കാട് മൂടി ശോച്യാവസ്ഥയിൽ അക്വാറ്റിക് അനിമൽ ഹെൽത്ത് സെന്റർ
കോഴഞ്ചേരി ∙ തെക്കേമല പന്നിവേലിച്ചിറയിലെ അക്വാറ്റിക് അനിമൽ ഹെൽത്ത് സെന്റർ കെട്ടിടം പരിസരം കാട് കയറി. മീനുകൾക്ക് ഉണ്ടാകുന്ന രോഗങ്ങൾ കണ്ടുപിടിക്കുന്നതിനുള്ള ഉപകരണങ്ങളും സംവിധാനങ്ങളും സ്ഥാപിച്ചിരിക്കുന്ന കെട്ടിടമാണിത്. കെട്ടിടത്തിന്റെ പരിസരങ്ങളിൽ കാട് വളർന്നു പന്തലിച്ചു.കെട്ടിടത്തിൽ നാളുകളായി

കോഴഞ്ചേരി ∙ തെക്കേമല പന്നിവേലിച്ചിറയിലെ അക്വാറ്റിക് അനിമൽ ഹെൽത്ത് സെന്റർ കെട്ടിടം പരിസരം കാട് കയറി. മീനുകൾക്ക് ഉണ്ടാകുന്ന രോഗങ്ങൾ കണ്ടുപിടിക്കുന്നതിനുള്ള ഉപകരണങ്ങളും സംവിധാനങ്ങളും സ്ഥാപിച്ചിരിക്കുന്ന കെട്ടിടമാണിത്. കെട്ടിടത്തിന്റെ പരിസരങ്ങളിൽ കാട് വളർന്നു പന്തലിച്ചു. കെട്ടിടത്തിൽ നാളുകളായി പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പ്രവേശന കവാടത്തിലെ ഗേറ്റും താഴ് ഉപയോഗിച്ച് പൂട്ടിയിരിക്കുകയാണ്. 2 വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ ലാബ് ആണ് അടഞ്ഞുകിടക്കുന്നത്. അലങ്കാര മത്സ്യ വിത്തുൽപാദന യൂണിറ്റ് പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് അക്വാറ്റിക് അനിമൽ ഹെൽത്ത് സെന്ററായി മാറ്റിയത്. കെട്ടിടത്തിന്റെ പരിസരത്തു വളർന്നു പന്തലിച്ച കാട് ഇഴജന്തുക്കളുടെ താവളമാണ്.
കെട്ടിടത്തിന്റെ വശങ്ങളിലെ മതിലും ജീർണാവസ്ഥയിലാണ്. പലയിടങ്ങളിലും തകർന്നുകിടക്കുകയാണ്. ഇവിടങ്ങളിൽ ഇരുമ്പുപാളികൾ ഉപയോഗിച്ച് മറച്ചിട്ടുണ്ട്. മറ്റിടങ്ങളിലും തകർച്ച ഉണ്ടാകാനുള്ള സാധ്യതയേറെയാണ്. ഫിഷറീസ് കൊച്ചേത്തുകുളപ്പടി–ട്രയംഫന്റ് റോഡും മതിലിനോടു ചേർന്നാണ്. റോഡിലൂടെ പോകുന്ന വാഹനങ്ങൾക്കു മുകളിലേക്കു മതിൽ ഇടിഞ്ഞുവീണ് അപകടം ഉണ്ടാകുമോ എന്ന ഭീതിയിലാണ് വാഹനയാത്രക്കാർ പോകുന്നത്. കാട് വെട്ടിത്തെളിക്കുന്നതിനും സെന്ററിന്റെ പ്രവർത്തനം തുടങ്ങുന്നതിനും ജീർണാവസ്ഥയിലായ മതിൽ വീണ്ടും നിർമിക്കാനുമുള്ള നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.