എം സി റോഡിൽ ദിശ തെറ്റിക്കും ദിശാ സൂചകം
ഏനാത്ത് ∙ എം സി റോഡിൽ ഏനാത്ത് പെട്രോൾ പമ്പിന് സമീപം മണ്ണടിക്കുള്ള വഴികാട്ടി യാത്രക്കാരെ ആശയക്കുഴപ്പത്തിൽ ആക്കുന്നതായി പരാതി. അടൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് ഏനാത്ത് ജംക്‌ഷനിൽ എത്തി വലതു വശത്തേക്ക് തിരിഞ്ഞ് മണ്ണടി റോഡിൽ പ്രവേശിക്കാം. തുടർന്ന് പടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിച്ച് മണ്ണടിയിൽ

ഏനാത്ത് ∙ എം സി റോഡിൽ ഏനാത്ത് പെട്രോൾ പമ്പിന് സമീപം മണ്ണടിക്കുള്ള വഴികാട്ടി യാത്രക്കാരെ ആശയക്കുഴപ്പത്തിൽ ആക്കുന്നതായി പരാതി. അടൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് ഏനാത്ത് ജംക്‌ഷനിൽ എത്തി വലതു വശത്തേക്ക് തിരിഞ്ഞ് മണ്ണടി റോഡിൽ പ്രവേശിക്കാം. തുടർന്ന് പടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിച്ച് മണ്ണടിയിൽ എത്താം. അല്ലെങ്കിൽ എംസി റോഡിൽ പാലത്തിന് വടക്കായി ഉപ റോഡിലൂടെ സഞ്ചരിച്ച് മണ്ണടി റോഡിലെത്താം. എന്നാൽ ജംക്‌ഷന് ഒരു കിലോമീറ്റർ അകലെ സ്ഥാപിച്ചിട്ടുള്ള ദിശാ ബോർഡുകളിൽ ഇടതു ഭാഗത്തേക്ക് തിരിഞ്ഞു പോകുന്നതിനുള്ള സൂചകമാണുള്ളത്.
ജംക്‌ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞാൽ ഏഴംകുളം പട്ടാഴി റോഡുകളാണ്. ബോർഡിൽ ജംക്‌ഷനിലേക്കും മണ്ണടിക്കും ഒരേ ദിശയിലാണ് സൂചകം ജംക്‌ഷന് വളരെ അകലത്തിൽ നിന്ന് ഈ സൂചകങ്ങൾ കാണുന്ന വാഹനങ്ങൾ മണ്ണടിക്കുള്ള ഈ ദിശാ സൂചകം കണ്ട് ജംക്‌ഷനിലെത്തി പട്ടാഴി റോഡിലേക്ക് തിരിയുന്നത് പതിവാണ്. ജംക്‌ഷനിലേക്കുള്ള പഴയ റോഡും പുതിയ റോഡും വിഭജിക്കുന്നതിന് 500 മീറ്റർ അകലത്തിലാണ് ദിശാ സൂചകം ഇത് ഇവിടെ നിന്ന് മാറ്റി. ജംക‌്‌ഷനോട് ചേർന്നു വരുന്ന ഭാഗത്തും എം സി റോഡിൽ നിന്ന് മണ്ണടിയിലേക്കുള്ള ഉപ റോഡിനു സമീപവും സ്ഥാപിക്കണമെന്നാണ് ആവശ്യം.