റാന്നി ∙ നിയോജകമണ്ഡലത്തിൽ ആരോഗ്യ മേഖലയുടെ നവീകരണത്തിന് 35 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കും. ആരോഗ്യ മന്ത്രി വിളിച്ചു ചേർ‌ത്ത യോഗത്തിലാണ് തീരുമാനം. റാന്നി താലൂക്ക് ആശുപത്രി കെട്ടിട നിർമാണത്തിനു കരാർ ഉടനെ ക്ഷണിക്കും. 15.63 കോടി രൂപയുടെ നിർമാണമാണ് കിഫ്ബി മുഖാന്തരം നടപ്പാക്കുന്നത്. ഇതിൽ കെട്ടിടത്തിനായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാന്നി ∙ നിയോജകമണ്ഡലത്തിൽ ആരോഗ്യ മേഖലയുടെ നവീകരണത്തിന് 35 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കും. ആരോഗ്യ മന്ത്രി വിളിച്ചു ചേർ‌ത്ത യോഗത്തിലാണ് തീരുമാനം. റാന്നി താലൂക്ക് ആശുപത്രി കെട്ടിട നിർമാണത്തിനു കരാർ ഉടനെ ക്ഷണിക്കും. 15.63 കോടി രൂപയുടെ നിർമാണമാണ് കിഫ്ബി മുഖാന്തരം നടപ്പാക്കുന്നത്. ഇതിൽ കെട്ടിടത്തിനായി സ്ഥലം ഏറ്റെടുക്കാനുള്ള തുകയും ഉൾപ്പെടും. കൂടാതെ താലൂക്ക് ആശുപത്രിയിൽ ആധുനിക ലേബർ റൂം നിർമാണത്തിന് 93 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

കിടത്തി ചികിത്സ ആരംഭിച്ച പെരുനാട് കമ്യൂണിറ്റി ഹെൽത്ത് സെന്ററിന് 2.05 കോടി രൂപയുടെ പുതിയ കെട്ടിടം നിർമിക്കുന്നതിന് ആവശ്യമായ സ്ഥലത്തിന്റെ സർവേയും മണ്ണ് പരിശോധനയും ഉടനെ നടത്തും. ഡിസംബറോടെ കെട്ടിടത്തിന്റെ നിർമാണം ആരംഭിക്കാനാകും. ഇവിടെ ലാബ് ആരംഭിക്കുന്നതിനും തുക അനുവദിച്ചിട്ടുണ്ട്. വെച്ചൂച്ചിറ കുടുംബാരോഗ്യ കേന്ദ്രത്തിന് 5.76 കോടി രൂപയുടെ പുതിയ കെട്ടിടത്തിന് അനുമതി നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും. എഴുമറ്റൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് 8 കോടി രൂപ ചെലവഴിച്ചു നിർമിക്കുന്ന പുതിയ കെട്ടിടം അടുത്ത മാർച്ചിൽ പൂർത്തിയാകും.

ADVERTISEMENT

വിവിധ ആശുപത്രികളിലെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും കുറവുകൾ പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രമോദ് നാരായൺ എംഎൽഎ ആവശ്യപ്പെട്ടു. ഇതിന് ഡിഎച്ച്എസിനെ യോഗം ചുമതലപ്പെടുത്തി. കാഞ്ഞീറ്റുകരയിൽ പുതിയ കെട്ടിടം നിർമിക്കുന്നതിന് സ്ഥല ലഭ്യത പരിശോധിക്കും. തെള്ളിയൂർ ആശുപത്രിക്ക് 1.40 കോടി രൂപയുടെ പുതിയ കെട്ടിടം നിർമാണം ഉടനെ ആരംഭിക്കും. 

അട്ടത്തോട്, തുലാപ്പള്ളി, കക്കാട്, കാട്ടൂർ, പ്ലാങ്കമൺ, അയിരൂർ സൗത്ത് എന്നീ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് പുതിയ കെട്ടിടം പണിയുന്നതിന് 55 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. കൂടാതെ 14 സെന്ററുകൾക്ക് കൂടി പുതിയ കെട്ടിടം ആവശ്യമുണ്ടെന്ന് അപേക്ഷയും സമർപ്പിച്ചിട്ടുണ്ട്. അങ്ങാടി, പഴവങ്ങാടി എന്നീ പിഎച്ച്സികളുടെ കെട്ടിട നിർമാണം വേഗത്തിലാക്കും.

ADVERTISEMENT

മന്ത്രി വീണാ ജോർജിന്റെ ഓഫിസിൽ ചേർന്ന യോഗത്തിൽ, പ്രമോദ് നാരായൺ എംഎൽഎ, ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ, എൻഎച്ച്എം ഡയറക്ടർ ഡോ. വിനയ് ഗോയൽ, ഹെൽത്ത് ഡയറക്ടർ ഡോ.കെ.ജെ റീന, എൻഎച്ച്എം ചീഫ് എൻജിനീയർ രാജീവ് കരീം, ഡിഎംഒ ഡോ. അനിതകുമാരി, ഡിപിഎം ഡോ. ശ്രീകുമാർ എന്നിവരും പങ്കെടുത്തു.

1 റാന്നിതാലൂക്ക് ആശുപത്രിയിൽ   ആധുനിക ലേബർ റൂം നിർമിക്കാൻ 93ലക്ഷം രൂപ
2 എഴുമറ്റൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് 8 കോടി രൂപ ചെലവഴിച്ചു നിർമിക്കുന്ന പുതിയ കെട്ടിടം അടുത്ത മാർച്ചിൽ പൂർത്തിയാകും.
3 കാഞ്ഞീറ്റുകരയിൽ        പുതിയ കെട്ടിടം നിർമിക്കുന്നതിന് സ്ഥല ലഭ്യത പരിശോധിക്കും.  
4 തെള്ളിയൂർ ആശുപത്രിക്ക് 1.40 കോടി രൂപയുടെ പുതിയ കെട്ടിടം നിർമാണം ഉടനെ ആരംഭിക്കും.  

English Summary:

Ranni Assembly Constituency is set to undergo a significant healthcare transformation with a Rs 35 crore investment in modernizing its health infrastructure. The plan includes the construction of new hospitals, community health centers, and family health centers, along with upgrades to existing facilities.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT