ജലവിതരണം ഇന്ന് പുനരാരംഭിക്കും
പത്തനംതിട്ട∙ നഗരത്തിൽ 4 ദിവസമായി മുടങ്ങിയ ജല വിതരണം ഇന്ന് വൈകിട്ടോടെ പുനരാരംഭിക്കും. അബാൻ ജംക്‌ഷനിലെ ശുദ്ധജല പൈപ്പ് മാറ്റി സ്ഥാപിക്കുന്ന പണികൾ ഇന്നലെ പകലും തുടർന്നു. 400 മീറ്റർ വ്യാസമുള്ള വലിയ പൈപ്പ് മുറിച്ചു വളച്ചു കൂട്ടിയോജിപ്പാണു മാറ്റി സ്ഥാപിച്ചത്. ഇതിനായി കുഴിയെടുത്തപ്പോൾ ചെറിയ വിതരണ കുഴലുകൾ

പത്തനംതിട്ട∙ നഗരത്തിൽ 4 ദിവസമായി മുടങ്ങിയ ജല വിതരണം ഇന്ന് വൈകിട്ടോടെ പുനരാരംഭിക്കും. അബാൻ ജംക്‌ഷനിലെ ശുദ്ധജല പൈപ്പ് മാറ്റി സ്ഥാപിക്കുന്ന പണികൾ ഇന്നലെ പകലും തുടർന്നു. 400 മീറ്റർ വ്യാസമുള്ള വലിയ പൈപ്പ് മുറിച്ചു വളച്ചു കൂട്ടിയോജിപ്പാണു മാറ്റി സ്ഥാപിച്ചത്. ഇതിനായി കുഴിയെടുത്തപ്പോൾ ചെറിയ വിതരണ കുഴലുകൾ പൊട്ടി. ഇവ മാറ്റി സ്ഥാപിക്കുന്ന പണി തീരാത്തതിനാൽ രാത്രി മാത്രമാണു കോൺക്രീറ്റ് നടന്നത്. വലിയ പൈപ്പ് യോജിപ്പിച്ച സ്ഥലങ്ങളിൽ സുരക്ഷ ഒരുക്കിയാണ് കോൺക്രീറ്റ് കവചം നിർമിക്കുന്നത്.
കോൺക്രീറ്റ് ഉറയ്ക്കാൻ ഒരു ദിവസം വേണം. കോൺക്രീറ്റ് ഉറച്ചതായി ഉറപ്പാക്കിയ ശേഷമേ പൈപ്പിലൂടെ പൈപ്പിലൂടെ വെള്ളം തുറന്നു വിടാൻ കഴിയു. അതിനാൽ ഇന്ന് വൈകിട്ട് 4 മുതൽ പൈപ്പിലൂടെ വെള്ളം തുറന്നു വിടാൻ കഴിയുമെന്നാണ് ജല അതോറിറ്റി കരുതുന്നത്. പൈപ്പ് മാറ്റി സ്ഥാപിക്കുന്ന പണികൾ കാരണം അബാൻ ജംക്‌ഷനിൽ ഗതാഗത തടസ്സം തുടർന്നു. റിങ് റോഡിൽ മുത്തൂറ്റ് ആശുപത്രിയുടെ ഭാഗത്തേക്ക് ബസുകൾ ഉൾപ്പെടെ വലിയ വാഹനങ്ങൾ കടന്നു പോകാൻ ബുദ്ധിമുട്ട് ഉണ്ടായി.