയും നിർമാണത്തിനായി ആദ്യഘട്ടത്തിൽ 7.32 കോടി രൂപയാണു ചെലവഴിക്കുന്നത്. അടുത്ത ഓണത്തോടു കൂടി പണി പൂർത്തീകരിച്ചു നഗരസഭാ കാര്യാലയം പുതിയ കെട്ടിടത്തിലേക്കു മാറ്റുന്നതിനു വേണ്ടി പണികൾ വേഗത്തിൽ നടത്തുകയാണെന്നു നഗരസഭാധ്യക്ഷ ദിവ്യ റെജി മുഹമ്മദ് പറഞ്ഞു. കഴിഞ്ഞ എൽഡിഎഫ് ഭരണ സമിതിയുടെ കാലത്ത് നിർമാണോദ്ഘാടനം നടത്തിയെങ്കിലും ഇപ്പോഴത്തെ എൽഡിഎഫ് ഭരണസമിതി അധികാരത്തിലേറിയതിനു ശേഷമാണു ടെൻഡർ നടപടികൾ പൂർത്തീകരിച്ചു നിർമാണത്തിനു തുടക്കമിട്ടത്.

ബസ് ടെർമിനൽ
മുനിസിപ്പൽ ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സ് എന്നിവയ്ക്കായുള്ള 2 നില കെട്ടിടത്തിന്റെ നിർമാണവും പുരോഗമിക്കുകയാണ്. 5 ബസുകൾ ഒരേ സമയം പാർക്കു ചെയ്യാവുന്ന തരത്തിലാണു ബസ് ടെർമിനലിന്റെ നിർമാണം. 22 കടമുറികളും ഇവിടെ ഒരുക്കുന്നുണ്ട്. 

English Summary:

Adoor Municipality is undergoing significant infrastructure development with the ongoing construction of a new three-story Municipal Office Building. Additionally, a new Bus Terminal integrated with a Shopping Complex is also being built, promising enhanced public services and economic opportunities for the people of Adoor.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com