ADVERTISEMENT

കാലാവസ്ഥ
∙ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കു സാധ്യത. 
∙തിരുവനന്തപുരം, മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിലും മഴ പെയ്യും. 
∙മണിക്കൂറിൽ 30–40 കിമീ വേഗത്തിൽ ശക്തമായ കാറ്റിനു സാധ്യത

ഇന്ന് ബാങ്ക് ഇടപാട് നടത്തുക
∙ അടുത്ത 2 ദിവസങ്ങൾ ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക

വൈദ്യുതി മുടക്കം
∙കുമ്മണ്ണൂർ, പരുത്തി ടവർ, മാവനാൽ, തണ്ണിത്തോട് കെ.കെ.പാറ എന്നിവിടങ്ങളിൽ ഇന്ന് 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

ജലവിതരണം മുടങ്ങും
വെച്ചൂച്ചിറ ∙ ജല വിതരണ പദ്ധതിയുടെ പെരുന്തേനരുവി പമ്പ് ഹൗസിലെ കിണർ വൃത്തിയാക്കുന്ന പണികൾ നടക്കുന്നതിനാൽ 30 മുതൽ 4 ദിവസത്തേക്ക് വെച്ചൂച്ചിറ, പഴവങ്ങാടി, നാറാണംമൂഴി എന്നീ പഞ്ചായത്തുകളിലെ ഭാഗികമായ പ്രദേശങ്ങളിൽ ജല വിതരണം പൂർണമായും തടസ്സപ്പെടുമെന്ന് ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

അധ്യാപക ഒഴിവ്
കടപ്ര
∙ ഗവ. യുപിജി സ്കൂളിലെ താത്കാലിക അധ്യാപക ഒഴിവിലേക്ക് 30ന് 11 ന് അഭിമുഖം നടക്കും. ടിടിസി, ഡിഎൽഎഡ്, കെ ടെറ്റ് യോഗ്യതയുള്ളവർ എത്തണം. പിഎസ്‌സി റാങ്ക് പട്ടികയിലുള്ള പഞ്ചായത്തിലെ താമസക്കാർക്ക് മുൻഗണന.
അടൂർ ∙ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപക ഒഴിവുണ്ട്. ഇതിനുള്ള കൂടിക്കാഴ്ച ഒക്ടോബർ 9ന് രാവിലെ 10ന് നടക്കും. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹൈസ്കൂൾ വിഭാഗം ഓഫിസിൽ ഹാജരാകണം.
മാങ്കോട്∙ഗവ. എച്ച്എസ്എസിൽ എൽപി വിഭാഗം അധ്യാപക ഒഴിവുണ്ട്. അഭിമുഖം നാളെ 11ന്.

അഭിമുഖം നാളെ
പന്തളം ∙ പട്ടികജാതി വികസനവകുപ്പിന്റെ കീഴിലുള്ള പന്തളം ഐടിഐയിൽ ഇലക്ട്രിഷ്യൻ, പ്ലമർ എന്നീ ട്രേഡുകളിൽ പട്ടികജാതി/വർഗ വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. താൽപര്യമുള്ളവർ എസ്എസ്എൽസി, ടിസി അടക്കം അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 28ന് 11ന് ഓഫിസിൽ ഹാജരാകണം. 9446444042.

പാചക ജോലി
മണക്കാല ∙ ദീപ്‌തി സ്പെഷൽ സ്കൂളിൽ ഉച്ചഭക്ഷണം പദ്ധതി പ്രകാരം പാചക തൊഴിലാളിയുടെ ഒഴിവുണ്ട്. നേത്ര, ചർമ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഇല്ലെന്ന് തെളിയിക്കുന്ന അസിസ്റ്റന്റ് സർജൻ റാങ്കിൽ കുറയാത്ത ഡോക്ടർ മെഡിക്കൽ സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ കോപ്പി, മുൻ പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം 30ന് 10ന് സ്കൂളിൽ എത്തണം.

ഐടിഐ പ്രവേശനം
വടക്കടത്തുകാവ് ∙ എംഎംഡിഎം ഐടിഐയിൽ ഇലക്ട്രിഷ്യൻ, ഫിറ്റർ, ഇലക്ട്രോണിക്സ്, മെക്കാനിക്, ഡ്രാഫ്റ്റ്മാൻ, സിവിൽ, മെക്കാനിക് ഓട്ടമൊബീൽ, ഇലക്ട്രിക് ആൻഡ് ഇലക്ട്രോണിക്സ് എന്നീ എൻസിവിടി ട്രേഡുകളിലേക്കുള്ള ഒഴിവുകളിൽ പ്രവേശനം നടത്തുന്നു. 9446188030.

അധ്യാപക പരിശീലനം
കല്ലൂപ്പാറ∙ ഐപിസി ഗാലക്സി സൺഡേ സ്കൂളും ഗാലക്സി ഫെലോഷിപ്പും ചേർന്നു നടത്തുന്ന സൺഡേ സ്കൂൾ അധ്യാപക പരിശീലനം 29ന് 4ന് കല്ലൂപ്പാറ ഐപിസി ഫെയ്ത്ത് സെന്ററിൽ നടക്കും. റെയ്സൺ ജോർജ് ക്ലാസുകൾ നയിക്കും ടിജോ രാജൻ നേതൃത്വം നൽകും.

സൗജന്യ നേത്രപരിശോധന 
തിരുവല്ല
∙ ടൈറ്റസ് സെക്കൻഡ് ടീച്ചേഴ്സ് കോളജ് (എസ് സി ക്യാംപസ്)  എൻഎസ്എസ് യൂണിറ്റിന്റെയും സോഷ്യൽ സയൻസ് അസോസിയേഷന്റെയും സൗജന്യ നേത്ര പരിശോധന ക്യാംപ് 28ന് 1.30 മുതൽ 5 വരെ കോളജിൽ നടക്കും. പ്രിൻസിപ്പൽ ഡോ.സുനില തോമസ് ഉദ്ഘാടനം ചെയ്യും. റജിസ്ട്രേഷന്: 9497666316.
വെണ്ണിക്കുളം∙ ഗോസ്പൽ സെന്ററും ചുഴന ചർച്ചും ചേർന്ന് നാളെ നടത്തുന്ന സൗജന്യ നേത്രചികിത്സാ ക്യാംപ് ജില്ലാ പഞ്ചായത്തംഗം ജിജി മാത്യു ഉദ്ഘാടനം ചെയ്യും പാസ്റ്റർ അജി എം.പോൾ അധ്യക്ഷത വഹിക്കും. രാവിലെ 9.30 മുതൽ ഒരുമണി വരെ വെണ്ണിക്കുളം ഗോസ്പൽ സെന്ററിലും 2 മുതൽ 5 വരെ വാളക്കുഴി ചുഴന ഗോസ്പൽ സെന്ററിലുമാണ് ക്യാംപ് നടക്കുക. 997006332, 9747112054.
കുറ്റൂർ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ സൗജന്യ നേത്ര പരിശോധന ക്യാംപ് ഇന്ന് 10 മുതൽ ഒന്നു വരെ നടക്കും. വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാം.

വാതരോഗ നിർണയ ക്യാംപ്
ആറന്മുള ∙ മല്ലപ്പുഴശേരി യുവജന വായനശാല, ചങ്ങനാശേരി ഡോ. ഷേണായിസ് ആശുപത്രി എന്നിവയുടെ സൗജന്യ വാതരോഗ നിർണയ ക്യാംപ് 29ന് 9.30 മുതൽ വായനശാല ഹാളിൽ നടക്കും. ഫോൺ: 9947955180.

ജോലി വിവരം അറിയിക്കണം
വള്ളിക്കോട് ∙ പഞ്ചായത്ത് പരിധിയിൽ മാനുവൽ സ്‌കാവഞ്ചേഴ്‌സ് ആയി ജോലിചെയ്യുന്നവരുണ്ടെങ്കിൽ ഒക്ടോബർ 3ന് അകം പഞ്ചായത്ത് ഓഫിസിൽ അറിയിക്കണം. 0468 2350229.
ഇലന്തൂർ ∙ പഞ്ചായത്ത് പരിധിയിൽ മാനുവൽ സ്‌കാവഞ്ചേഴ്‌സ് ആയി ജോലി ചെയ്യുന്നവരുണ്ടെങ്കിൽ ഇന്ന് പഞ്ചായത്തിൽ റജിസ്റ്റർ ചെയ്യണം. 0468 2362037

ഭൂ ഡിജിറ്റൽ സർവേ പൂർത്തിയായി
പത്തനംതിട്ട ∙ ഓമല്ലൂർ, വള്ളിക്കോട് വില്ലേജുകളിലെ ഡിജിറ്റൽ സർവേ ജോലികൾ പൂർത്തിയായി. ഭൂഉടമകൾ എന്റെ ഭൂമി പോർട്ടൽ പരിശോധിച്ച് സ്ഥലം ഡിജിറ്റൽ സർവേ രേഖകളിൽ ഉൾപ്പെട്ടുവെന്ന് ഉറപ്പ് വരുത്തണം. 30 വരെ ഓമല്ലൂർ, വള്ളിക്കോട് വില്ലേജ് ഓഫിസുകളിലും റിക്കോർഡുകൾ പരിശോധിക്കാം. 9747972252 (ഹെഡ് സർവേയർ, വള്ളിക്കോട് വില്ലേജ്), 9846283554 (ഹെഡ് സർവേയർ, ഓമല്ലൂർ വില്ലേജ്).

വോട്ടർ പട്ടിക പുതുക്കൽ;യോഗം നാളെ
അരുവാപ്പുലം∙പഞ്ചായത്തിലെ വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളുടെ യോഗം നാളെ 2ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തും. 12 -ാം വാർഡിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർ പട്ടികയിൽ സ്ഥാന മാറ്റം, പേര് ചേർക്കൽ, ഒഴിവാക്കൽ, തിരുത്തലുകൾ എന്നിവയ്ക്ക് ഒക്ടോബർ 5 വരെ ഓൺലൈനായി അപേക്ഷിക്കാം. കരട് വോട്ടർ പട്ടിക ഓഫിസിൽ ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com