പത്തനംതിട്ട ∙ ജില്ലാ ആസ്ഥാനത്ത് കോടതി സമുച്ചയ നിർമാണത്തിനായി സ്ഥലം ഏറ്റെടുക്കാൻ സർക്കാർ 10കോടി രൂപ അനുവദിച്ചു.ജില്ലാ ആസ്ഥാനത്തെ എല്ലാ കോടതികളും ഒരു കെട്ടിടത്തിൽ കൊണ്ടുവരുന്നതിനു റിങ് റോഡരികിൽ മേലേവെട്ടിപ്രത്ത് 6.5 ആർ സ്ഥലം ഏറ്റെടുക്കാനാണ് പദ്ധതി. 24 തണ്ടപ്പേരിലുള്ള ഭൂമിയാണ് ഇതിനായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ ജില്ലാ ആസ്ഥാനത്ത് കോടതി സമുച്ചയ നിർമാണത്തിനായി സ്ഥലം ഏറ്റെടുക്കാൻ സർക്കാർ 10കോടി രൂപ അനുവദിച്ചു.ജില്ലാ ആസ്ഥാനത്തെ എല്ലാ കോടതികളും ഒരു കെട്ടിടത്തിൽ കൊണ്ടുവരുന്നതിനു റിങ് റോഡരികിൽ  മേലേവെട്ടിപ്രത്ത് 6.5 ആർ സ്ഥലം ഏറ്റെടുക്കാനാണ് പദ്ധതി.  24 തണ്ടപ്പേരിലുള്ള ഭൂമിയാണ് ഇതിനായി  ഏറ്റെടുക്കുന്നത്. വസ്തു ഉടമകൾക്ക് നൽകാൻ ഫണ്ട് ഇല്ലാത്തതിനാൽ സ്ഥലമേറ്റെടുപ്പ്  നടപടികൾ ഇഴയുകയാണ്. കോടതി സമുച്ചയം നിർമിക്കാൻ പദ്ധതി തുടങ്ങിയിട്ട് 14 വർഷമായി.  

വസ്തു ഏറ്റെടുക്കുമ്പോൾ ആരെയും താമസ സ്ഥലത്തുനിന്ന് ഒഴിപ്പിക്കാൻ ഇല്ല.  ഭൂമി ഏറ്റെടുക്കുമ്പോൾ  ഉടമകളിൽ ആരുടെയും തൊഴിലിനെയും ബാധിക്കില്ല. കാര്യമായ സാമൂഹികാഘാതമില്ല.  ഉടമകളിൽ ആരും ബിപിഎൽ വിഭാഗത്തിൽ ഉള്ളവർ അല്ല. ഏറ്റെടുക്കുന്ന സ്ഥലത്തിന് ചരിത്രപരമായ പ്രാധാന്യവും ഇല്ലെന്നും ഇതേപ്പറ്റിയുള്ള സാമൂഹിക ആഘാത പഠന റിപ്പോർട്ട് പറയുന്നു. വസ്തുവിനു വിപണി വില വേണമെന്നാണ് ഉടമകളുടെ ആവശ്യം. ഗിരിജ കുമാരി ജില്ലാ കലക്ടർ ആയിരുന്നപ്പോൾ വസ്തു ഉടമകളുടെ യോഗം വിളിച്ച് ഒരു ആർ സ്ഥലത്തിന് 4.85 ലക്ഷം രൂപ വില നിശ്ചയിച്ചു. ഇത് കുറവാണെന്നും വലിയ തുക കൊടുത്ത് തങ്ങൾ വാങ്ങിയ വസ്തു കുറഞ്ഞ വിലയ്ക്ക് നൽകാൻ കഴിയില്ലെന്നും കാണിച്ച് വസ്തു ഉടമകൾ ചീഫ് സെക്രട്ടറിക്കു പരാതി നൽകി.

ADVERTISEMENT

ഒരു നടപടിയും സ്വീകരിക്കാതെ വന്നു. തുടർന്ന് വസ്തു ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു. ന്യായ വില നിശ്ചയിച്ച് വസ്തു ഏറ്റെടുക്കാൻ കോടതി നിർദേശം നൽകി. ന്യായവില അല്ല വിപണി വിലയാണ് തങ്ങൾക്കു വേണ്ടതെന്നു കാണിച്ച്  വസ്തു ഉടമകൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. വിപണി വില നൽകി വസ്തു ഏറ്റെടുക്കാൻ ഡിവിഷൻ ബെഞ്ച് 2022ൽ ഉത്തരവിട്ടു. അതിനിടെ  അഡീഷനൽ ചീഫ് സെക്രട്ടറി ന്യായവില നൽകി വസ്തു ഏറ്റെടുക്കാൻ ഇറക്കിയ ഉത്തരവിനെതിരെ വസ്തു ഉടമകൾ കോടതി അലക്ഷ്യ ഹർജി നൽകി.   ഫണ്ട്  ഇല്ലാത്തതിനാൽ സ്ഥലമെടുപ്പ്  അനന്തമായി നീണ്ടു.

 7 പ്രിൻസിപ്പൽ ജില്ലാ കോടതി, 4 അഡീഷനൽ ജില്ലാ കോടതി, 2ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി, ഓരോന്നും വീതം പോക്‌സോ കോടതി, ഇതിനു പുറമേ എംഎസിടി കോടതി, മുൻസിഫ് കോടതി, സബ് കോടതി എന്നിവയും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ഓഫിസും മിനി സിവിൽ സ്റ്റേഷനിലാണ് പ്രവർത്തിക്കുന്നത്.  കൂടാതെ വാടക കെട്ടിടത്തിലും കോടതികൾ പ്രവർത്തിക്കുന്നുണ്ട്. ഇവ എല്ലാം ഒരു കെട്ടിടത്തിൽ കൊണ്ടുവരണമെന്നത് ദീർഘനാളത്തെ ആവശ്യമാണ്.

English Summary:

This article highlights the ongoing delay in constructing the Pathanamthitta Court Complex due to land acquisition issues. It discusses the government's efforts, landowner demands, and the High Court's involvement. The article emphasizes the urgent need for a unified court complex in Pathanamthitta to improve the judicial system's efficiency.