ADVERTISEMENT

മല്ലപ്പള്ളി ∙ നാശോന്മുഖമായ പാലം അപകട ഭീഷണിയാകുന്നു. നാരകത്താനി– നെയ്തേലിപ്പടി റോഡിൽ ചാക്കമറ്റത്തെ ഇടുങ്ങിയ കുപ്പിക്കഴുത്തു പാലമാണ് ആശങ്കകൾക്ക് ഇടനൽകിയിരിക്കുന്നത്. ഇരുവശത്തുനിന്നും വാഹനങ്ങളെത്തുന്നതോടെ ഗതാഗതക്കുരുക്കും തർക്കങ്ങളും പതിവാണ് ഇവിടെ. അറുപത്തി അഞ്ചു വർഷത്തോളം മുൻപ് നിർമിച്ച ഈ പാലത്തിന്റെ മേൽത്തട്ടിലെ കോൺക്രീറ്റ് തകർച്ച സംഭവിച്ച് ഉള്ളിലെ കമ്പികൾ പുറത്തു കാണാൻ കഴിയുന്ന നിലയിലാണ്.

ഇരുകരയിലുമുള്ള കരിങ്കൽ ഭിത്തികൾക്കും ബലക്ഷയം സംഭവിച്ചിട്ടുണ്ട്. കോട്ടയം - കോഴഞ്ചേരി സംസ്ഥാനപാതയിൽ നെയ്തേലിപ്പടിയിൽ നിന്ന് പടുതോട് - എഴുമറ്റൂർ ബാസ്റ്റോ റോഡിലെ നാരകത്താനിയിൽ എത്തുന്ന ലിങ്ക് റോഡാണിത്. പാലത്തിന്റെ ഇരുവശവുമുള്ള സമീപന പാത പാലത്തേക്കാൾ താഴ്ന്ന നിലയിലാണ്. ഇവിടെ അപകടങ്ങൾ തലനാരിഴയ്ക്കാണു വഴിമാറുന്നത്. പാലം പുനർനിർമിക്കണമെന്ന ആവശ്യം ശക്തമാണ്.

English Summary:

The Chackamatha bridge connecting Narakathani and Neithelippadi has become a major safety concern. Built over six decades ago, the bridge is on the verge of collapse, causing frequent traffic jams and near-miss accidents. Residents urge authorities to prioritize its reconstruction.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com