അപകടത്തിൽ കിണറ്റിൽ വീണ യുവാക്കൾക്ക് അദ്ഭുത രക്ഷ
പത്തനംതിട്ട ∙ നിയന്ത്രണംവിട്ട ഇരുചക്രവാഹനം ചുറ്റുമതിലിൽ ഇടിച്ച് കിണറ്റിൽ വീണ യുവാക്കൾക്ക് അദ്ഭുത രക്ഷ. അഗ്നിരക്ഷാ സേനയുടെ ഇടപെടലിനെത്തുടർന്ന് അപകടത്തിൽപെട്ടവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.ഇന്നലെ വൈകിട്ട് 6ന് ആയിരുന്നു സംഭവം. കോന്നി ഇളകൊള്ളൂരിൽ അച്യുതൻ മുതുകാട്ടിലിന്റെ വീടിനു മുന്നിലെ

പത്തനംതിട്ട ∙ നിയന്ത്രണംവിട്ട ഇരുചക്രവാഹനം ചുറ്റുമതിലിൽ ഇടിച്ച് കിണറ്റിൽ വീണ യുവാക്കൾക്ക് അദ്ഭുത രക്ഷ. അഗ്നിരക്ഷാ സേനയുടെ ഇടപെടലിനെത്തുടർന്ന് അപകടത്തിൽപെട്ടവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ഇന്നലെ വൈകിട്ട് 6ന് ആയിരുന്നു സംഭവം. കോന്നി ഇളകൊള്ളൂരിൽ അച്യുതൻ മുതുകാട്ടിലിന്റെ വീടിനു മുന്നിലെ കിണറിന്റെ മതിലിലിടിച്ചാണ് അപകടമുണ്ടായത്.വലഞ്ചുഴി സ്വദേശി സിറാജ്, അട്ടച്ചാക്കൽ സ്വദേശി മനോജ് എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു. 35 അടി ആഴമുള്ള കിണറ്റിലേക്കാണ് ഇരുവരും വീണത്.
6 അടിയോളം വെള്ളമുണ്ടായിരുന്നു. അപകടം നടന്നയുടൻ ഓടിക്കൂടിയ നാട്ടുകാർ ഇവർക്ക് പിടിച്ചുനിൽക്കാൻ കയർ ഇട്ടുകൊടുത്തു. നാട്ടുകാർതന്നെ അഗ്നിരക്ഷാസേനാ യൂണിറ്റുകളിൽ വിവരം അറിയിച്ചു. മിനിറ്റുകൾക്കകം പത്തനംതിട്ടയിൽനിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങളുടെ നേതൃത്വത്തിൽ ഇരുവരെയും പുറത്തെത്തിക്കുകയായിരുന്നു. ഉടൻതന്നെ കോന്നി പൊലീസ് ഇവരെ ആശുപത്രിയിലെത്തിച്ചു. കോന്നിയിൽ നിന്നുള്ള അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. പത്തനംതിട്ട അഗ്നിരക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ പ്രേം ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ രക്ഷപ്പെടുത്തിയത്.